ഒഐസിസി കുവൈറ്റ് ‘രക്തദാന ക്യാമ്പ്’ സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി: ഒ ഐ സി സി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ BDK യുമായി സഹകരിച്ച് ഗാന്ധി ജയന്തിയുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിന്റെ ഫ്ലെയർ പ്രകാശനവും രജിസ്‌ട്രേഷൻ ഉത്ഘാടനവും ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജോയ് ജോൺ തുരുത്തിക്കര നിർവഹിച്ചു.

ഒക്ടോബർ 1 വെള്ളിയാഴ്ച അദാൻ ബ്ലഡ് ബാങ്കിൽ വെച്ച് രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി വരെ നടത്തുന്ന ക്യാമ്പ് ഒ ഐ സി സി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്യും. ‘രക്തദാനം മഹാദാനം’ എന്ന ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കെടുക്കുവാൻ എല്ലാ മനുഷ്യ സ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് ജയേഷ് ഓണശ്ശേരിൽ പറഞ്ഞു.

കേന്ദ്രകമ്മിറ്റി അംഗം രാമകൃഷ്ണൻ കള്ളാർ, ക്യാമ്പ് കൺവീനർ സുരേന്ദ്ര മോഹൻ, വൈസ്പ്രസിഡന്റുമാരായ നാസ്സർ ചുള്ളിക്കര, പുഷ്പരാജൻ ഒ വി , സുരേന്ദ്രൻ മുങ്ങത്ത് എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി സെക്രട്ടറിമാർ, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതവും ട്രെഷറർ രാജേഷ് നന്ദിയും പറഞ്ഞു.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് വാഹനസൗകര്യം ക്രമീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 55649694, 98511977, 50932344 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related posts

Leave a Comment