കുവൈറ്റിലേക്കുള്ള വിമാന യാത്രാനിരക്ക് വർധനവ് പിൻവലിക്കണം – ഒഐസിസി


കുവൈറ്റ്‌ സിറ്റി: കുവൈറ്റിലേക്കുള്ള വിമാന ടിക്കറ്റിന്റെ അമിത വർധന റദ്ദാക്കാനുള്ള അടിയന്തര നടപടി സ്വികരിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട്‌ ഓവർസീസ്‌ ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഓ ഐ സി സി) കുവൈറ്റ്‌ നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ വർഗിസ്‌ പുതുക്കുളങ്ങര ആവശ്യപ്പെട്ടു. 
കുവൈറ്റിൽ വിദേശികൾക്കുള്ള പ്രവേശന വിലക്ക്‌ റദ്ദാക്കിയ സാഹചര്യത്തിൽ ഇൻഡ്യയിലും കേരളത്തിലും കുടുങ്ങി കിടക്കുന്ന പതിനായിരക്കണക്കിനു പ്രവാസികൾക്ക്‌ തിരിച്ചെത്തുവാനുള്ള അവസരം വന്നപ്പോൾ അമിതമായ റ്റിക്കറ്റ്‌ വർദ്ദന പ്രവാസികളുടെ തിരിച്ച്‌ വരവിനു തടസം ആയിരിക്കുകയാണു.  കഴിഞ്ഞ രണ്ട്‌ വർഷമായി വേതനമോ മറ്റ്‌ യാതൊരു വരുമാനമോ ഇല്ലാതെ കഷ്ടപ്പെടുന്ന പ്രവാസികൾക്കേറ്റ ഇരുട്ടടി ആണ്.യാതൊരു നിതികരണവും ഇല്ലാത്ത നിരക്ക്‌ റദ്ദാക്കുന്നതിനുള്ള ത്വരിത നടപടി എടുക്കണമെന്ന് പ്രാധാന മന്ത്രിക്കും, കേന്ദ്ര വിദേശ കാര്യ മന്ത്രിക്കും, കേരള മുഖ്യമന്ത്രിക്കും അയച്ച നിവേദനത്തിൽ  ഓഐ സി സി ആവശ്യപ്പെട്ടു.

Related posts

Leave a Comment