Kuwait
ഒ.ഐ.സി.സി. കുവൈറ്റ് രാജീവ് ഗാന്ധി അനുസ്മരണം നടത്തി!
കുവൈറ്റ് സിറ്റി: രാജീവ് ഗാന്ധിയുടെ 32 ആം രക്തസാക്ഷിത്വ ദിനം മെയ് 21നു ഒഐസിസി കുവൈറ്റ് വിപുലമായ പരിപാടികളോടെആചരിച്ചു. അബ്ബാസിയ പോപിൻ ഹാളിൽ വെച്ച് ചേർന്ന അനുസ്മരണ സമ്മേളനത്തിൽ സംഘടാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി എസ് പിള്ള ആദ്ധ്യക്ഷം വഹിച്ചു. ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി വർഗീസ് മാരാമൺ സ്വാഗതം പറഞ്ഞു. അനുസ്മരണ സമ്മേളനം ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര ഉൽഘാടനം ചെയ്തു. സാർവ്വ ലൗകിക കാഴ്ചപ്പാടോടെ രാജ്‌ജ്യത്ത് ഇന്ന് കാണുന്ന വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും അസ്ഥിവാരമിട്ടത് രാജീവ് ഗാന്ധി ദീർഘ വീക്ഷണങ്ങളോടെ നടപ്പാക്കിയ പദ്ധതികളായിരുന്നു എന്ന് അദ്ദേഹം ഉൽഘാടനപ്രസംഗത്തിൽ പറഞ്ഞു.
മുൻകാല കെ എസ് യു പ്രവർത്തകൻ കൂടിയായ പ്രമുഖ മിമിക്രി ആർട്ടിസ്റ്റ് ശ്രീ താജുദീൻ പത്തനംതിട്ട അനുസ്മരണ വേദിയിൽ അഥിതി ആയി എത്തുകയും രാജീവ്ജിയെ സനുസ്മരിച്ചതോടൊപ്പം സ്വത സിദ്ധമായ കഴിവുകളാൽ പ്രവർത്തകരെ ഉന്മേഷഭരിതരാക്കുകയും ചെയ്തു. തുടർന്ന് ജനറൽ സെക്രട്ടറിമാരായ ജോയ് ജോൺ തുരുത്തിക്കര, ബിനു ചെമ്പാലയം സെക്രെട്ടറിമാരായ നിസ്സാം, റോയ് കൈതവന എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. ജില്ലാ തല ഭാരവാഹികളും പോഷക സംഘടനാ നേതാക്കളും മറ്റു പ്രവർത്തകരും പങ്കെടുത്തു.യോഗത്തിന് ദേശീയ കമ്മിറ്റി സെക്രട്ടറി ജോയ് കരവാളൂർ നന്ദി പറഞ്ഞു.
Kuwait
തനിമ വടംവലി 13നു വെള്ളിയാഴ്ച്ച : ഷൈഖ് ഖാലിദ് അബ്ദുള്ള അൽ നാസർ അൽ സബാഹ് മുഖ്യാതിഥി
കുവൈറ്റ് സിറ്റി : തനിമ കുവൈറ്റ് സൻസീലിയ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 18ആം ദേശീയ വടംവലി മത്സരം ഡിസംബർ 13നു അബ്ബാസിയ ഇന്ത്യൻ സെണ്ട്രൽ സ്കൂളിലെ ഓപൺ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും . ഉച്ചക്ക് 1:00മുതൽ വൈകീട്ട് 8:00മണി വരെ ‘രാജു സക്കറിയ നഗർ’ നടക്കുന്ന ഓണത്തനിമയിൽ അമീരി പ്രോട്ടോക്കോൾ തലവൻ ബഹു: ഷൈഖ് ഖാലിദ് അബ്ദുള്ള അൽ നാസർ അൽ സബാഹ് മുഖ്യാതിഥിയായിരിക്കും. മത്സരവേദി മുൻ കായികതാരവും കുവൈത്ത് സംരംഭകനുമായ സുരേഷ് കാർത്തിക് കാണികൾക്കായ് സമർപ്പിക്കും. തദവസരത്തിൽ വിദ്യാർത്ഥികൾക്കുള്ള ഡോ: അബ്ദുൽ കലാം പേൾ ഓഫ് ദി സ്കുൾ അവാർഡ് ദാനവും നടക്കും. 20ഇൽ പരം ടീമുകൾ മാറ്റുരയ്ക്കുന്ന വടംവലി മമാങ്കത്തിലേക്ക് എല്ലാ കായികപ്രേമികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
Kuwait
കുട പുതിയകുട ഭാരവാഹികളെ തിരഞ്ഞെടുത്തു
കുവൈറ്റ് സിറ്റി : ജില്ല അസോസിയേഷനുകളുടെ കോഡിനേഷൻ കമ്മിറ്റിയായ കേരള യുനൈറ്റഡ് ഡിസ്ട്രിക് അസോസിയേഷൻ (കുട) ഇക്കഴിഞ്ഞ ശനിയാഴ്ച്ച അബ്ബാസ്സിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ വച്ച് വാർഷിക ജനറൽ ബോഡിമീറ്റിംഗ് ചേർന്ന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കൺവീനർ സേവ്യർ ആൻ്റെണി സ്വാഗതം ആശംസിച്ച ചടങ്ങിന് ജനറൽ കൺവീനർ അലക്സ് മാത്യു പുത്തൂർ അധ്യക്ഷം വഹിച്ചു. കൺവീനർ നജീബ് പി.വി അനുശോചന പ്രമേയം അവതരിപ്പിച്ചു. വാർഷിക പ്രവർത്തന റിപ്പോർട്ട് കൺവീനർ ഹമീദ് മധൂരും സാമ്പത്തിക റിപ്പോർട്ട് ബിനോയി ചന്ദ്രനും അവതരിപ്പിച്ചു.
പുതിയ പ്രവർത്തന വർഷ ഭാരവാഹികളായി ജനറൽ കൺവീനർ പത്തനംതിട്ട ജില്ലാ അസോസിയേഷൻ (പിഡിഎ) മാർട്ടിൻ മാത്യു, കൺവീനർമാരായി തിരുവനന്തപുരം റെസി. അസോസിയേഷൻ (ട്രാക്ക്) എം.എ.നിസാം, എറണാകുളം ജില്ലാ അസോസിയേഷൻ (ഇഡിഎ) തങ്കച്ചൻ ജോസഫ്, പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്ക്) സക്കീർ പുതുനഗരം, വയനാട് ജില്ലാ അസോസിയേഷൻ (കെ ഡബ്ല്യൂഎ) ജിനേഷ് ജോസ്, കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) സന്തോഷ് പുനത്തിൽ എന്നിവരെ യോഗം തിരഞ്ഞെടുത്തു. പ്രവാസികളുടെ ഇടയിൽ ഏറെ ആത്മാർഥമായി പ്രവർത്തിക്കാൻ ജില്ലാ സംഘടനകൾക്ക് കഴിയുന്നുണ്ട് എന്നും കുവൈറ്റിലെ മലയാളി സമൂത്തിൻ്റെ പൊതു വിഷയങ്ങളിൽ വിവിധ ജില്ലാ നേത്യത്ത്വങ്ങളുടെ പൊതു അഭിപ്രായം രൂപപ്പെടുത്താൻ കുട കോഡിനേഷന് സാധിക്കുന്നുണ്ട് എന്നും യോഗം വിലയിരുത്തി. ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട് നിലവിലെ കമ്മിറ്റി നടത്തിയ ഇടപെടലുകളെ പങ്കെടുത്ത ജില്ലാ നേതാക്കൾ അഭിനന്ദിച്ചു. അറുപതിൽപരം ജില്ലാ നേതാക്കൾ പങ്കെടുത്ത വാർഷിക ജനറൽ ബോഡി മീറ്റിംഗിന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കൺവീനർ മാർട്ടിൻ മാത്യു നന്ദി രേഖപ്പെടുത്തി.
Kuwait
ഇന്ത്യ-കുവൈത്ത് സ്റ്റാർട്ടപ്പ് സിനർജീസ്സ് കോൺഫറൻസ്
കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസി ഗൾഫ് യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (ജി യു എസ് ടി), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ (ഐ സി എ ഐ )-കുവൈറ്റ് ചാപ്റ്റർ എന്നിവയുടെ സഹകരണത്തോടെ ഇന്ത്യ-കുവൈത്ത് സ്റ്റാർട്ടപ്പ് സിനർജീസ് കോൺഫറൻസ് സംഘടിപ്പിച്ചു. ഡിസംബർ 8 ന് പ്രശസ്തമായ GUST യൂണിവേഴ്സിറ്റിയിലാണ് കോൺഫറൻസ് നടന്നത്. ഇന്ത്യൻ അംബാസഡർ ബഹു. ഡോ. ആദർശ് സ്വൈക സ്വാഗത പ്രസംഗത്തിൽ, ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാര ബന്ധങ്ങളെ പരാമർശിക്കുകയും പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള എംബസിയുടെ തുടർച്ചയായ ശ്രമങ്ങൾഊന്നിപ്പറയുകയും ചെയ്തു. 2023ലും 2024ലും എംബസി സംഘടിപ്പിച്ച ഇന്ത്യ-കുവൈത്ത് ഇൻവെസ്റ്റ്‌മെൻ്റ് കോൺഫറൻസിൻ്റെ രണ്ട് പതിപ്പുകളിൽ ഇൻവെസ്റ്റ് ഇന്ത്യ, നാഷണൽ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (എൻഐഐഎഫ്), കോൺഫെഡ റേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. (എഫ് ഐ സി സി ഐ കൂടാതെ ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെൻ്റർ അതോറിറ്റിയും (ഐ എഫ് എസ് സി എ ) – ജി ഐ എഫ് ടി സിറ്റിഎന്നീ സ്ഥാപനങ്ങൾ നിക്ഷേപ വ്യവസ്ഥയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുകയുണ്ടായി. 1,40,000-ലധികം രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുള്ള ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഇന്ത്യ ഉയർന്നുവന്നതായി അദ്ദേഹം പറഞ്ഞു. 2024 ഒക്ടോബറിലെ കണക്കനു സരിച്ച് ഇന്ത്യയിൽ 118 യൂണികോണുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, അവയുടെ മൊത്തത്തിലുള്ള മൂല്യം 350 ബില്യൺ ഡോളറാണ്. ഈ സ്റ്റാർട്ടപ്പുകൾ 1.55 ദശലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവ സരങ്ങൾ സൃഷ്ടിക്കുക വഴി ജിഡിപിയുടെ 15% നേട്ടമെന്നതാണ്. ഐടി വ്യവസായം, ഹെൽത്ത് കെയർ & ലൈഫ് സയൻസസ്, വിദ്യാഭ്യാസം. യുവജനങ്ങൾക്ക് വലിയ ധനസഹായ അവസരങ്ങളും സർക്കാർ പിന്തുണയും കൊണ്ട് അഭിവൃദ്ധി പ്രാപിക്കുന്ന, മിഡിൽ ഈസ്റ്റ് മേഖലയ്ക്ക് സാധ്യതയുള്ള നവീകരണ കേന്ദ്രമായി വളർന്നിരിക്കുന്ന കുവൈറ്റിലെ സംരംഭകത്വ സാധ്യതകളെ കുറിച്ച് അംബാസഡർ സൂചിപ്പിച്ചു.
കോൺഫറൻസ് ഇന്ത്യയിലെയും കുവൈത്തിലെയും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമുകളിൽ നിന്നുള്ള പ്രമുഖ സ്പീക്കർമാരെയും നേതാക്കളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള വേദിയായി. കോടിക്കണക്കിന് ഡോളറിൻ്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ സിഎഫ്ഒ ശ്രീ രാഹുൽ ബോത്ര, സീ ബിസിനസ് മാനേജിംഗ് എഡിറ്റർ അനിൽ സിംഗ്വി, ഇൻഫ്ലക്ഷൻ പോയിൻ്റിലെ സഹസ്ഥാപകനും സിഇഒയുമായ ശ്രീ വിനയ് ബൻസാൽ എന്നിവരായിരുന്നു ഇന്ത്യയിൽ നിന്നുള്ള പ്രസംഗകർ.ഈ ദിശയിലുള്ള കുവൈറ്റ് ൻറെ വീക്ഷണം നൽകിയത് കുവൈറ്റ് ഡിജിറ്റൽ സ്റ്റാർട്ടപ്പ് കാമ്പസ്, യൂത്ത് പബ്ലിക് അതോറിറ്റി കൺസൾട്ടൻ്റായ എഞ്ചി. അബ്ദുൾ വഹാബ് അൽ സൈദാൻ, വികസന കൺസൾട്ടൻസി സേവന ദാതാവായ കുവൈറ്റ് ഹോളിസ്റ്റിക് സ്ഥാപകനും മാനേജിംഗ് പാർട്ണറുമായ ശ്രീ അബ്ദുൾറഹ്മാൻ അൽദുഐജ് എന്നിവരാണ്. ഇന്ത്യയിലെയും കുവൈറ്റിലെയും സമീപകാല സ്റ്റാർട്ടപ്പുകൾ അവരുടെ തനതായ മേഖലകളിൽ ട്രെയിൽ ബ്ലേസർമാരായി മാറിയതിൻ്റെ ഉദാഹരണങ്ങളും പഠനങ്ങളും സ്പീക്കർമാർ എടുത്തുപറഞ്ഞു. ചോദ്യോ ത്തര സെഷനിൽ സ്പീക്കറുമായി സംവദിക്കാൻ അതിഥികൾക്ക് അവസരം നൽകി. കോൺഫറൻസിൽ പ്രമുഖ പ്രൊഫഷണലുകളും ബിസിനസുകാരും, ജി യു എസ് ടി യിലെ എം ബി എ വിദ്യാർത്ഥികളും, കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും പങ്കെടുത്തു. കുവൈറ്റിലെയും ഇന്ത്യയി ലെയും ബിസിനസ്, പ്രൊഫഷണൽ കമ്മ്യൂണിറ്റികളെ രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര നിക്ഷേപ ബന്ധങ്ങളുടെ സമ്പുഷ്ടീകരണത്തിനായി പ്രയോജനപ്പെടു ത്താനുള്ള എംബസ്സിയുടെ നിതാന്ത ശ്രമങ്ങളുടെ ഫലമാണ് ഇത്തരം കോൺഫറൻസുകൾ.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര് -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News12 hours ago
ക്ഷാമബത്ത കേസില് ഇടക്കാല ഉത്തരവ്
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്ഷം: കോളേജ് നടത്തുന്ന പരീക്ഷകള് അസാധുവാകും
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login