Global
ഒഐസിസി കുവൈറ്റ് ‘കെ കരുണാകരൻ കർമ്മ പുരസ്കാരം’ എൻകെ പ്രേമചന്ദ്രൻ എംപിക്ക്

കൃഷ്ണൻ കടലുണ്ടി
കുവൈറ്റ് സിറ്റി : മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പേരില്‍ ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിഏര്‍പ്പെടുത്തിയ ലീഡർ കെ കരുണാകരൻ കർമ്മ പുരസ്കാരം എന്‍.കെ. പ്രേമചന്ദ്രന് എം.പിക്ക് നൽകും. അവാർഡ് സമർപ്പണം 2023 ജനുവരി 20 വെള്ളിയാഴ്ച വൈകുന്നേരം 4 മണി ക്ക് സാൽമിയ ഇന്ത്യൻകമ്മ്യൂണിറ്റി സീനിയർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
ഒഐസിസി ആലപ്പുഴ ജില്ലാ മീറ്റിനോടനുബന്ധിച്ച സമ്മേളനം കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ്പുതുക്കുളങ്ങര ഉത്ഘാടനം നിർവഹിക്കും . ചടങ്ങിൽ കുവൈറ്റിലെ സാമൂഹിക സാംസ്കാരിക, ബിസിനസ് മേഖലയിലെപ്രമുഖർ പങ്കെടുക്കും. തുടർന്ന് ഗാനമേള, നാടൻ പാട്ട്, നൃത്തനൃത്യങ്ങൾ തുടങ്ങിയ വിവിധയിനംകലാപരിപാടികളും അരങ്ങേറും.
കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എന്‍.കെ. പ്രേമചന്ദ്രന് ലോക്സഭയില്‍ വിവിധവിഷയങ്ങളില്‍ ശ്രദ്ധേയമായ പ്രസംഗങ്ങളും നിയമ ഭേദഗതി ബില്ലുകളും അവതരിപ്പിച്ച് പ്രശംസ നേടിയ പാർലമെന്റ് അംഗമാണ്. വര്‍ഗീയ – ഫാസിസ്റ്റ് ഭീകരതക്കെതിരെ ജന മനസ്സാക്ഷിയെ തൊട്ടുണര്‍ത്തിയ അദ്ദേഹത്തിന്റെലോക്സഭാ പ്രസംഗങ്ങള്‍ മതേതര ജനാധിപത്യ രാഷ്ട്ര സങ്കല്പ്പത്തോടുള്ള പ്രതിബദ്ധതയുടെ ആഴംവെളിവാക്കുന്നതാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ നിസ്തുലമായ സംഭാവനകള്അര്പ്പിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ വിവിധ വിഷയങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ പാര്ലമെന്റില്അവതരിപ്പിക്കുന്നതില് മുന്‍പന്തിയില്‍ നിന്ന ലോക്സഭാംഗം കൂടിയാണ് എന്‍.കെ. പ്രേമചന്ദ്രൻ.
ഇത് സംബന്ധിച്ച് അബ്ബാസിയ ഒഐസിസി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ നാഷണൽ കമ്മിറ്റി ജനറൽസെക്രട്ടറി ബിഎസ് പിള്ളൈ ഫ്ലയർ പ്രകാശനം ചെയ്തു. ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദൻ സ്വാഗതം പറഞ്ഞു.
യോഗത്തിൽ നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി, ആലപ്പുഴ ജില്ലയുടെ ചാർജുള്ള ഒഐസിസിനാഷണൽ കമ്മിറ്റി സെക്രട്ടറി മനോജ് ചണ്ണപ്പേട്ട, ഒഐസിസി സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തല, യൂത്ത് വിങ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് മനോജ് റോയ്, ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ, ഹരിപത്തിയൂർ, ബാബു പനമ്പള്ളി,വിജോ പി തോമസ്, സാബു തോമസ്, ജിതിൻ ജോർജ് തുടങ്ങിയവർ യോഗത്തിൽസംസാരിച്ചു. ഒഐസിസി ആലപ്പുഴ ജില്ലാ ട്രഷറർ ഷിബു ചെറിയാൻ നന്ദി പറഞ്ഞു.
Featured
പെട്രോളിനും ഡീസലിനും 2 രൂപ കൂടും, മദ്യത്തിന് 40 വരെ ഉയരും

പെട്രോളിനും ഡീസലിനും അധിക സെസ് ചുമത്തിയതു വഴി രണ്ടിനും വില ഉയരും ലിറ്ററിന് രണ്ടു രൂപയാവും ഉയരുക. കഴിഞ്ഞ ഏതാനും മാസങ്ങളായി വില സ്ഥിരമായി തുടരുന്നതിന്റെ ആശ്വാസം ഒറ്റയടിക്ക് ഇല്ലാതാകും. നേരത്തേ കേന്ദ്രം പെട്രോളിയം നികുതി കുറച്ചപ്പോഴും കേരളം കുറച്ചിരുന്നില്ല. സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വില കുറച്ചപ്പോൾ കേരളത്തിലും ആവശ്യം ശക്തമായെങ്കിലും സംസ്ഥാന സർക്കാർ വഴങ്ങിയില്ല.
മദ്യത്തിന്റെ വിലയും കൂടും. 1000 രൂപ വരെയുള്ള മദ്യത്തിന് ലിറ്ററിന് 20 രൂപയും അതിനു മുകളിലുള്ളതിന് 40 രൂപയുമാണ് പുതിയ സാമൂഹ്യ സുരക്ഷാ സെസ് ആയി ചുമത്തിയത്.
Featured
വീട്ടുകരം, ഭൂനികുതി, വാഹന വില കുതിച്ചുയരും, പെട്രോൾ ഡീസൽ വിലയും കൂടും

ഭൂമിയുടെ കമ്പോള വിലയും രജിസ്ട്രേഷൻ നികുതിയും കൂട്ടി.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി
കെട്ടിടങ്ങളുടെ ഉപോയോഗത്തിന് അനുസരിച്ച് നികുതി കൂടും. കെട്ടിട നികുതി വർധനവിലൂടെ 1000 കോടി രൂപയുടെ അധിക വരുമാനം.
മൈനിംഗ് ആൻഡ് ജിയോളജി ഉത്പന്നങ്ങളുടെ നികുതി കൂട്ടി, കോമ്പൗണ്ടിംഗ് സമ്പ്രദായം നിർത്തി, യഥാർഥ അളവിന് ആനുപാതികമായി നികുതി. അധിക വരുമാനം 600 കോടി. ഏഴിന പരിഷ്കരണ പദ്ധതി
ഇന്ധന സെസ് പുതുക്കി. വില കൂടും. അണക്കെട്ടിലെ ചെളി നീക്കം ചെയ്ത് 10 കോടി
മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന. അഞ്ചു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള കാറുകൾക്ക് 2 ശതമാനം അധിക നികുതി. മറ്റെല്ലാ കാറുകൾക്കും ഒരു ശതമാനം നികുതി വർധന
റോഡ് സുരക്ഷ സെസ് ഇരട്ടി കണ്ട് വർധിപ്പിച്ചു.
ഇരുചക്ര വാഹനങ്ങൾ 50 രൂപ 100 രൂപയാക്കി
കാര്‍ 150 300
വലിയ വാഹനങ്ങൾ 250-500
Featured
സാമൂഹ്യ സുക്ഷാ പെൻഷൻ കൂട്ടിയില്ല, വീട്ടുകരം കുത്തനേ കൂട്ടി

ഇടതു മുന്നണിക്ക് രണ്ടാം തവണ അധികാരം ലഭിക്കുന്നതിൽ നിർണായക വാഗ്ദാനമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഇത്തവണയും കൂട്ടിയില്ല. മുഴുവൻ സാമൂഹ്യ സുരക്ഷാ പെൻഷനുകളും 1600 രൂപയായി തുടരും. കേരള സോഷ്യൽ സെക്യൂരീറ്റീസ് സഹകരണ സ്ഥാപനത്തിന്റെ കടമെടുപ്പിനു കേന്ദ്ര സർക്കാർ തടസം നില്‍ക്കുന്നതാണ് കാരണമായി ധനമന്ത്രി ചൂണ്ടിക്കാട്ടിയത്. പെൻഷൻ പദ്ധതി തുടരുമെന്നു മാത്രമാണ് ധനമന്ത്രി പറഞ്ഞ്.
അതേ സമയം വീട്ടുകരമുൾപ്പെടെ പുതിയ ഒട്ടേറെ നികുതി വർധനയും പ്രഖ്യാപിച്ചു.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login