Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Kuwait

ഓ.ഐ.സി.സി. കുവൈറ്റ് കർണാടക വിജയംആഘോഷിച്ചു!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : കർണാടക തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ കൂടി നേടിയ കോൺഗ്രസ് വിജയം കുവൈറ്റിലെ ഒഐസിസി പ്രവർത്തകർ വൻ ആഘോഷമാക്കി. അബ്ബാസിയാ ഓ. ഐ. സി. സി. ഓഫീസിൽ കൂടിയ വിജയഘോഷത്തിന് നാഷണൽ പ്രസിഡന്റ്‌ വര്ഗീസ് പുതുകുളങ്ങര അധ്യക്ഷത വഹിച്ചു. പ്രധാനമായും കർണ്ണാടകയിലെ ചിട്ടയോടെയുള്ള സംഘടനാ പ്രവർത്തനങ്ങളും സിദ്ധാരാമയ്യ – ഡി കെ ശിവകുമാർ കൂട്ടുകെട്ടിന്റെ ഏകോപിച്ചുള്ള പ്രവർത്തനവും ജോടോ യാത്ര ഇളക്കി വിട്ട നവ ഊർജ്ജവും ദേശീയ നേതാക്കളുടെ കൃത്യതയോടെയുള്ള ഇടപെടലുകളും ഈ തിളക്കമാർന്ന വിജയത്തിന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കെ എം സി സി പ്രസിഡന്റ്‌ ശറഫുദ്ധീൻ കണ്ണേത്ത് ഉൽഘാടനം ചെയ്തു. കേരളത്തിലെ യു ഡി എഫ് സംവിധാനത്തിന് കർണ്ണാടകയിൽ നിന്നും വലിയ പാഠങ്ങൾ ഉൾക്കൊള്ളാനുണ്ടെന്നു ശ്രി ശറഫുദ്ധീൻ ഓർമ്മിപ്പിച്ചു. ഓ ഐ സി സി നാഷണൽ ജനറൽ സെക്രട്ടറി ജോയ് ജോൺ തുരുത്തിക്കര സ്വാഗത പ്രസംഗം നടത്തി. തുടർന് ഓ ഐ സി സി വനിത വിംഗ് പ്രവർത്തക ഷെറിൻ, യൂത്ത് വിംഗ് പ്രവർത്തകർ ആയ ചന്ദ്രമോഹൻ, ഇല്യാസ്പൊതുവാച്ചേരി, വിവിധ ജില്ലാകമ്മിറ്റികളെ പ്രതിനിധീകരിച് ഷോബിൻ സണ്ണി, അലക്സ്‌ മാനന്തവാടി, എബി, ബിജി പള്ളിക്കൽ, ബത്താർ വൈക്കം, എന്നിവർ ആശംസ പ്രസംഗം നടത്തി. ഷബീർ കൊയിലാണ്ടി , ശംസുദ്ധീൻ ടി കെ തുടങ്ങിയവർ ആഘോഷ പരിപാടികൾ നിയന്ത്രിച്ചു. നാഷണൽ സെക്രട്ടറി ജോയ് കരവാളൂർ കൃതജ്ഞത പ്രസംഗം നടത്തി. ആഘോഷത്തിന്റെ ഭാഗമായിപ്രവർത്തകർ മധുര വിതരണവും നടത്തി.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

‘ട്രാസ്ക്’ എംപോവെർഡ് ബ്യൂട്ടീസ് 2കെ24 സംഘടിപ്പിച്ചു!

Published

on

കുവൈറ്റ് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ ‘ട്രാസ്ക്’ 2024 വനിതാവേദി വനിതകൾക്കു മാത്രമായി “ട്രാസ്ക് എംപോവെർഡ് ബ്യൂട്ടീസ് 2കെ 24” എന്ന പ്രോഗ്രാമിൽ 80ൽ പരം ട്രാസ്ക് അംഗങ്ങൾ പങ്കെടുത്തു. വിവിധ തരത്തിൽ ഉള്ള കലാ പരിപാടികളും, വിനോദ പരിപാടികളും സംഘടിപ്പിച്ചു. അബ്ബാസിയ ഹൈഡൈൻ ഹാളിൽ വെച്ച് വൈകിട്ട് 3.30 മുതൽ 8.00 മണി വരെ നടത്തിയ പ്രോഗ്രാമിൽ വനിതാ വേദി ജനറൽ കൺവീനർ ശ്രീമതി ജസ്നി ഷമീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാന ഷിജു സ്വാഗതം പറഞ്ഞു, ട്രാസ്ക് പ്രസിഡന്റ് ബിജു കടവി, ആക്ടിംഗ് സെക്രട്ടറി സിജു എം എൽ, ട്രഷറർ തൃതീഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വിവിധ ഏരിയകളിൽ നിന്നും ഉള്ള വനിതാവേദി കോഡിനേറ്റർമാരും സിസിഎം അംഗങ്ങളും പരിപാടിയിൽ ആശംസകൾ നേർന്നു. “വുമൺ ഇൻ മൈ ലൈഫ്” എന്ന വിഷയത്തെ ആസ്പദമാക്കി ട്രാസ്ക് അംഗം സിൽജ ആന്റണി പ്രഭാഷണം നടത്തി. വനിതാവേദി കേന്ദ്ര സമിതി, കേന്ദ്ര ഭരണ സമിതി , ഉപദേശക സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് കേക്ക് മുറിച്ചുകൊണ്ട് ആഘോഷിച്ചു. ജോയിന്റ് സെക്രട്ടറി സക്കീന അഷ്റഫ് നന്ദി പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kuwait

ഫോക്ക് ആർട്സ് ഫെസ്റ്റിൽ ഫാഹഹീൽ സോൺ ചാമ്പ്യൻമാരായി!

Published

on

കുവൈറ്റ് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) അംഗങ്ങൾക്കായി ആർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ഫെസ്റ്റിൽ ഫാഹഹീൽ സോൺ ചാമ്പ്യൻമാരായി. അവസാന ഘട്ടം വരെ ആകാംഷ നില നിർത്തിയ മത്സരത്തിൽ അബ്ബാസിയ സോൺ രണ്ടാം സ്ഥാനവും സെൻട്രൽ സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ അഞ്ഞൂറിലധികം പേർ പങ്കാളികളായി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഫോക്ക് പ്രസിഡന്റ് പി ലിജീഷിന്റെ അദ്ധ്യക്ഷ ത യിൽ നടന്ന ആർട്സ് ഫെസ്റ്റ് സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു കെ സ്വാഗതവും ആർട്സ് സെക്രട്ടറി വിനോജ് കുമാർ നന്ദിയും പറഞ്ഞു. രക്ഷാധികാരി സമിതി അംഗം അനിൽ കേളോത്ത്, ഉപദേശകസമിതി അംഗം ഓമനക്കുട്ടൻ, ഫീനിക്സ് ഗ്രൂപ്പ് ജനറൽ മാനേജർ രാജീവ്, ഫോക്ക് ട്രെഷറർ സാബു ടി.വി, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, ബാലവേദി കൺവീനർ ജീവ സുരേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഫോക്ക് ഭാരവാഹികൾ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.വിവിധ മത്സരങ്ങളിലെ വിധി കർത്താക്കൾക്കുള്ള ഫോക്കിന്റെ സ്നേഹോപഹാരവും കൈമാറി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kuwait

വോയ്സ് കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Published

on

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ്) 2024 – 2025 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺ ലൈൻ ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ : പി.ജി.ബിനു (ചെയർമാൻ), ഷനിൽ വെങ്ങളത്ത് (രക്ഷാധികാരി), ജോയ് നന്ദനം (പ്രസിഡന്റ്), സുജീഷ്.പി.ചന്ദ്രൻ (ജനറൽ സെക്രട്ടറി), ബിപിൻ.കെ.ബാബു (ട്രഷറർ), പ്രമോദ് കക്കോത്ത് (വൈസ് പ്രസിഡന്റ്), സബീഷ് കൃഷ്ണൻ കുട്ടി, പ്രമോദ് മാണുക്കര (സെക്രട്ടറി),ചന്ദ്രു പറക്കോട് (ജോ.ട്രഷറർ),രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് (ഓർഗനൈസിംങ് സെക്രട്ടറി), ടി.വി.ഉണ്ണിക്കൃഷ്ണൻ (വെൽഫയർ സെക്രട്ടറി), വി.കെ.സജീവ് (ആർട്സ് സെക്രട്ടറി), കെ.വിജയൻ, കെ.സി.രമേഷ്, അരുൺ ആനന്ദ്, സജയൻ വേലപ്പൻ, അഡ്വ.ശിവദാസൻ, അഡ്വ.രതീഷ്.ടി.ധരൻ (ഉപദേശക സമിതി അംഗങ്ങൾ), എം.രത്നാകരൻ, മഹേഷ് വിജയൻ, എൻ.വി.രാധാകൃഷ്ണൻ, ദിലീപ് തുളസി, ടി.കെ.റെജി, ഹരി ശ്രീനിലയം, രാജീവ്, കെ.എസ്പ്രകാശ്, എം.കെ.ആചാരി, സജീവ്.കെ.കെ, അശോക് കുമാർ (കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ) .

Advertisement
1000x200 PX MALAYALI DCTR MDX-02-02

വനിതാവേദി പ്രസിഡന്റ് സരിത രാജൻ, വൈസ് പ്രസിഡന്റ് മിനികൃഷ്ണ, ജനറൽ സെക്രട്ടറി എസ്.സുമലത, ട്രഷറർ അനീജ രാജേഷ്, എക്സിക്യൂട്ടീവ് അംഗം ടിനു സുജീഷ്. ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി നിതിൻ.ജി.മോഹൻ, ഫഹാഹീൽ യൂനിറ്റ് ജോ.സെക്രട്ടറി ശാലു ശശിധരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ സ്വാഗതവും ട്രഷറർ ബിപിൻ.കെ.ബാബു നന്ദിയും പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured