“ഉലകം ചുറ്റും വാലിഭർക്കു ” സ്വീകരണം നൽകി ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി

നാദിർ ഷാ റഹിമാൻ

റിയാദ്:  ലോകം ചുറ്റിക്കാണാൻ നാട്ടിൽ നിന്നും മഹേന്ദ്ര ഥാറുമായി സൗദി അറേബ്യയിൽ എത്തിച്ചേർന്ന എറണാകുളം മുവാറ്റുപുഴ സ്വദേശികളായ ഹിജാബിനും ഹാഫിസിനു ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ ബാലുക്കുട്ടന്റെ നേതൃത്വത്തിൽ  വൻ സ്വീകരണം നൽകി ആദരിച്ചു.

മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ സ്വീകരണ യോഗത്തിൽ ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ്‌ റഹ്‌മാൻ മുനമ്പത് ജനറൽ സെക്രട്ടറി അലക്സ്‌ കൊട്ടാരക്കര എന്നിവർ  ഷാൾ അണിയിച്ചു.  ഒഐസിസി കൊല്ലം ജില്ലയുടെ ഉപഹാരം ജനറൽ സെക്രട്ടറി ഷെഫീഖ് പുരക്കുന്നിൽ നൽകി.

ചടങ്ങിൽ ഒഐസിസി കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് ഭാരവാഹികളായ നജീം കടക്കൽ, അകിനാസ് കരുനാഗപ്പള്ളി, തങ്കച്ചൻ വയനാട്, dr. രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

Related posts

Leave a Comment