ഒഐസിസി കുവൈറ്റ് യൂത്ത് വിങ് – സൗജന്യ മെഡിക്കൽ ക്യാമ്പ്

കൃഷ്ണൻ കടലുണ്ടി

കുവൈറ്റ് സിറ്റി : ഇന്ത്യ മഹാരാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ എഴുപത്തി അഞ്ചാം വാർഷികആഘോഷത്തിന്റെ ഭാഗമായി കുവൈറ്റ് ഒഐസിസി യൂത്ത് വിങ്ങും ഫഹാഹീൽ മെഡക്‌സ് മെഡിക്കൽ കെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും . ആഗസ്റ്റ് 26 വെള്ളിയാഴ്ച രാവിലെ ആറു മണിമുതൽ ഉച്ചക്ക് 12.30 വരെ ഫഹാഹീൽ മെഡ്ക്സ് മെഡിക്കൽ ക്ലിനിക്കിൽ വെച്ച് ആണ് ഈ സൗജന്യ മെഡിക്കൽ ക്യാമ്പ് . മെഡിക്കൽ ക്യാമ്പിന്റെപ്രചരണാർത്ഥം പുറത്തിറക്കിയ ഫ്ലയർ ഒഐസിസി കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ശ്രീ എബി വാരിക്കാട് യൂത്ത് വിങ് നേതാക്കൾക്ക് കൈമാറി പ്രകാശനം ചെയ്തു . യൂത്ത് വിങ് ആക്ടിങ് പ്രസിഡന്റ് ഷോബിൻ സണ്ണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒഐസിസി നേതാക്കളായ വർഗീസ് ജോസഫ് മാരാമൺ , ജോയ് കരുവാലൂർ , അക്‌ബർ വയനാട് , സിദ്ദിഖ് അപ്പക്കൻ , റസാഖ് ചെറുതുരുത്തി , സൂരജ് കണ്ണൻ , യൂത്ത് വിങ് നേതാക്കളായ ഷാനവാസ് , ചന്ദ്രമോഹൻ , ഇസ്മായിൽ കൂനത്തിൽ , ഇലിയാസ് പൊതുവാച്ചേരി , ബിജി പള്ളിക്കൽ , മുന്നു സിയാദ്, ലിപിൻമുഴക്കുന്ന് എന്നിവർ സംസാരിച്ചു .യൂത്ത് വിങ് വൈസ് പ്രസിഡന്റ് ഷബീർ കൊയിലാണ്ടി സ്വാഗതവും ട്രെഷറർ ബൈജു പോൾ നന്ദിയും പറഞ്ഞു .

Related posts

Leave a Comment