മഹാത്മാ ഗാന്ധിജിയുടെ ആശയങ്ങൾക്ക്‌ പ്രസക്തി വർദ്ധിക്കുന്നു: കെ എസ്‌ ശബരിനാഥൻ എക്സ്‌ എം എൽ എ

കൃഷ്ണൻ കടലുണ്ടി

കുവൈറ്റ്‌ സിറ്റി: മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾക്കും ആദർശ്ശങ്ങൾക്കും പ്രസക്തി വർധിച്ചിരിക്കുകയാണെന്ന് യുത്ത്‌ കോൺഗ്രസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ എസ്‌ ശബരിനാഥൻ എക്സ്‌ എം എൽ എ പറഞ്ഞു. ഓവർസ്സിസ്‌ ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഓ ഐ സി സി) കുവൈറ്റ്‌ നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധിയുടെ 152-ാ‍മത്‌ ജന്മദിന സമ്മേളനം ഉത്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇൻഡ്യയുടെ സ്വാതന്ത്ര്യവും, മതേതരത്വവും, ജനാധിപത്യവും സുരക്ഷിതമായി സംരക്ഷിക്കപ്പെടണമെങ്കിൽ മഹാത്മജിയുടെ ആശയങ്ങൾ മുറുകെ പിടിച്ചേ സാധ്യമാവൂ. സമാധാനവും, മത സൗഹാർദ്ദവും നില നിൽക്കണമെങ്കിലും ഇൻഡ്യയുടെ ഐക്യവും, അഖണ്ഡതയും സംരക്ഷിക്ക പ്പെടുന്നതിനും ഗാന്ധിജിയുടെ ആദർശങ്ങളിൽ ഊന്നി നിന്നേ മതിയാകു. രാഷ്ട്രത്തിന്റെ നില നിൽപ്പ് ഗാന്ധിയൻ മൂല്യങ്ങളിൽ അധിഷ്ഠിതമാണ് . ഗാന്ധിജിയെ ചരിത്രത്തിൽ നിന്ന് തന്നെ നീക്കം ചെയ്യുവാൻ സഘപരിവാർ ശക്തികൾ ശ്രമിക്കുമ്പോൾ അതിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടത് ഉണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു .

ഗാന്ധിജിയുടെയും ത്യാഗോജ്ജ്വലരായിരുന്ന സ്വതന്ത്ര്യ സമര നേതാക്കളുടെയും അടയാളങ്ങൾ ചരിത്രത്തിൽ നിന്നും മായ്ച്ചു കളയാനുള്ള സംഘ പരിവാർ അജണ്ടയെ ഏത് വിധത്തിലും ചെറുത്തു തോൽപ്പിക്കേണ്ടത് നമ്മുടെ നില നിൽപ്പിനു തന്നെ അത്യന്താപേക്ഷിതമാണ്. ഗാന്ധി ജയന്തി ദിനത്തിൽ ഓൺലൈൻ ആയി നടന്ന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് കുവൈറ്റ് ഓ ഐ സി സി ദേശിയ കമ്മറ്റി പ്രസിഡന്റ്‌ വർഗിസ്‌ പുതുക്കുളങ്ങര പറഞ്ഞു.

കൺവീനർ ശാമുവേൽ ചാക്കോ കാട്ടുർകളിക്കൽ സ്വാഗതം ആശംസിക്കുകയും സർവ്വമത പ്രാർത്തനക്കു നേത്രത്വം നൽകുകയും ചെയ്‌തു . ദേശീയ ഭാരവാഹികളായ വർഗ്ഗിസ്‌ ജോസഫ്‌ മാരാമൺ, എബി വാരിക്കാട്‌, ഹമിദ്‌ കേളോത്ത്‌, ജോയ്‌ ജോൺ തുരുത്തിക്കര, രാജിവ്‌ നടുവിലേമുറി, എം എ നിസാം, മനോജ്‌ ചണ്ണപ്പേട്ട, റോയ്‌ കൈതവന, ജോയ്‌ കരവാളുർ, സുരേഷ്‌ മാത്തുർ, പ്രേംസൺ കായംകുളം എന്നിവരും സമ്മേളനത്തിൽ സംസാരിച്ചു.

ഗാന്ധിജിക്ക് പകരം ഗോഡ്‌സെയെ പുനഃ പ്രതിഷ്ഠിക്കാനുള്ള സംഘ് പരിവാർ അജണ്ടയെ ചെറുത്ത് തോൽപ്പിക്കണമെന്ന് സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് പോഷക സംഘടനാ നേതാക്കളും ജില്ലാ നേതാക്കളുമായ ജോബിൻ ജോസ്‌, മാത്യു ചെന്നിത്തല, വിധുകുമാർ, ഷംസു താമരക്കുളം, ബിനോയ്‌ ചന്ദ്രൻ, ജസ്റ്റിൻ ജെയിംസ്‌, അലൻ ഇടുക്കി, ജോമോൻ കോയിക്കര, ഇസ്മായിൽ മലപ്പുറം, ഷംസു കുക്കു, ലിപിൻ മുഴുക്കുന്നു, സൂരജ്‌ കണ്ണൻ എന്നിവർ ആവശ്യപ്പെട്ടു .

Related posts

Leave a Comment