ഓ ഐ സി സി കുവൈറ്റ്‌ 75മത്‌ സ്വാതന്ത്ര്യ ദിന ആഘോഷം ഓഗസ്റ്റ് 13ശനിയാഴ്ച

കൃഷ്ണൻ കടലുണ്ടി

കുവൈറ്റ്‌ സിറ്റി : ഓ ഐ സി സി കുവൈറ്റ്‌ നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇൻഡ്യൻ സ്വാതന്ത്ര്യത്തിന്റെ 75മത്‌ വാർഷികവും ഇൻഡ്യാ-കുവൈറ്റ്‌ ഡിപ്ലോമാറ്റിക്ക്‌ ബെന്ധത്തിന്റെ 60താമത്‌ വാർഷികവും സമുചിതമായി ആഘോഷിക്കും. 2022 ആഗസ്റ്റ്‌ 13നു ശനിയാഴ്ച്ച വൈകുന്നേരം ആറുമണിക്ക് അബ്ബാസിയ പോപ്പിൻസ്‌ ഹാളിൽ ആണ് വിപുലമായ പൊതു സമ്മേളനം നടത്തുന്നത് . ഓവർസീസ് ഇൻഡ്യൻ കള്‍ചാറൽ കോഗ്രസ് നേതാക്കൾക്ക് പുറമെ കുവൈത്ത് പൊതു സമൂഹത്തിലെ പ്രശസ്ത വ്യക്തിത്വങ്ങളും ഈ ആഘോഷ പരിപാടികളിൽ സംബന്ധിക്കും.

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ബ്രോഷർ പ്രകാശനം കഴിഞ്ഞ ദിവസം നാഷണൽ കമ്മറ്റി ആക്റ്റിംഗ്‌ പ്രസിഡന്റ്‌ എബി വാരിക്കാട്‌ നിർവ്വഹിച്ചു.പോപ്പിൻസ് ഹാളിൽ നടന്ന ബ്രോഷർ പ്രകാശന വേളയിൽ ജന . സെക്രട്ടറി വർഗ്ഗിസ്‌ ജോസഫ്‌ മാരാമൺ, ട്രഷറർ രാജിവ്‌ നടുവിലേമുറി, സെക്രെട്ടറിമാരായ എം എ നിസ്സാം, ജോയ്‌ കരവാളൂർഎന്നിവരും വിവിധ ജില്ലാകമ്മിറ്റി ഭാരവാഹികളായ കൃഷ്ണൻ കടലുണ്ടി, ജെലിൻ തൃപ്രയാർ , അക്ബർ വയനാട്‌, റോയ്‌ യുയാക്കി, വിധു കുമാർ, മുഹമ്മദ്‌ അലി, വിപിൻ മങ്ങാട്ട്‌, സിദ്ദിക്ക്‌ അപ്പക്കൻ, ജെയേഷ്‌ ഓണശേരിൽ, ഗിരിഷ്‌ ഒറ്റപ്പാലം, ബൈജു ജോസ്‌തുടങ്ങിയവരും സംസാരിച്ചു. ഇതര നേതാക്കളായ മാത്യു ചെന്നിത്തല, ബിനോയ്‌ ചന്ദ്രൻ, റസാക്ക്‌ ചെറുതുരുത്തി, ജോമോൻ കോയിക്കര, അബ്ദുൾ റെഹ്മാൻ പുഞ്ജിരി, റിജോ കോശി, ജെസ്റ്റിൻ കോട്ടയം, അലക്സ്‌ മാനാന്തവാടി, സൂരജ്‌ കണ്ണൻ, ഷൗക്കത്ത്‌ അലി, ലിപിൻ മുഴുക്കുന്ന്, ഷൊബിൻ സണ്ണി, അനിൽ വർഗ്ഗിസ്‌, രാമകൃഷ്ണൻ കല്ലാർ, ശിവൻ കുട്ടി തുടങി ഒട്ടേറെ പേർ ചടങ്ങിൽ സംബന്ധിച്ചു .

Related posts

Leave a Comment