Kuwait
പ്രസ്ഥാനത്തിന് വേണ്ടി ജീവൻ നൽകിയ ശരത് ലാൽ – കൃപേഷ് മാർ എന്നെന്നും ഓർമ്മിക്കപ്പെടും: ഒ.ഐ.സി.സി !
കുവൈറ്റ് സിറ്റി : ഒ.ഐ.സി.സി കുവൈറ്റ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികളായ ശരത് ലാൽ – കൃപേഷ് അനുസ്മരണ സമ്മേളനം വികാര നിർഭരമായ അന്തരീക്ഷത്തിൽ നടന്നു. അബ്ബാസിയ ഹെവൻസ് ഹാളിൽ വെച്ചു നടന്ന അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്തിന്റെ അധ്യക്ഷതയിലാണ് നടന്നത്. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ. ബി സ് പിള്ള ഉത്ഘാടനം ചെയ്തു. വേണ്ടി ജീവൻ നൽകിയ ശരത് ലാൽ – കൃപേഷ് മാർ എന്നെന്നും ഓർമ്മിക്കപ്പെടും എന്ന് ഉദ്‌ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
നാഷണൽ കമ്മിറ്റി മെമ്പർ രാമകൃഷ്ണൻ കള്ളാർ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ രാജേഷ് വെള്ളാട്ട്, അനിൽ ചീമേനി, ഇക്ബാൽ മെട്ടമ്മൽ, ശരത് കല്ലിങ്കൽ, സമദ് കൊട്ടോടി ഇതര ജില്ലാ കമ്മറ്റി ഭാരവാഹികളായ ലിപിൻ മുഴക്കുന്ന്, സജിത്ത് മലപ്പുറം, അർഷാദ് അഹമ്മദ്, കലേഷ് പിള്ള, അരുൺ കനയംകോട്, ഇസ്മായിൽ കൂനത്തിൽ, നാസർ തുടങ്ങിയവർ അനുസ്മരിച്ചു സംസാരിച്ചു. തുടർന്ന് രക്തസാക്ഷികളുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് നാസർ ചുള്ളിക്കര നന്ദിയും പ്രകാശിപ്പിച്ചു.
Kuwait
‘യാ ഹലാ’ കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ : ഗ്രാൻഡ് ഹൈപ്പർൽ ഗംഭീര ഷോപ്പിംഗ് മാമാങ്കം !!
കുവൈറ്റ് സിറ്റി : ‘യാ ഹലാ’ കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഗ്രാൻഡ് ഹൈപ്പർ ലോഗോ പ്രകാശനം എഗൈല ഗ്രാൻഡ് ഹൈപ്പർ ഔട്ട് ലെറ്റ് ൽ നടന്നു. ചടങ്ങിൽ സാദ് അൽ ഹമദ് ലോഗോ അനാച്ഛാദനം നടത്തി. കുവൈറ്റിൽ ഇത് ആദ്യമായിട്ടാണ് ആകർഷണീയമായ ഷോപ്പിംഗ് ഫെസ്റ്റിവലുമായി അധികൃതർ മുന്നോട്ട് വരുന്നത്. ‘യാ ഹലാ കുവൈറ്റ്’ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി ഓഫറുകളും കണ്ണഞ്ചിപ്പിക്കുന്ന സമ്മാന പദ്ധതികളും ഗ്രാൻഡ് ഹൈപ്പർ പ്രഖ്യാപിച്ചിട്ടുണ്ട്. 70 ദിവസം നീണ്ട് നിക്കുന്ന ‘യാ ഹലാ കുവൈറ്റ്’ വിപണന മാമാങ്കത്തിൽ ഗംഭീര സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ 10 കെ ഡി പാർച്ചസിനും ലഭിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് വിവിധ സ്റ്റോറുകളിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സ് കളിൽനിക്ഷേപിച്ചുകൊണ്ടു ഏവർക്കും ഈ ഭാഗ്യ പരീക്ഷണത്തിൽ പങ്കാളികളാകാവുന്നതാണ്. 120 ആഡംബര കാറുകളും 10 ലക്ഷം ഡോളർന്റെ ക്യാഷ് പ്രൈസുകളും അടക്കം 77 ലക്ഷം ഡോളറിന്റെ സമ്മാനങ്ങളാണ് വിവിധ ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ‘യാ ഹലാ കുവൈറ്റ്’ ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാ പരിപാടികളും ഗ്രാൻഡ് ഹൈപ്പറിൽ വിവിധ ശാഖകളിൽ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നു റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി അറിയിച്ചു. സി ഇ ഓ മുഹമ്മദ് സുനീർ, ഡി ർ ഓ തഹ്സീർ അലി, സി ഓ ഓ മുഹമ്മദ് അസ്‌ലം എന്നിവരും മാറ്റ് മാനേജ്‌മന്റ് പ്രതിനിധികളും ലോഗോ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.
Kuwait
റോയൽ എഫ്‌സി പ്രവാസി കുട്ടികൾക്കായി ഫുട്ബോൾ ടൂർണമെന്റ് ജനു. 31ന്
കുവൈറ്റ് സിറ്റി : പ്രവാസി കുട്ടികളിലെ കായിക വാസനകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ, റോയൽ എഫ്‌സി സംഘടിപ്പിക്കുന്ന അണ്ടർ 14 സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ വൺ, ജനുവരി മുപ്പത്തി ഒന്നാം തിയതി നടക്കുമെന്ന് സംഘാടകർ അറീയിച്ചു. മിഷ്‌റഫ് പബ്ലിക് യൂത്ത് ആൻഡ് സ്‌പോർട്സ് ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങളിൽ 16 ടീമുകൾ പങ്കെടുക്കുമെന്നും റോയൽ എഫ്‌സി കോഓർഡിനെറ്റർമാരായ ഹർഷാദ് മുഹമ്മദ്, അഷ്ടാഖ് റഹ്മാൻ എന്നിവർ അറീയിച്ചു. മത്സര വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും സമ്മാനിക്കും. മത്സരങ്ങളിൽ അതിഥികളായി കുവൈറ്റിലെ കായിക സാമൂഹ്യ രംഗത്തെ പ്രമുഖർ സംബന്ധിക്കുന്നതാണ്. ടൂര്ണമെന്റിനെ കുറിച്ചുള്ള വിഷാദശാംശങ്ങൾക്ക് 60369777 ,96633916 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Kuwait
കെഡിഎ ഫുട്ബാൾ ടൂർണമെന്റ് പോസ്റ്റർ പ്രകാശനം ചെയ്തു.
കുവൈത്ത് സിറ്റി : കോഴിക്കോട് ജില്ലാ അസോസിയേഷൻ, അംഗങ്ങൾക്കായുള്ള സെവൻസ് ഫുട്ബോൾ ടൂർണമെന്റ്-2025, സീസൺ-1 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. അബ്ബാസിയ സംസം ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് രാഗേഷ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. പോസ്റ്റർ മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ്, സെക്രട്ടറി രേഖ. ടി എസ്, ട്രഷറർ രഗ്ന രഞ്ജിത്ത് എന്നിവർക്ക് നൽകി അസോസിയേഷൻ ട്രഷറർ ഹനീഫ് സി പ്രകാശനം ചെയ്തു. ഫെബ്രുവരി 14 നു വെള്ളിയാഴ്ച അബ്ബാസിയ പാക്കിസ്താൻ സ്കൂൾ (ടർഫ്)ൽ വെച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അസോസിയേഷൻ അംഗങ്ങൾ, വ്യക്തിപരമായോ, ടീം ആയോ ഫെബ്രുവരി ആറാം തിയ്യതിക്ക് മുൻപായി 66851717 / 97487608 എന്നീ നമ്പറുകളിലോ, ഏരിയ പ്രസിഡന്റ് മുഖേനയോ അസോസിയേഷ൯ ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സ്വാഗതവും ജോയ്ൻ ട്രഷറർ അസ് ലം. ടി വി നന്ദിയും പറഞ്ഞു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര് -
News1 month ago
ക്ഷാമബത്ത കേസില് ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News5 days ago
പണിമുടക്ക് നോട്ടീസ് നൽകി
-
News1 month ago
സര്ക്കാര് ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login