News
ഒ ഐ സി സി യും ജനകീയ രക്തദാന സേനയും സംയുക്ത രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഹഫർ അൽ ബാത്തിൻ : ഇന്ത്യയുടെ എഴുപത്തിയേഴാമത് സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് സൗദിയിലെ ഹഫർ അൽ ബാത്തിനിൽ ഒ ഐ സി സി യും ജനകീയ രക്തദാന സേനയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹഫർ അൽ ബാത്തിനിലെ സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്തു.
സ്വാതന്ത്ര്യ ദിന സന്ദേശം നൽകി കേക്ക് മുറിച്ച് മധുര വിതരണത്തോട് കൂടി ആരംഭിച്ച രക്തദാന ക്യാമ്പിന് കോർഡിനേറ്റർമാരായ ഷിനാജ് കരുനാഗപ്പള്ളി, വിബിൻ മറ്റത്ത്, ജോബി ചാലക്കുടി, അശോക് ജേക്കബ്, സൈഫുദ്ധീൻ പള്ളിമുക്ക് , അനൂപ് പ്രഭാകരൻ , സജീർ കളത്തിൽ,എന്നിവർ നേതൃത്വം നൽകി. ഹഫർ അൽ ബാത്തിൻ സെൻട്രൽ ബ്ലഡ് ബാങ്കിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ രക്തദാന ക്യാമ്പിന് മികച്ച സഹകരണവും പിന്തുണയുമാണ് നൽകിയത്.
ഒ ഐ സി സി യും ജനകീയ രക്തദാന സേനയും സംയുക്തമായി കൃത്യമായ ഇടവേളകളിൽ ഹഫർ അൽ ബാത്തിനിൽ നടത്തുന്ന രക്തദാന ക്യാമ്പുകൾക്ക് വളരെ മികച്ച പ്രതികരണമാണ് പൊതുസമൂഹത്തിൽ നിന്നും ലഭിക്കുന്നത്.
Kerala
കെ.എസ്.യു പ്രതിഷേധ കൂട്ടായ്മ നടത്തി

ശാസ്താംകോട്ട: പുസ്തകങ്ങളെ കാവിവൽക്കരിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ പ്രകീർത്തിച്ച് കലാലയങ്ങളിൽ നരേന്ദ്ര മേഡിയുടെ സെൽഫി പോയിന്റുകൾ സ്ഥാപിക്കാനുള്ള ഉത്തരവിനെതിരെ കെ.എസ്.യു കെ.എസ്.എം.ഡി.ബി. കോളെജ് യൂണീറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കോളജ് യൂണിയൻ ചെയർ പേഴ്സൺ ബി.എസ്. മീനാക്ഷി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. അഭിഷേക് ശിവൻ,അഞ്‌ജന. ആർ. കുമാർ ,എ. അമീറ, അൻവർ ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
News
ചിട്ടിപിടിച്ചു കിട്ടിയ തുകയുമായി യാത്ര: 13 അംഗ സംഘത്തിലെ നാല് പേര്‍ വാഹനാപകടത്തില്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച നാലു മലയാളികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് ശ്രീനഗറില്‍ നടക്കും. മൃതദേഹങ്ങള്‍ സോനാമാര്‍ഗിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ശ്രീനഗറില്‍ എത്തിച്ച ശേഷമാകും പോസ്റ്റുമോര്‍ട്ടം ആരംഭിക്കുക. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ അനില്‍ (34), സുധീഷ് (33), രാഹുല്‍ (28), വിഘ്‌നേഷ് (22) എന്നിവരാണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ ശ്രീനഗര്‍ സത്‌റിന കന്‍ഗന്‍ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും (25) മരിച്ചു. ഒപ്പമുണ്ടായിരുന്ന മനോജ് എം മഹാദേവ് (25), അരുണ്‍ കെ കറുപ്പുസ്വാമി (26), രാജേഷ് കെ കൃഷ്ണന്‍ (30) എന്നിവര്‍ പരിക്കേറ്റു. മനോജിന്റെ പരിക്ക് ഗുരുതരമാണ്.
ശ്രീനഗര്‍ – ലേ ഹൈവേയില്‍ സോജില പാസില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. ഇന്നലെ വൈകിട്ടു നാലരയോടെയാണ് സംഭവം. സോനാമാര്‍ഗിലെ മൈനസ് പോയിന്റിലേക്ക് രണ്ട് വാഹനങ്ങളിലായി പോയ സംഘമാണ് അപകടത്തില്‍പെട്ടത്. ഒരു വാഹനത്തില്‍ ആറുപേരും മറ്റൊരു വാഹനത്തില്‍ ഏഴുപേരുമായിരുന്നു ഉണ്ടായിരുന്നത്. ഏഴുപേരുമായി സഞ്ചരിച്ച വാഹനം മഞ്ഞില്‍ തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു.
കഴിഞ്ഞ മാസം 30നാണ് സുഹൃത്തുക്കളും അയല്‍ക്കാരുമായ 13 അംഗ സംഘം ട്രെയിന്‍ മാര്‍ഗം വിനോസഞ്ചാരത്തിനായി പുറപ്പെട്ടത്. അഞ്ചു വര്‍ഷമായി ഇവര്‍ യാത്ര നടത്താറുണ്ട്. ചിട്ടി നടത്തിയാണ് യാത്രയ്ക്കുള്ള തുക സ്വരൂപിച്ചത്. ഡല്‍ഹിയും ആഗ്രയും സന്ദര്‍ശിച്ച ശേഷമാണ് ഇവര്‍ കശ്മീരിലേക്ക് പുറപ്പെട്ടത്. ഈ മാസം 10ന് മടക്കയാത്ര നിശ്ചയിച്ചിരുന്നു.ഗുരുതര പരിക്കേറ്റ മനോജിനെ വിദഗ്ധ ചികിത്സയ്ക്കായി സൗറയിലെ എസ്‌കെഐഎംഎസ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റു രണ്ടുപേരും സോനാമാര്‍ഗ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച രാഹുലിന്റെ സഹോദരനാണ് പരിക്കേറ്റ രാജേഷ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തിലും ആരംഭിച്ചിട്ടുണ്ട്.
mumbai
പ്രായപൂര്‍ത്തിയാകാത്ത മലയാളി പെണ്‍കുട്ടിയെ മുംബൈയിൽ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

മുംബൈ: രണ്ട വര്‍ഷം മുമ്പാണ് സംഭവം.പെണ്‍കുട്ടിയുടെ അമ്മ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സാണ്. അമ്മ ജോലിക്കായി പോയ രാത്രികളിലായിരുന്നു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.2021 ല്‍ നാല് തവണ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. മുംബൈയിലെ വീട്ടില്‍ കുറച്ച് ദിവസം അമ്മയുടെ മൂന്ന് സുഹൃത്തുക്കള്‍ താമസിച്ചിരുന്നു.
സ്ത്രീകള്‍ മദ്യം കലര്‍ത്തിയ പാനീയം പെണ്‍കുട്ടിക്ക് നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായും പുരുഷ സുഹൃത്തിനെ പീഡിപ്പിക്കാന്‍ അനുവദിച്ചതായുമാണ് ആരോപണം.പെണ്‍കുട്ടിക്ക് മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ നടത്തിയ കൗണ്‍സലിങ്ങ് ചികിത്സയ്ക്കിടെയാണ് ഈ ദുരാനുഭവം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login