ഓ ഐ സി സി ഹെല്പ് ഡെസ്ക് “സൗദി സ്ഥാപക ദിനം” ആഘോഷിച്ചു

നാദിർ ഷാ റഹിമാൻ

ജിദ്ദ : രാജ്യത്തിൻറെ ചരിത്രവും പൈതൃകവും നന്മയും പുതുതലമുറയ്ക്ക്  പരിചയപ്പെടുത്താനും ഓര്‍മ്മിക്കാനും സ്ഥാപക ദിനം  ആഘോഷിക്കുന്ന സൗദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു  ഓ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റിയുടെ കീഴിലുള്ള ഹെല്പ് ഡെസ്ക്, നോർക്കാ ഹെല്പ് സെൽ, പ്രവാസി ക്ഷേമ നിധി സെൽ എന്നിവയുടെ നേതൃത്വത്തിൽ  സ്ഥാപക ദിനം കേക്ക് മുറിച്ച് ആഘോഷിച്ചു.

ഷറഫിയയിലെ സ്‌പൈസ് മലബാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡണ്ട് ഇൻചാർജ് സാക്കിർ ഹുസൈൻ  എടവണ്ണ,  കൺവീനർ അലി തേക്കുതോട് , നാഷണൽ സിക്രട്ടറി നാസിമുദ്ദീൻ മണനാക്  എന്നിവർ ചേർന്ന് കേക്ക് മുറിച്ചു.

ശേഷം ചേർന്ന ചടങ്ങിൽ ഗ്ലോബൽ കമ്മിറ്റി അംഗം മുജീബ് മൂത്തേടം , ട്രഷറർ ശ്രീജിത് കണ്ണൂർ, തൃശൂർ ജില്ലാ സിക്രട്ടറി അഷ്‌റഫ് വടക്കേകാട് , റുവൈസ് ഏരിയ പ്രസിഡണ്ട് ഉമ്മർ കോയ, സിക്രട്ടറി നാസർ കോഴിത്തൊടി,   ഷറഫിയ കമ്മിറ്റി സിക്രട്ടറി സിദ്ദീഖ് ചോക്കാട്, കൊല്ലം ജില്ലാ സിക്രട്ടറി അഷ്‌റഫ് കുറിയോട് എന്നിവർ പ്രസംഗിച്ചു , 

Related posts

Leave a Comment