ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം റോയ് മാത്യുവിന് യാത്രയയപ്പു നൽകി .

നാദിർ ഷാ റഹിമാൻ

ജിദ്ദ :  31 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന  ഓ ഐ സി സി ഗ്ലോബൽ കമ്മിറ്റി അംഗവും  ജിദ്ദയിലെ  സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ നിറ  സാന്നിധ്യവുമായിരുന്ന റോയ് മാത്യുവിന് ഓ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി യാത്രയയപ്പ് നൽകി .

ജീവകാരുണ്യ രംഗത്തും കലാരംഗങ്ങളിലും സജീവമായി പ്രവർത്തിക്കുകയും  
ദുരിതം അനുഭവിക്കുന്ന  പ്രവാസി സമൂഹത്തിനായി  കഴിയുന്നത്ര ശ്രദ്ധ കൊടുത്ത് പരമാവധി ആളുകൾക്ക് സഹായ സഹകരണങ്ങൾ എത്തിക്കുകയും  ചെയ്ത വ്യക്തിയാണ് റോയ് മാത്യു എന്ന് യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു

ചടങ്ങിൽ ആക്ടിംഗ് പ്രസിഡണ്ട് സാക്കിർ ഹുസൈൻ എടവണ്ണ മെമെന്റോ നൽകി ആദരിച്ചു.  

ആക്ടിങ് പ്രസിഡന്റ് സാക്കിർ ഹുസൈൻ എടവണ്ണ അദ്യക്ഷത വഹിച്ച യോഗത്തിൽ , ഗ്ലോബൽ കമ്മിറ്റി സിക്രട്ടറി റഷീദ് കൊളത്തറ, കെ പി സി സി ഐ ടി സെൽ കൺവീനർ ഇഖ്ബാൽ പൊക്കുന്നു , നാഷണൽ  കമ്മിറ്റി സിക്രട്ടറി നാസിമുദ്ദീൻ മണനാക്ക് , ജനറൽ സിക്രട്ടറി നൗഷാദ് അടൂർ, മജീദ് നഹ,  മോഹൻ ബാലൻ , അബ്ദുൽ ഖാദർ എറണാംകുളം, മൗഷ്മി ശരീഫ് , അനിൽ ബാബു, ലത്തീഫ് മക്രേരി,  സിദ്ദീഖ് ചോക്കാട്  എന്നിവർ പ്രസംഗിച്ചു . റോയ് മാത്യു യാത്രയയപ്പിന്  നന്ദി രേഖപ്പെടുത്തി മറുപടി പ്രസംഗം നടത്തി .  മുജീബ് മൂത്തേടം സ്വാഗതവും ഫസലുള്ള വെള്ളൂവമ്പാലി നന്ദിയും പറഞ്ഞു.

Related posts

Leave a Comment