ഒഐസിസി മെമ്പർഷിപ്പ് കാമ്പയിന് റിയാദിൽ ഉജ്ജ്വല തുടക്കം

നാദിർ ഷാ റഹിമാൻ

റിയാദ് : ഒഐസിസി റിയാദ് റീജണൽ കമ്മറ്റിയുടെ കീഴിൽ മെമ്പർഷിപ്പ് കാമ്പയിനു  തുടക്കമായി .ബത്ത ലുഹാ ഓഡിറ്റോറിയത്തിൽ വെച്ച് ഒഐസിസി റിയാദ് സെന്ററിൽ കമ്മറ്റി ആക്റ്റിംങ്ങ് പ്രസിഡൻറ് മുഹമ്മദലി മണ്ണാർക്കാട് റിയാദിലെ മുതിർന്ന കോണഗ്രസ് പ്രവർത്തകൻ രാജു തൃശൂരിന്ന്  ആദ്യ മെമ്പർഷിപ്പ്  നൽകി ഉദ്ഘാടനം ചെയ്തു.

റിയാദിലെ  എല്ലാ കോൺഗ്രസ് പ്രവത്തകരെയും ഒഐസിസിയുടെ കീഴിൽ കൊണ്ട് വരികയും അത് വഴി പ്രവാസലോകത്തും നാട്ടിലും കോൺഗ്രസ് പ്രസ്ഥാനത്തെ  ശക്തി പ്പെടുത്തുന്നതിന്ന് വേണ്ടി വളരെ ചിട്ടയായ രീതിയിലാണ് മെമ്പർ ഷിപ്പ് കാമ്പയിൻ  മുന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നതെന്ന് ഒഐസിസി  നേതാക്കൾ പറഞ്ഞു.

മെമ്പർഷിപ്പ് വിതരണോദ്ഘടന ചടങ്ങിന് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശിനിക്കടവ് അദ്യക്ഷത വഹിച്ചു.  ഗ്ലോബൽ കമ്മറ്റി സർക്കുലർ പ്രകാരം പ്രസീഡിയം കമ്മറ്റിയെ തെരഞ്ഞെടുക്കുകയും  മെമ്പർഷിപ്പുകൾ പ്രെസിഡിയം കമ്മറ്റിയുടെ മേൽനോട്ടത്തിൽ ജില്ലാകമ്മറ്റികൾ വഴിയാണ് വിതരണം ചെയ്യുകയെന്നും കൺവീനർ നവാസ് വെള്ളിമാട് കുന്ന് പറഞ്ഞു .

ഗ്ലോബൽ കമ്മറ്റി ഭാരവാഹികളായ മജീദ് ചിങ്ങോലി , റസാഖ് പൂക്കോട്ടുപാടം,
റഷീദ് കൊളത്തറ , അസ്‌കർ കണ്ണൂർ , നാഷണൽ കമ്മറ്റി ഭാരവാഹികളായ സിദ്ദിഖ് കല്ലുപറമ്പൻ, സത്താർ കായംകുളം എന്നിവർ ആശംസകൾ നേർന്നു.

ജില്ലാ പ്രസിഡന്റുമാരായ സജീർ പൂന്തുറ .ബാലുകുട്ടൻ .സുഗതൻ നൂറനാട്, ഷാജി മഠത്തിൽ.ഷിജു ചാക്കോ. ശുകൂർ ആലുവ  മാള മുഹുയുദ്ധീൻ, വൈശാഖ് , അമീർ പട്ടണത്ത് .അർഷാദ് എം ടി, കൃഷ്‌ണൻ എന്നിവർ മെമ്പർഷിപ് ഫോമുകൾ ഏറ്റുവാങ്ങി. സലിം കളക്കര,ഷംനാദ് കരുനാഗപ്പള്ളി, യഹ്‌യ കൊടുങ്ങലൂർ, ഷഫീഖ് കിനാലൂർ, ഷാനവാസ് മുനമ്പത്ത്  എന്നിവർ നേതൃത്വം നൽകി . 

Related posts

Leave a Comment