ഒഐസിസി ഗ്ലോബൽ ചെയർമാന് അഭിനന്ദന പ്രവാഹം

നാദിർ ഷാ റഹിമാൻ

ദമ്മാം : ഒ ഐ സി സി ഗ്ലോബൽ ചെയർമാനായി കെ പി സി സി നിയമിച്ച കുമ്പളത്ത് ശങ്കർ പിള്ളയെ ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അഭിനന്ദിച്ചു. ഒമാനിൽ നിന്നും ഒ ഐ സി സി ഗ്ലോബൽ ഓർഗനൈസിംഗ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന കുമ്പളത്ത് ശങ്കർ പിള്ള, ചെയർമാനെന്ന നിലയിൽ ആഗോള തലത്തിൽ സംഘടനക്ക് നവോന്മേഷം നൽകാൻ പ്രാപ്തനായ നേതാവാണെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട്‌ ബിജു കല്ലുമലയും ജനറൽ സെക്രട്ടറി ഇ കെ സലിമും വാർത്ത കുറിപ്പിൽ പറഞ്ഞു .

സജീവ രാഷ്ട്രീയ പ്രവർത്തനത്തിലൂടെയുള്ള സംഘടനാ പാഠവവും, പ്രവാസിയെന്ന നിലയിലുള്ള അനുഭവസമ്പത്തും പ്രവാസി വിഷയങ്ങളിൽ ശക്തമായ രാഷ്ട്രീയ ഇടപെടലുകൾ നടത്തുവാൻ കുമ്പളത്ത് ശങ്കർ പിള്ളക്ക് സാധിമെന്ന്‌ ഇരു നേതാക്കളും പറഞ്ഞു.

മുടങ്ങിക്കിടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ സമയബന്ധിതമായി നടത്തി എല്ലാ രാജ്യങ്ങളിലും പുതിയ കമ്മിറ്റികൾ രൂപീകരിക്കുവാൻ ഗ്ലോബൽ ചെയർമാന് കെ പി സി സി നൽകിയിരിക്കുന്ന നിർദ്ദേശത്തിന് പൂർണ്ണ പിന്തുണയും സഹകരണവും ദമ്മാം ഒ ഐ സി സി നൽകും.

കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ഒ ഐ സി സി ക്ക് ഓഫീസ് അനുവദിച്ചത് കെ പി സി സി പ്രസിഡണ്ട്‌ കെ സുധാകരൻ ഒ ഐ സി സിക്കും പ്രവാസികൾക്കും നൽകുന്ന പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന ഓഫീസിന്റെ പ്രവർത്തനോത്ഘാടനത്തിൽ ദമ്മാം ഒ ഐ സി സി പ്രതിനിധികൾ സംബന്ധിമെന്ന് റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട്‌ ബിജു കല്ലുമല അറിയിച്ചു.

ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റും കെപിസിസി നിർവ്വാഹക സമിതിയംഗവുമായ അഹമ്മദ് പുളിക്കൽ, ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട്‌ സി അബ്‌ദുൽ ഹമീദ്, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട്‌ രമേശ്‌ പാലക്കാട്, ദമ്മാം റീജ്യണൽ കമ്മിറ്റി വൈസ് പ്രഡിഡന്റുമാരായ ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ എന്നിവരും ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കർ പിള്ളയെ അഭിനന്ദിച്ചു.

Related posts

Leave a Comment