Connect with us
head

Global

ഒ ഐ സി സി മെമ്പർഷിപ്പ് ക്യാമ്പയിനും ഓണാഘോഷവും

മണികണ്ഠൻ കെ പേരലി

Published

on

നാദിർ ഷാ റഹിമാൻ

ദമ്മാം :  ഹഫർ അൽ ബാത്തിൻ  മലയാളി സമൂഹത്തെ ആഘോഷത്തിമിർപ്പിലാക്കി ഒ ഐ സി സി സംഘടിപ്പിച്ച ഓണാഘോഷവും മെമ്പർഷിപ്പ് ക്യാമ്പയിനും ഏറെ ശ്രദ്ധേയമായി.  

Advertisement
head

ആഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31 വരെ കെ പി സി സി പ്രഖ്യാപിച്ചിട്ടുള്ള മെമ്പർഷിപ്പ് ക്യാമ്പയിനിൻറെ ഹഫർ അൽ ബാത്തിനിലെ ഔദ്യോഗിക ഉത്ഘാടനത്തിനോടനുബന്ധിച്ചാണ് അത്ത പൂക്കളവും  വിഭവ സമൃദ്ധമായ സദ്യയും വിവിധ കലാപരിപാടികളുമൊരുക്കി ഒ ഐ സി സി ദമ്മാം റീജ്യണലിൻറെ ഭാഗമായ ഹഫർ അൽ ബാത്തിനിലെ ഒ ഐ സി സി മെമ്പർഷിപ്പ് ക്യാമ്പയിനും ഓണാഘോഷവും സംഘടിപ്പിച്ചത് .
“പാരമ്പര്യത്തിൻറെ കണ്ണികളാകൂ, മതേതരത്വത്തിൻറെ കാവലാളായി” എന്ന മുദ്രാവാക്യമുയർത്തിയാണ് കെ പി സി സി യുടെ പ്രവാസി പോഷക സംഘടനയായ ഒ ഐ സി സി ത്രൈമാസ മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.  സമ്മേളനം പ്രസിഡണ്ട് സലീം കീരിക്കാട് ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ക്ലിന്റോ ജോസ് ഒല്ലൂർ സ്വാഗതവും ട്രഷറർ ജോബി ആൻറണി നന്ദിയും പറഞ്ഞു.

ഹഫർ സൂക്ക്, ഹഫർ സനയ്യ, ഖൈസൂമ, ദിപിയ, മുഹമ്മദിയ്യ, അഖാരിയ്യ, റിയാദ് റോഡ്, റഫാ റോഡ്, കെ കെ എം സി, സിത്തീൻ, റുഖിയ, സദാവി, അബുമൂസ എന്നീ പ്രദേശങ്ങളിലുള്ളവർക്ക് ഒ ഐ സി സി അംഗത്വ അപേക്ഷകൾ പ്രസിഡണ്ട് സലീം കീരിക്കാടും ജനറൽ സെക്രട്ടറി  ക്ലിന്റോ  ജോസും ചേർന്ന് നൽകി. ഹഫർ അൽ ബാത്തിനിലെ ഒ ഐ സി സി മെമ്പർഷിപ്പ് ക്യാമ്പയിന്റെ കോ ഓർഡിനേറ്റർമാരായി സാബു സി തോമസ് 0503963503, ഷിനാജ് 0531381662, ഷബ്‌നാസ് 0532846446, നിസ്സാം 0509892808, ഷാജി കെ കെ എം സി 0557510030 എന്നിവരെ ചുമതലപ്പെടുത്തി. പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ ജോബി ആൻറണി, അനൂപ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Global

ഒഐസിസി കുവൈറ്റ് ‘കെ കരുണാകരൻ കർമ്മ പുരസ്‌കാരം’ എൻകെ പ്രേമചന്ദ്രൻ എംപിക്ക്

Published

on

കൃഷ്ണൻ കടലുണ്ടി


കുവൈറ്റ് സിറ്റി : മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പേരില്‍ ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിഏര്‍പ്പെടുത്തിയ ലീഡർ കെ കരുണാകരൻ കർമ്മ പുരസ്‌കാരം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് നൽകും. അവാർഡ് സമർപ്പണം 2023 ജനുവരി 20 വെള്ളിയാഴ്ച വൈകുന്നേരം 4 മണി ക്ക്‌ സാൽമിയ ഇന്ത്യൻകമ്മ്യൂണിറ്റി സീനിയർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

Advertisement
head

ഒഐസിസി ആലപ്പുഴ ജില്ലാ മീറ്റിനോടനുബന്ധിച്ച സമ്മേളനം കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ്പുതുക്കുളങ്ങര ഉത്‌ഘാടനം നിർവഹിക്കും . ചടങ്ങിൽ കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക, ബിസിനസ് മേഖലയിലെപ്രമുഖർ പങ്കെടുക്കും. തുടർന്ന് ഗാനമേള, നാടൻ പാട്ട്, നൃത്തനൃത്യങ്ങൾ തുടങ്ങിയ വിവിധയിനംകലാപരിപാടികളും അരങ്ങേറും.

കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എന്‍.കെ. പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ വിവിധവിഷയങ്ങളില്‍ ശ്രദ്ധേയമായ പ്രസംഗങ്ങളും നിയമ ഭേദഗതി ബില്ലുകളും അവതരിപ്പിച്ച് പ്രശംസ നേടിയ പാർലമെന്റ് അംഗമാണ്. വര്‍ഗീയ – ഫാസിസ്റ്റ് ഭീകരതക്കെതിരെ ജന മനസ്സാക്ഷിയെ തൊട്ടുണര്‍ത്തിയ അദ്ദേഹത്തിന്റെലോക്‌സഭാ പ്രസംഗങ്ങള്‍ മതേതര ജനാധിപത്യ രാഷ്ട്ര സങ്കല്‍പ്പത്തോടുള്ള പ്രതിബദ്ധതയുടെ ആഴംവെളിവാക്കുന്നതാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ നിസ്തുലമായ സംഭാവനകള്‍അര്‍പ്പിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ വിവിധ വിഷയങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ പാര്‍ലമെന്റില്‍അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന ലോക്‌സഭാംഗം കൂടിയാണ് എന്‍.കെ. പ്രേമചന്ദ്രൻ.

Advertisement
head

ഇത് സംബന്ധിച്ച് അബ്ബാസിയ ഒഐസിസി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ നാഷണൽ കമ്മിറ്റി ജനറൽസെക്രട്ടറി ബിഎസ് പിള്ളൈ ഫ്ലയർ പ്രകാശനം ചെയ്തു. ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദൻ സ്വാഗതം പറഞ്ഞു.

യോഗത്തിൽ നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി, ആലപ്പുഴ ജില്ലയുടെ ചാർജുള്ള ഒഐസിസിനാഷണൽ കമ്മിറ്റി സെക്രട്ടറി മനോജ് ചണ്ണപ്പേട്ട, ഒഐസിസി സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തല, യൂത്ത് വിങ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് മനോജ് റോയ്, ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ, ഹരിപത്തിയൂർ, ബാബു പനമ്പള്ളി,വിജോ പി തോമസ്, സാബു തോമസ്, ജിതിൻ ജോർജ് തുടങ്ങിയവർ യോഗത്തിൽസംസാരിച്ചു. ഒഐസിസി ആലപ്പുഴ ജില്ലാ ട്രഷറർ ഷിബു ചെറിയാൻ നന്ദി പറഞ്ഞു.

Advertisement
head
Continue Reading

Featured

ഇറാനിൽ പ്രക്ഷോഭകനെ തൂക്കിലേറ്റി

Published

on

ടെഹ്റാൻ : ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തയാളെ തൂക്കിലേറ്റി. സുരക്ഷ ഉദ്യോഗസ്ഥനെ വടിവാള്‍ കൊണ്ട് ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചു എന്ന് ആരോപിച്ചാണ് മുഹ്‌സിന്‍ ശികാരിയെയാണ് തൂക്കിലേറ്റിയത്. സെപ്റ്റംബർ 25ന് സത്താര്‍ഖാന്‍ തെരുവില്‍ സമരത്തിനിടെയാണ് ശികാരി സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടത്താനും ക്രമസമാധാനം തകര്‍ക്കാനും പ്രതി തുനിഞ്ഞതെന്ന് കോടതി പറഞ്ഞു.
എന്നാല്‍ വധശിക്ഷയ്‌ക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നു.

Continue Reading

Global

സാരഥി കുവൈറ്റ് വനിതാവേദി ‘കുക്ക് ആൻഡ് റോക്ക് – 2022 ‘

Published

on

കൃഷ്ണൻ കടലുണ്ടി


കുവൈറ്റ് സിറ്റി : വനിതകളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി സാരഥി കുവൈറ്റ് വനിതാവേദി ‘കുക്ക് – ആൻഡ് റോക്ക് – 2022 ‘ സംഘടിപ്പിച്ചു. വനിതാവേദി ചെയർപേഴ്സൺ പ്രീത സതീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സാരഥി കുവൈറ്റ് പ്രസിഡന്റ് സജീവ് നാരായണൻ ഉദ്‌ഘാടനം ചെയ്തു.

Advertisement
head

സാരഥിയിലെ പാചക പ്രിയർക്കായ് സംഘടിപ്പിച്ച മത്സരമായിരുന്നു ‘കുക്ക് – ൻ റോക്ക് – 2022 ‘. അറുപതോളം പേർ പങ്കെടുത്ത മത്സരത്തിൽ പലഹാരങ്ങളും വിവിധ തരം പായസങ്ങളും ആയിരിന്നു ഉൾപ്പെടുത്തിയിരുന്നത്. രുചിയിലും വൈവിധ്യത്തിലും മുന്നിട്ടു നിന്ന വിഭവങ്ങളുമായാണ് പങ്കെടുത്തവർ എത്തിയത് . സ്നാക്ക്സ് ഇനത്തിൽ ഒന്നാം സമ്മാനം പ്യാരി ഓമനക്കുട്ടൻ (ഫർവാനിയ യൂണിറ്റ്), രണ്ടാം സമ്മാനം ജിനി ജയൻ (അബ്ബാസിയ ഈസ്റ്റ് ), മൂന്നാം സമ്മാനം ബിന്ദു ഷാജൻ (ഫഹാഹീൽ ) എന്നിവർ കരസ്ഥമാക്കി. പായസമത്സരത്തിൽ ഒന്നാം സമ്മാനം നിസിൽ (ജഹ്റ), രണ്ടാം സമ്മാനം ബിജു ഭാസ്കർ (അഹമ്മദി), മൂന്നാം സമ്മാനം രഞ്ജിനി രാജേഷ് (അബ്ബാസിയ ഈസ്റ്റ് ) എന്നിവരും അർഹരായി.

വനിതകൾക്കായി നടത്തിയ സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ ഹസ്സാവി സൗത്ത് യൂണിറ്റ്, മംഗഫ് വെസ്റ്റ്, സാൽമിയ, ഫഹാഹീൽ എന്നീ യൂണിറ്റുകളെ പ്രതിനിധീകരിച്ച ടീമുകൾ യഥാക്രമം ഒന്ന്, രണ്ടു, മൂന്ന് സമ്മാനങ്ങൾക്കും പ്രോത്സാഹന സമ്മാനങ്ങൾക്കും അർഹരായി.
കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം പടർന്നു പിടിക്കുന്ന വൈറൽ പനികളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെ സംബന്ധിച്ച് ഷീബ അനീഷ് എടുത്ത ക്ലാസ് നയിച്ചു. വനിതാവേദി സംഘടിപ്പിച്ച ‘ജ്ഞാനാമൃതം 2022 ‘, ‘ജനനി 2022’ എന്നീ പരിപാടികളിൽ പങ്കെടുത്തവർക്കുള്ള മെമെന്റോകളും പരിപാടിയിൽ വിതരണം ചെയ്തു.

Advertisement
head

രാംദാസ് നായർ, ഇന്ത്യൻ ലോയേഴ്സ് ഫോറം പ്രസിഡന്റ് തോമസ് പണിക്കർ, വൃന്ദ ജിതേഷ്, ജിത മനോജ്, സെക്രട്ടറി മഞ്ജു സുരേഷ് പൗർണ്ണമി സംഗീതും, അരോമ സതീഷ്, സാരഥി സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, ട്രസ്റ്റ് ഭാരവാഹികൾ, ഉപദേശക സമിതി അംഗങ്ങൾ തുടങ്ങിയർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Advertisement
head
Continue Reading

Featured