Connect with us
48 birthday
top banner (1)

Kozhikode

പാളയം പച്ചക്കറി മാർക്കറ്റ് സമരത്തിന് ഐക്യ ദാർഢ്യവു മായി ഒഐസിസി കുവൈറ്റ്

കൃഷ്ണൻ കടലുണ്ടി

Published

on

കോഴിക്കോട് / കുവൈറ്റ് : കോഴിക്കോടിന്റെ പൈതൃക കണ്ണാടികളിൽ ഒന്നാണ് നമ്മുടെ പാളയം പഴം പച്ചക്കറി മാർക്കറ്റ്. 1960 മുതൽ വാണിജ്യ നഗരത്തിന്റെ തിലകക്കുറിയായി പാളയം അങ്ങനെ നിലനിൽക്കുന്നു. വ്യാപാരികൾ, തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, പൊതു ജനങ്ങൾ എന്നിങ്ങനെ ആയിരങ്ങൾ ആശ്രയിക്കുകയും ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്യുന്ന പാളയം മാർക്കറ്റിന്റെ വേരറുക്കുകയാണ് ജനവിരുദ്ധത മുഖമുദ്രയാക്കിയ കോഴിക്കോട് കോർപറേഷൻ അധികാരികൾ.
അശാസ്ത്രീയവും വ്യാപാരി-തൊഴിലാളി വിരുദ്ധവുമായ നയങ്ങളോടെ പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും കോഴിക്കോട് നഗരത്തിന് തന്നെയും ബുദ്ധിമുട്ടുണ്ടാക്കുന്ന നീക്കമാണ് കോർപറേഷൻ അധികാരികളുടെത്. പ്രയാസങ്ങളും നഷ്‌ടങ്ങളും ഉണ്ടാക്കുന്ന പാളയം മാർക്കറ്റിനെ മാറ്റാനുള്ള കോർപ്പറേഷൻ നടപടിക്കെതിരെ ജനപക്ഷം ചേർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പോരാടുകയാണ്. പാളയം മാർക്കറ്റിനെ നശിപ്പിക്കുന്ന കോർപറേഷൻ നയത്തിനിതിരെ കോൺഗ്രസ് പ്രക്ഷോഭം നയിക്കുകയാണ്. ഇന്ന് സെപ്തംബർ 30 ന് രാവിലെ 9 മണി മുതൽ ഒക്‌ടോബർ 1 ചൊവ്വ രാവിലെ 9 വരെ കോഴിക്കോടിന്റെ പ്രിയങ്കരനായ എം പി യും കൊണ്ഗ്രെസ്സ് നേതാവുമായ ശ്രി എം കെ രാഘവൻ ഏകദിന ഉപവാസം അനുഷ്‌ടിക്കുകയാണ്.

Advertisement
inner ad


ഉപവാസ സമരം കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം ശ്രീ. രമേശ് ചെന്നിത്തല ഇന്ന് രാവിലെ ഉദ്‌ഘാടനം ചെയ്തു. ജില്ലാ കോണ്ഗ്രസ് കമ്മിറ്റി അധ്യക്ഷൻ ശ്രീ. അഡ്വ. കെ പ്രവീൺ കുമാർ അധ്യക്ഷനായിരുന്നു.
കോഴിക്കോട് പാളയം മാർക്കറ്റിലെ ചെറുകിട കച്ചവടക്കാരോടും തൊഴിലാളികളോടും ഒഐസിസി കുവൈറ്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഐക്യദാർഢ്യവുമായി ജനറൽ സെക്രട്ടറി ശ്രി ശംസുദ്ധീൻ ടി കെ ഉപവാസമനുഷ്ഠിക്കുന്ന ശ്രി എം കെ രാഘവൻ എം പി യെ ഹാരാർപ്പണം ചെയ്തു .

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഹര്‍ഷിനക്കെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

Published

on


കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ പന്തീരാങ്കാവ് സ്വദേശി കെ.കെ ഹര്‍ഷിനക്കെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഇപ്പോള്‍ നടക്കുന്ന ഹര്‍ഷിനയുടെ സമരം രാഷ്ട്രീയ പ്രേരിതമാണ്. ഹര്‍ഷിനയെ വീട്ടില്‍ പോയി കണ്ട് സഹായം വാഗ്ദാനം ചെയ്‌തെങ്കിലും അവര്‍ നിരാകരിച്ചെന്നും പി സതീദേവി പറഞ്ഞു. ഹര്‍ഷിനക്ക് ആവശ്യമെങ്കില്‍ വനിതാകമ്മീഷന്‍ ഇടപെടലിന്റെ ഭാഗമായി സൗജന്യ നിയമസഹായം നല്‍കുമെന്നും സതീദേവി പറഞ്ഞു.

നഷ്ടപരിഹാരം തേടി ഹര്‍ഷിന ഈ ആഴ്ച ജില്ലാ കോടതിയില്‍ ഹരജി നല്‍കാനിരിക്കെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശങ്ങള്‍. വയറ്റില്‍ കത്രിക കുടുങ്ങിയത് ഗവ. മെഡിക്കല്‍ കോളജില്‍നിന്നു തന്നെയെന്നു വ്യക്തമാക്കി പൊലീസ് 2023 മാര്‍ച്ച് 29ന് കുന്നമംഗലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ശസ്ത്രക്രിയ ചെയ്ത സംഘത്തിലുണ്ടായിരുന്ന 2 ഡോക്ടര്‍മാര്‍, 2 സ്റ്റാഫ് നഴ്സുമാര്‍ എന്നിവരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Advertisement
inner ad

2017 നവംബര്‍ 30ന് ആയിരുന്നു മെഡിക്കല്‍ കോളജില്‍ നടന്ന ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയത്. 2022 സെപ്റ്റംബര്‍ 17ന് മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹര്‍ഷിനയുടെ വയറ്റില്‍ നിന്ന് ആര്‍ട്ടറി ഫോര്‍സെപ്സ് (കത്രിക) കണ്ടെടുക്കുകയും ചെയ്തിരുന്നു.

Advertisement
inner ad
Continue Reading

Featured

അഴിയൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

Published

on

കോഴിക്കോട്: കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. ദേശീയപാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ സഞ്ചാര സ്വാത്രന്ത്ര്യം നിഷേധിക്കുന്ന ദേശീയപാത അതോറിറ്റിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ടൗണിൽ അടിപ്പാത സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. രാഷ്ട്രീയ പാർട്ടികളും വ്യാപാര സംഘടനകളും മഹൽ കോ ഓഡിനേഷൻ കമ്മിറ്റിയും വൈകിട്ട് നാലുമണിവരെയുള്ള ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ പ്രദേശത്ത് ദേശീയപാതാ നിർമ്മാണം തടഞ്ഞ നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. തുടർന്നാണ് സർവ്വകക്ഷി പ്രതിനിധികൾ ഹർത്താലിന് ആഹ്വാനം ചെയ്തത്.

Continue Reading

Kozhikode

ആക്രിക്കടയിൽ വൻ തീപിടിത്തം

Published

on

കോഴിക്കോട്: പെരുമണ്ണയിൽ ആക്രിക്കടയിൽ വൻ തീപിടിത്തം. തിങ്കളാഴ്ച പുലർച്ചെയാണു തീപിടുത്തമുണ്ടായത്. സമീപത്തെ ഹോട്ടലിലേക്കും
തീ പടർന്നു. വെള്ളിമാടുകുന്ന്, മീഞ്ചന്ത എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. ഏകദേശം 30 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. ഇന്ന് കയറ്റി അയക്കാനുള്ള സാധനങ്ങളാണ് കത്തി നശിച്ചത്.

Continue Reading

Featured