Connect with us
inner ad

Kuwait

പ്രേംജിത് പാനൂരിന് ഒഐസിസി യാത്രയയപ്പ് നൽകി

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ശ്രീ പ്രേംജിത് എം പി ക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി .അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്ന യാത്രയയപ്പു സമ്മേളനം ഒഐസിസി കുവൈറ്റ് നാഷണൽ പ്രസിഡന്റ് ശ്രീ വര്ഗീസ് പുതുക്കുളങ്ങര ഉൽഘാടനം ചെയ്തു .ജില്ലാ കമ്മിറ്റി പ്രസിഡന്റ് സിദ്ദിഖ് അപ്പക്കൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ജില്ലാ പ്രസിഡന്റ് അഡ്വ ബിജു ചാക്കോ , ലിപിൻ മുഴക്കുന്ന് , ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം ഏറ്റുവാങ്ങി ശ്രീ പ്രേംജിത് മറുപടി പ്രസംഗം പറഞ്ഞു . ജില്ലാ ജനറൽ സെക്രെട്ടറി ഷോബിൻ സണ്ണി സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ രവിചന്ദ്രൻ ചുഴലി നന്ദി പറഞ്ഞു .

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

രാജു സഖറിയയുടെ ഓർമകളുമായി തനിമ അനുസ്മരണ യോഗം !

Published

on

കുവൈറ്റ് സിറ്റി : സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവും തനിമകുവൈത്തിന്റെ ഹാർഡ്കോർ അംഗവും ആയിരുന്ന അന്തരിച്ച രാജു സഖറിയാസിന്റെ ഓർമ്മകകളുമായി, കുവൈറ്റിലെ കല, സാഹിത്യ,സാംസ്കാരിക രാഷ്ട്രീയ, കായിക, ബിസ്സിനെസ്സ് രംഗത്തെ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടു അനുസ്മരണ യോഗം തനിമ സംഘടിപ്പിച്ചു.സീനിയർ ഹാർഡ് കോർ ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജു സഖറിയയുമായുള്ള അനുഭവങ്ങൾ പങ്കു വെച്ചു കൊണ്ട് ബാബുജി ബത്തേരി സ്വാഗതം ആശംസിച്ചു. ഷാജി വർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. രാജു സഖറിയാസിന്റെ തനിമയിലെ പ്രവർത്തങ്ങളെ ഓർക്കുകയും, തനിമയുടെ അനുശോചനം ജേക്കബ് വർഗീസ് തന്റെ ആധ്യക്ഷപ്രസംഗത്തിൽ വിശദമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ബിഇസി എക്സ്ചേഞ്ച് സിഇഒ മാത്യൂസ് വർഗീസ്, ചെസ്സിൽ രാമപുരം, ടോമി സിറിയക്, ബോബി ജോർജ്, മുരളി എസ്. പണിക്കർ, തോമസ്‌ മാത്യു കടവിൽ, ജയൻ ഹൈടെക്ക്‌, ഹമീദ്‌ കേളോത്ത്‌, കൃഷ്ണൻ കടലുണ്ടി, ⁠ഫിറോസ്‌ ഹമീദ്‌, സിജോ കുര്യൻ , ജയേഷ് കുമാർ, റോയ്‌ ആൻഡ്രൂസ്‌, സക്കീർ പുതുനഗരം തുടങ്ങിയ പ്രമുഖർ രാജു സഖറിയയുമായുള്ള ഓർമ്മകൾ പങ്കു വെക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഡി. കെ.ദിലീപ് അനുശോചന സമ്മേളനം ഏകോപിപ്പിക്കുകയും, ഹബീബുള്ള മുറ്റീച്ചൂർ നന്ദി അറിയിക്കുകയും ചെയ്തു. ഇതര തനിമ ഹാർഡ് കോർ അംഗങ്ങൾ നേതൃത്വം നൽകി. രാജു സക്കറിയാസിനായി ഏവർക്കും പുഷ്പ്പാർച്ചനക്കുള്ള അവസരം തനിമ ഒരുക്കിയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kuwait

നന്ദനം കുവൈറ്റ് “രംഗപ്രവേശം 2024” സംഘടിപ്പിച്ചു.

Published

on

കുവൈറ്റ് സിറ്റി : പ്രശസ്ത ശാസ്ത്രീയ നൃത്തവിദ്യാലയം – നന്ദനം കുവൈറ്റ്, സമ്പന്നമായ ഇന്ത്യൻ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന “രംഗപ്രവേശം 2024” സംഘടിപ്പിച്ചു. അഹ്മദി ഡി പി എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എമ്പസി സെക്കന്റ് സെക്രട്ടറി ശ്രീ നിഖില്‍ കുമാര്‍ മുഖ്യ അതിഥിയായിരുന്നു. കലാസംസ്‌കാരവും പൈതൃകവും സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള നന്ദനത്തിൻ്റെ പ്രതിബദ്ധതയും ഇന്ത്യൻ സംസ്കാരത്തിൻ്റെ അഗാധമായ പ്രാധാന്യത്തെ കുറിച്ചും, വിലമതിക്കാനാവാത്ത സാംസ്കാരിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ നന്ദനത്തിൻ്റെ അമൂല്യമായ പങ്കിനെ കുറിച്ചും ശ്രീ നിഖില്‍ കുമാര്‍ വിശദമായി സംസാരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വിശിഷ്ടാതിഥിയായി പങ്കെടുത്ത പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര നടിയും ക്ലാസിക്കൽ നർത്തകിയുമായ ശ്രീമതി ദിവ്യാ ഉണ്ണി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി നൃത്തങ്ങള്‍ ശുദ്ധരൂപത്തിൽ അവതരിപ്പിക്കുന്നതിൽ അധ്യാപകരുടെ പരിശ്രമത്തെ അഭിനന്ദിച്ചു.നന്ദനം ഡയറക്‌ടര്‍ ശ്രീമതി നയന സന്തോഷ്, ചടങ്ങിനു സ്വഗതം ആശംസിച്ചു സംസാരിച്ചു.”രംഗപ്രവേശം 2024″ സുവനീറിന്റെ ആദ്യ കോപ്പി ശ്രീ നിഖിൽ കുമാർ ശ്രീമതി ദിവ്യ ഉണ്ണിക്ക് സമ്മാനിച്ചു കൊണ്ട് പ്രകാശനം ചെയ്തു. ശ്രീ ബിജീഷ് കൃഷ്ണ (വോക്കൽ), ശ്രീ ചാരുദത്തന്‍ വി (മൃദംഗം), ശ്രീ സുരേഷ് നമ്പൂതിരി (വയലിൻ), ശ്രീ സൗന്ദര രാജൻ (വീണ) എന്നിവരടങ്ങുന്ന ലൈവ് മ്യുസിക് സദസ്സിനെ ശ്രാവ്യസുന്ദരവുമാക്കി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിൽ തത്സമയ സംഗീതത്തിൻ്റെ അകമ്പടിയോടെ 59 വിദ്യാർഥികൾ അരങ്ങേത്രം കുറിച്ചു. അരങ്ങേറ്റ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദര സൂചകമായി, നന്ദനത്തിലെ ജൂനിയർ കുട്ടികള്‍ ചെയിൻ ഡാൻസ് അവതരിപ്പിച്ചു.

നന്ദനത്തിനോടൊപ്പം 12 വര്‍ഷത്തെ നൃത്തയാത്ര ചെയ്ത, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം അരങ്ങേറ്റം കുറിച്ച റിറ്റു മൈക്കിളിനു, പ്രത്യേക അംഗീകാരം നൽകി. അരങ്ങേത്രത്തിൽ പങ്കെടുത്തവർക്ക് ശ്രിമതി ദിവ്യാ ഉണ്ണി മെമന്റോകളും സർട്ടിഫിക്കറ്റുകളും നൽകി. മേക്കപ്പ് ആർട്ടിസ്റ്റുകളായ ശ്രീ ബിജു മേരി വർഗീസ്, ശ്രീമതി രസ്ന രാജ് എന്നിവരെയും മെമെന്റൊ നല്‍കി ആദരിച്ചു. നന്ദനം ഡയറക്ടര്‍മാരായ ശ്രീമതി നയന സന്തോഷും ശ്രീമതി ബിന്ദു പ്രസാദും ചേർന്ന് ദിവ്യാ ഉണ്ണിക്ക് മെമന്റോ സമ്മാനിച്ചു. പരിപാടിയുടെ സമാപനത്തിൽ മാതാപിതാക്കൾ, അധ്യാപകർ, സ്പോൺസർമാർ, അഭ്യുദയകാംക്ഷികൾ എന്നിവർക്ക് കുമാരി നന്ദ പ്രസാദ് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

Continue Reading

Kuwait

കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ പുരോഗമിക്കുന്നു!

Published

on

കുവൈറ്റ് സിറ്റി : കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് മായി സഹകരിച്ചു നടത്തുന്ന കെഫാക് അന്തർ ജില്ലാ ഫുട്ബാൾ വെള്ളിയാഴ്ച നടന്ന മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ എറണാകുളം, ഫോക്ക് കണ്ണൂർ, കെ ഡി എൻ എ കോഴിക്കോട് , മലപ്പുറം ജില്ലാ ടീമുകൾ വിജയിച്ചു. സോക്കർ ലീഗിൽ മലപ്പുറം, കെ ഇ എ കാസർഗോഡ്, എറണാകുളം ജില്ലാ ടീമുകൾ വിജയിച്ചപ്പോൾ പാലക്കാട് – കെ ഡി എൻ എ കോഴിക്കോട് മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മാസ്റ്റേഴ്സ് ലീഗിൽ ആദ്യ മത്സരത്തിൽ മലപ്പുറം ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ടിഫാക് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി . ഇർഷാദ്, ഇബ്രാഹിം എന്നിവരാണ് മലപ്പുറത്തിന് വേണ്ടി ഗോൾ നേടിയത്. രണ്ടാം മത്സരത്തിൽ ഫോക് കണ്ണൂർ എതിരില്ലാത്ത രണ്ട് ഗോളിന് കെ ഇ എ കാസർകോടിനെ പരാജയപ്പെടുത്തി. ഉണ്ണി കൃഷ്ണൻ ആണ് രണ്ട് ഗോൾ നേടിയത്. മൂന്നാം മത്സരത്തിൽ എറണാകുളം ഒരു ഗോളിന് ട്രാസ്ക് തൃശൂരിനെ പരാജയപ്പെടുത്തി. കുര്യൻ ആണ് വിജയ ഗോൾ നേടിയത്. നാലാം മത്സരത്തിൽ കെ ഡി എൻ എ കോഴിക്കോട് പാലക്കാടിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി റാഫിയാണ് കോഴിക്കോടിന് വേണ്ടി ഗോൾ നേടിയത്. മത്സരങ്ങൾ വീക്ഷിക്കാൻ കെ ഇ എ കാസർഗോഡ് പ്രതിനിധി ഹമീദ് മധൂർ മുഖ്യാഥിതി ആയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

സോക്കർ ലീഗിലെ ആദ്യ മത്സരത്തിൽ മലപ്പുറം ജില്ലാ രണ്ടാം പകുതിയുടെ അവസാന മിനുട്ടിൽ വസീം നേടിയ ഒരു ഗോളിന് ടിഫാക് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി . രണ്ടാം മത്സരത്തിൽ കെ ഇ എ കാസർഗോഡ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഫോക് കണ്ണൂരിനെ പരാജയപ്പെടുത്തി സുധീഷ് , അഭിനവ് എന്നിവരാണ് ഗോൾ നേടിയത് . ഗാലറിയെ ആവേശത്തിലാക്കിയ മൂന്നാം മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് എറണാകുളം ട്രാസ്‌ക് തൃശൂരിനെ പരാജയപ്പെടുത്തി . എറണാകുളത്തിന് വേണ്ടി അഭിരാം രണ്ടും രാകേഷ് ഒരു ഗോളും നേടി തൃശൂരിന് വേണ്ടി ആസിഫ് രണ്ട് ഗോളുകൾ നേടി നാലാം മത്സരത്തിൽ പാലക്കാട് – കെ ഡി എൻ എ കോഴിക്കോട് തമ്മിലുള്ള മത്സരംഗോൾ രഹിത സമനിലയിൽ പിരിഞ്ഞു . മത്സരത്തിൻറെ രണ്ടാം പകുതിയിൽ പാലക്കാടിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. മത്സരത്തിലെ മോസ്റ്റ് വാല്യൂയബിൾ കളിക്കാരായി ഉണ്ണി കൃഷ്ണൻ (ഫോക് കണ്ണൂർ ) ഷോബി (കുര്യൻ ) ഇർഷാദ് (മലപ്പുറം) സവാദ് (കെ ഡി എൻ എ കോഴിക്കോട് ) സോക്കർ ലീഗിൽ മോസ്റ്റ് വാല്യൂയബിൾ കളിക്കാരായി സൂരജ് (പാലക്കാട് ), ജാബിർ (മലപ്പുറം), രാകേഷ് (എറണാകുളം), സുധീഷ് (കെ ഇ എ കാസർഗോഡ് ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured