ഒഐസിസി കുവൈറ്റ് യൂത്ത് വിങ്ങിന്റെ നേത്രൃത്വത്തിൽ സമാഹരിച്ച വിദ്യാഭ്യാസ സഹായ ഫണ്ട് കെപിസിസി പ്രസിഡണ്ട് കെസുധാകരൻ കൈമാറി

കുവൈറ്റ് സിറ്റി: ഒ.ഐ.സി.സി കുവൈറ്റ് യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ അന്തരിച്ച ഒഐസിസിയുടെ സജീവപ്രവർത്തകനും, കുവൈത്തിലെ സാമൂഹിക സാംസ്കാരിക സദസ്സുകളിലെ നിറസാനിദ്ധ്യവുമായിരുന്ന അൻവർ സാദത്ത് അനസിൻറെ മക്കളുടെ വിദ്യാഭ്യാസാവശ്യത്തിനായി സ്വരൂപിച്ച സഹായനിധി കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി കോഴിക്കോട് ഡിസിസി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ അൻവർ സാദത്ത് അനസിൻ്റെ കുടുംബത്തിന് കൈമാറി.കെപിസിസി വർക്കിംഗ് പ്രസിഡണ്ട്മാരായ കൊടിക്കുന്നിൽ സുരേഷ് എംപി, പിടി തോമസ് എം എൽ എ , ടി സിദ്ധിക് എം എൽ എ ,കോഴിക്കോട് എംപി എംകെ രാഘവൻ, കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അഡ്വ. പ്രവീൺ കുമാർ, യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ആദം മുൽസി, എൻ.സുബ്രഹമണ്യൻ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment