Kuwait
അലിബാബയും കൂട്ടുകള്ള ന്മാരുമാണ് ഇന്ന് കേരളത്തിന്റെ ഭരണം നടത്തുന്നത്: അബ്ദുറഹിമാൻ രണ്ടത്താണി !

കുവൈറ്റ് സിറ്റി : അലിബാബയും നാൽപ്പതു കള്ളന്മാരും എന്ന വാക്കിന് പര്യായമായി പിണറായി വിജയനും കേരളത്തിലെ ഇരുപത്തി ഒന്ന് മന്ത്രിമാരും മാറിയിരിക്കുന്നു എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ശ്രീ അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞു. കേരളത്തിന്റെ സമസ്ത മേഖലകളിലും അഴിമതി നടമാടുകയാണ്. യു എ ഇ സർക്കാർ പാവങ്ങൾക്ക് വീട് വെക്കാൻ നൽകിയ ഇരുപതു കോടിയിൽ ഒൻപതു കോടിയും അടിച്ചു മാറ്റിയ സർക്കാരനാണ്. ഏതു വിധത്തിൽ അഴിമതി നടത്തി പണമുണ്ടാക്കാമെന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കയാണ് സംസ്ഥാനത്ത് . ജനങ്ങൾക്ക് നാൾക്കു നാൾ ദുരിതം നൽകികൊണ്ട് കൂടുതൽ ഭാരങ്ങൾ അടിച്ചേൽപ്പിക്കുന്നു . ഒഐസിസി കുവൈറ്റ് കോട്ടയം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളോട് കരുണകാട്ടിക്കൊണ്ടു ജനത്തെ ബഹുമാനിച്ചു ഭരിച്ച നേതാവായിരുന്നു ശ്രീ ഉമ്മൻചാണ്ടി. അതെ പാത പിന്തുടരുന്ന ശ്രീ ചാണ്ടി ഉമ്മനും ജനഹിത ത്തിന്നനുസരിച്ചു പ്രവർത്തിക്കുവാനാവും. ശ്രീ ചാണ്ടി ഉമ്മനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു.
മക്കൾ രാഷ്ട്രീയ ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് അനർഹരിൽ അധികാരം കുടുംബത്തിന്റെ പേരിൽ കെട്ടി ഏൽപ്പിക്കുമ്പോൾ മാത്രമാണ് അത് പ്രസക്തമാവുന്നതെന്നും സ്വന്തം നിലക്ക് പ്രതിബദ്ധത തെളിയിച്ചിട്ടുള്ള നേതാവായ ശ്രീ ചാണ്ടി ഉമ്മാനെ സംബന്ധിച്ച് അത് അപ്രസക്തവുമാണെന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഒഐസിസി നാഷണൽ പ്രസിഡന്റ് ശ്രീ വര്ഗീസ് പുതുക്കുളങ്ങര പറഞ്ഞു.
ഒഐസിസി കോട്ടയം ജില്ലാ ആക്ടിങ് പ്രസിഡന്റ് ജസ്റ്റിൻ ജെയിംസ് ന്റെ അധ്യക്ഷതയിൽ നടന്ന തെരഞ്ഞെടുപ്പ പ്രചാരണ യോഗത്തിൽ കെഎംസിസി പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത്, പ്രവാസി കേരളാ കോൺഗ്രസ് പ്രസിഡന്റ് അനിൽ തയ്യിൽ, ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ വർഗീസ് ജോസഫ് മാരാമൺ, ജോയി ജോൺ തുരുത്തിക്കര , മേഡക്സ് ഗ്രുപ്പ് പ്രസിഡ്ന്റ് മുഹമ്മദലി, എന്നിവർ പ്രസംഗിച്ചു. അനുപ് സോമൻ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജോർജ്ജ് പുന്നുസ് അഞ്ജേരി സ്വാഗതവും ജോർജ്ജ് തയ്യിൽ നന്ദിയും പറഞ്ഞു

Kuwait
അടൂർ എൻ.ആർ.ഐ ഫോറം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടപ്പിച്ചു. മംഗഫ് കലാസദൻ ഹാളിൽ നടന്ന സംഗമം ഫാ. ജോമോൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.സി ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി റോയി പാപ്പച്ചൻ സ്വാഗതം ആശംസിച്ചു. സമീർ മുഹമ്മദ് കൊക്കൂർ റമ്ദാൻ സന്ദേശവും, വിബീഷ് തിക്കോടി മത സൗഹാർദ സന്ദേശംവും നല്കി. ഉപദേശക സമിതി ചെയർമാൻ ബിജോ പി. ബാബു, ഇഫ്താർ സംഗമം കൺവീനർ ഷഹീർ മൈദീൻ കുഞ്ഞ്, വനിത വിഭാഗം കൺവീനർ ആശ ശമുവേൽ,മാത്യൂസ് ഉമ്മൻ,അനു.പി.രാജൻ, ബിജു ഡാനിയേൽ എന്നിവർ പ്രസംഗിച്ചു. കായിക വിഭാഗം കൺവീനർ ബിനു ജോണി യോഗത്തിന് നന്ദി രേഖപ്പെടുത്തി.

Kuwait
ട്രിവാൻഡ്രം ക്ലബ് കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : കാരുണ്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശം നല്‍കിക്കൊണ്ട് ട്രിവാന്‍ഡ്രം ക്ലബ്ബ് കുവൈത്ത് മാനവ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. സാല്‍മിയ ആർ ഡി എ ഹാളിൽ പ്രസിഡന്റ് ശ്രീ. രാജേഷ് കൃഷ്ണ പാലക്കാടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി ലോക കേരളാ സഭ അംഗം ശ്രീ: ബാബു ഫ്രാൻസിസ് ഉല്‍ഘാടനം ചെയ്തു. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഇസ്മായില്‍ വള്ളിയോത്ത് മുഖ്യ പ്രഭാഷണം നടത്തി. ക്ലബ് സ്ഥാപകനും ചെയർമാനുമായ രതീഷ് വർക്കല ട്രിവാന്‍ഡ്രം ക്ലബിനെ കുറിച്ചുള്ള വിവരണം നൽകി. പ്രവാസി ലീഗല്‍ സെല്‍ രക്ഷാധികാരിയും എൻ എസ് എസ് മുന്‍ പ്രസിഡന്റുമായ ജയകുമാർ, പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് ശ്രീ. ബിജു സ്റ്റിഫൻ, പ്രമുഖ നടക – സിനിമാ പ്രവർത്തകനായ ഷെമേജ് കുമാർ, ഫ്ലയ് വേള്‍ഡ് ഇൻന്റ്ർനാഷണല്‍ ജനറല്‍ മാനേജർ നാഷ്, കലാ പ്രവർത്തകരായ മുഹമദ് സാലി, സജീവ് ഗോവിന്ദശാന്ത, ഡോ. എബ്രാഹാം, വെബ്ജിയോർ ടി വി പ്രവർത്തകരായ നിജാസ് കാസിം, ഷാജഹാൻ, ഫ്യുച്ചർ ഐ തീയേറ്റർ & ഫ്യുച്ചർ ഐ ഫിലിം ക്ലബ് പ്രസിഡന്റ് സന്തോഷ് കുട്ടത്ത്, തണല്‍ പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് സുല്‍ഫിക്കർ, ഏഷ്യൻസ് ഇലവൻ ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ ഷിച്ചു എന്നിവർ ആശംസയറിച്ചു സംസാരിച്ചു. അംഗങ്ങളായ ശ്രീമതി ലിദിയ സ്റ്റിഫന്റെയും അശ്വതിയുടെയും നേതൃത്വത്തില്‍ നടന്ന പ്രോഗ്രാമിൽ ആശ രാജേഷ് സ്വാഗതവും ആതിര ജിബീഷ് കൃതജ്ഞതയും രേഖപ്പെടുത്തി.

Kuwait
ഫെഡറേഷൻ ഓഫ് ഇന്ത്യൻ രെജിസ്ട്രേഡ് അസോസിയേഷൻ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസി രജിസ്ട്രേഡ് സംഘടനകളുടെ പൊതു കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ രെജിസ്ട്രേഡ് അസോസിയേഷൻ (ഫിറ കുവൈറ്റ്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫിറ ജോയിന്റ് കൺവീനർ ഷൈജിത്തിന്റെ അധ്യക്ഷതയിൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന ഇഫ്‌താർ സംഗമം ഫിറ കൺവീനറൂം ലോക കേരളസഭ പ്രതിനിധിയുമായ ശ്രീ.ബാബു ഫ്രാൻസീസ് ഉദ്‌ഘാടനം ചെയ്തു. പൊതുപ്രവർത്തകൻ ശ്രീ.അൻവർ സഈദ് റമദാൻ പ്രഭാഷണം നടത്തി. കേവലം ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കിയത് കൊണ്ട് ഒരാൾ വിശുദ്ധനാവുന്നില്ല. ചുറ്റുമുള്ളവരെ കാണുമ്പോഴേ അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കി റമദാൻ അനുഷ്ഠിക്കുമ്പോൾ മാത്രമാണ് നാം ദൈവത്തോട് കൂടുതൽ അടുക്കുന്നത് . തന്റെ റമദാൻ സന്ദേശത്തിൽ അൻവർ സായിദ് പറഞ്ഞു.
കുവൈറ്റിലെ സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖർ ഇഫ്‌താർ സംഗമത്തിൽ പങ്കുചേർന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബത്താർ വൈക്കം (എം.ഡി ഡ്യൂഡ്രോപ്‌സ്), ചെസ്സിൽ രാമപുരം (കോട്ടം ജില്ല അസോസിയേഷൻ), അലക്സ് മാത്യു (കൊല്ലം ജില്ല പ്രവാസി സമാജം), ഓമനക്കുട്ടൻ ( ഫ്രണ്ട്സ് ഓഫ് കണ്ണൂർ), എം.എ. നിസ്സാം (തിരുവനന്തപുരം ജില്ല അസോസിയേഷൻ), രാഗേഷ് പറമ്പത്ത് (കെഡിഎ- -കോഴിക്കോട് ജില്ല അസോസിയേഷൻ), ഷൈനി ഫ്രാങ്ക് ( പ്രവാസി ലീഗൽ സെൽ), റാഷിദ് (കെ ഇ എ – കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ), ഷൈല മാർട്ടിൻ (മലപ്പുറം ജില്ല അസോസിയേഷൻ), വിജോ പി തോമസ് (കെകെസിഒ), ഷൈജു (കോഡ്പാക്- കോട്ടയം), തമ്പി ലൂക്കോസ് (ഫോക്കസ്), ജെറാൾഡ് ജോസ്, ഷിജൊ എം ജോസ് (ഫോക്കസ്), ബിജോ പി ബാബു (അടൂർ എൻ ആർ ഐ), വത്സരാജ് (കർമ്മ), ജിമ്മി ആന്റണി(അങ്കമാലി അസോസിയേഷൻ), പ്രിൻസ് കൊല്ലപ്പിള്ളിൽ, രതീഷ് വർക്കല (ഓവർസീസ് എൻ സി പി ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജെയിംസ് വി കൊട്ടാരം (തിരുവല്ല ) ജിനേഷ് (വയനാട് ജില്ലാ അസോസിയേഷൻ)ഷൈറ്റസ്റ്റ് തോമസ് (പത്തനം തിട്ട ജില്ല അസോസിയേഷൻ) സക്കീർ (പാലക്കാട് പൽപക് ) ജെറാൾഡ് ജോസ് (വേൾഡ് മലയാളി കൗൺസിൽ) എന്നിവരും പങ്കെടുത്തു. ഫിറ ജനറൽ സെക്രട്ടറി ചാൾസ് പി ജോർജ് സ്വാഗതവും. പ്രോഗ്രാം കൺവീനർ ബിജു സ്റ്റീഫൻ നന്ദിയും രേഖപ്പെടുത്തി.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait1 week ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login