Connect with us
head

Kerala

ഒഐസിസി കുവൈറ്റ്‌ ഓണം 2022 ഫ്ലയർ പ്രകാശനം ചെയ്തു

Avatar

Published

on

കൃഷ്ണൻ കടലുണ്ടി


കുവൈത്ത് സിറ്റി: ഒഐസിസി കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം – 2022″ ന്റെ ഫ്ലയർ പ്രകാശനം ചെയ്തു. അബ്ബാസിയ പോപിൻസ് ഹാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ്‌ എബി വരിക്കാട് ജന. സെക്രട്ടറി ബി. എസ്. പിള്ളക്ക് ഫ്ലയർ നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു.ഒക്ടോബർ 28 വെള്ളിയാഴ്ച്ച ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ ബ്രാഞ്ച് ഓഡിറ്റോറിയത്തിൽ വെച്ച് ആണ് ഓണം ആഘോഷിക്കുന്നത്. അന്ന്
രാവിലെ 10.30 മണി മുതൽ ആരംഭിക്കുന്ന ആഘോഷത്തിൽ അത്തപ്പൂക്കളം,മഹാബലി എഴുന്നള്ളത്ത്, ചെണ്ടമേളം, പുലിക്കളി, സാംസ്കാരിക സമ്മേളനം, തിരുവാതിരക്കളി, ഒപ്പന, ഓണപ്പാട്ടുകൾ, നാടൻപ്പാട്ടുകൾ, പ്രശസ്ത ഗായകൻ ഷാഫി കൊല്ലം അവതരിപ്പിക്കുന്ന ഗാനമേള, തുടങ്ങിയ വിവിധയിനം കലാപരിപാടികളും,
വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

Advertisement
head

ഒഐസിസി നേതാക്കളായ ജോയ് ജോൺ തുരുത്തിക്കര, രാജീവ് നെടുവിലെമുറി മനോജ്‌ ചണ്ണപ്പെട്ട, നിസ്സാം, ജോയ് കരുവാളൂർ, റോയ് കൈതവന, വിപിൻ മങ്ങാട്ട്, അക്ബർ വയനാട്, ജലിൻ തൃപ്രയാർ, റസാഖ് ചെറുതുരുത്തി, നിബു ജേക്കബ്, ബത്താർ വൈക്കം, കുര്യൻ തോമസ്, അനൂപ് സോമൻ, ജോബിൻ ജോസ് രാമകൃഷ്ണൻ കല്ലാർ, ലിപിൻ മുഴക്കുന്ന്, അനിൽ വര്ഗീസ്, ജസ്റ്റിൻ തോമസ്, ബിജി പള്ളിക്കൽ, അലക്സ്‌ മാനന്തവാടി, ശരൻകോമത്ത് , സുജിത്, ഷോബിൻ സണ്ണി ശിവൻ കുട്ടി, എന്നിവർ പങ്കെടുത്തു.എബി വരിക്കാട് ന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജനറൽ സെക്രട്ടറി ബി എസ് സ്വാഗതവും രാജീവ് നെടുവിലെമുറി നന്ദിയും പറഞ്ഞു.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഇന്നു യൂത്ത് കോൺ​ഗ്രസ് മാർച്ച്, പ്രതിഷേധം കടുപ്പിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരേ നിയമസഭയിലും പുറത്തും സമരം ശക്തമാക്കാൻ യുഡിഎഫ്. ഇന്നു കൂടുന്ന യുഡിഎഫ് ഉന്നത തല യോ​ഗത്തിൽ സമരത്തിനു ധാരണയാകും. എന്നാൽ ഹർത്താൽ പോലുള്ള സമരം ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
ബജറ്റിലെ നടുവൊടിക്കുന്ന പ്രഖ്യാപനങ്ങൾക്കെതിരായ പ്രതിഷേധം കനക്കുന്നതിനിടെ നിയമസഭയിൽ ഇന്ന് ബജറ്റ് ചർച്ച തുടങ്ങും. ചോദ്യോത്തരവേള മുതൽ പ്രതിഷേധത്തിനാണ് തീരുമാനം. ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ് ഇന്ന് നിയമസഭയിലേക്ക് മാർച്ചും നടത്തും.
തുടർ സമരപരിപാടികൾ തീരുമാനിക്കാൻ രാവിലെ 11ന് നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷനേതാവിൻറെ മുറിയിൽ യുഡിഎഫ് യോഗം ചേരും. ജനരോഷം കണക്കിലെടുത്ത് പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കാനാണ് സർക്കാർ നീക്കം. ബുധനാഴ്ച ബജറ്റ് ചർച്ചയുടെ മറുപടിയിലാകും ധനമന്ത്രിയുടെ പ്രഖ്യാപനം. ബ​ജ​റ്റി​ലൂ​ടെ സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ട ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക്കെ​തി​രെ ശ​ക്ത​മാ​യ തു​ട​ർ​സ​മ​രം ന​ട​ത്തു​മെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം. ​എം. ഹ​സ​ൻ. തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന യുഡിഎഫ് നേതൃ യോ​ഗ​ത്തി​ൽ സ​മ​ര രീ​തി തീ​രു​മാ​നി​ക്കു​മെ​ന്നും ഹ​സ​ൻ അ​റി​യി​ച്ചു. ജ​ന​ങ്ങ​ളെ ഇ​തു​പോ​ലെ കൊ​ള്ള​യ​ടി​ക്കു​ന്ന ബ​ജ​റ്റ് ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ജ​ന​രോ​ഷ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ മ​ണ്ണാ​ങ്ക​ട്ട പോ​ലെ അ​ലി​ഞ്ഞ് ഇ​ല്ലാ​താ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Continue Reading

Featured

ഫെബ്രുവരി 7ന് കോണ്‍ഗ്രസ്
കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും

Published

on

കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍.ഫെബ്രുവരി 7ന്( ചൊവ്വാഴ്ച)ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Advertisement
head
Continue Reading

Featured

ഇടുക്കി മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി

Published

on

ഇടുക്കി: മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപ് (20)നെയാണ് കാണാതായത്. മുതിരപ്പുഴയിലെ ചുനയംമാക്കൽകുത്ത് കാണാനാണ് സന്ദീപും സുഹൃത്തുക്കളും എത്തിയത്‌. വെള്ളത്തിലിറങ്ങിയ സന്ദീപ് കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.പൊലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

Continue Reading

Featured