ഇന്ദിരാ സ്മരണയിൽ ഒഐസിസി മെഡിക്കൽ ക്യാമ്പ്

കുവൈറ്റ് സിറ്റി: ഇന്ദിരാജി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ സാഹചര്യങ്ങളിൽ ആതുര സേവനത്തിന് മാർഗ്ഗമില്ലാതിരുന്ന ലേബർ ക്യാമ്പുകളിൽ നിന്നടക്കമുള്ള നിരവധി പേർ മെഡിക്കൽ ക്യാമ്പിന്റെ ഗുണഭോക്താക്കളായി. സാൽമിയ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററിൽ ആയിരുന്നു പ്രധാന ലാബ് ടെസ്റ്റുകളും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും തികച്ചും സൗജന്യമാക്കിയ പാക്കേജോട് കൂടിയ മെഡിക്കൽ ക്യാമ്പ് നടന്നത്.

ക്യാമ്പിനോടനുബന്ധിച്ച് ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് സിദ്ദിഖ് അപ്പക്കൻ ന്റെ അധ്യക്ഷതയിൽ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന്റെ ഔപചാരികമായ ഉദ്‌ഘാടന കർമ്മം ഒഐസിസി കുവൈറ്റ് ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് കേളോത്ത് നിർവ്വഹിച്ചു. മെട്രോ ഗ്രുപ്പ് ചെയർമാൻ ഹംസ പയ്യന്നൂർ മുഖ്യാതിഥി ആയിരുന്നു. അവശത അനുഭവിക്കുന്ന അർഹരായ രോഗികൾക്ക് ഏത് വിധത്തിലുള്ള സൗജന്യ സേവനവും നല്കാൻ മെട്രോ ഗ്രൂപ്പ് ഗ്രുപ്പ് തയ്യാറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഒഐസിസിയുടെ മറ്റ്‌ ക്ഷേമ പ്രവർത്തനങ്ങൾക്കും അദ്ദേഹം പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.

മെട്രോ ഗ്രുപ്പിനെ പ്രതിനിധീകരിച്ച് മാനേജർ ഫൈസൽ ഹംസ, ഡോ: ഫിബിഷ ബാലൻ എന്നിവരും ഒഐസിസി നേതാക്കളായ ബി എസ പിള്ള, എം എ നിസാമ്എന്നിവരും സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ലിബിൻ മുഴക്കുന്നത്ത്, കൃഷ്ണൻ കടലുണ്ടി, അക്ബർ വയനാട്, ജോബിൻ ജോസ് എന്നിവർ ആശംസ പ്രസംഗം നടത്തി. ജന.സെക്രട്ടറി ഷോബിൻ സണ്ണി നിയന്ത്രിച്ച ചടങ്ങിന് ട്രഷറർ രവി ചന്ദ്രൻ ചുഴലി നന്ദി പറഞ്ഞു.

Related posts

Leave a Comment