ഒഐസിസി സൗജന്യ മെഡിക്കൽ ക്യാമ്പ്‌ ഫ്ലയർ പ്രകാശനം ചെയ്തു.

ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോട്‌ അനുബന്ധിച്ച്ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയും മെട്രോമെഡിക്കൽ ഗ്രൂപ്പും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഫ്ലായർ പ്രകാശനംചെയ്‌തു.  നവംബർ അഞ്ചിന് സാൽമിയ മെട്രോ സ്പെഷലൈസ്ഡ്‌ മെഡിക്കൽ സെന്ററിൽ ആണ് സൗജന്യ മെഡിക്കൽക്യാമ്പ് നടക്കുക.

ഇക്കഴിഞ്ഞ ദിവസംഅബ്ബാസിയ പോപ്പിൻസ്‌ ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡണ്ട്‌ ശ്രീ വർഗ്ഗീസ്‌ പുതുക്കുളങ്ങര  മെട്രോ  ഗ്രൂപ്പ്‌ ചെയർമാൻ  ശ്രീ ഹംസ പയ്യന്നൂർന് ഫ്ലെയർ നൽകിക്കൊണ്ട് പ്രകാശനം ചെയ്‌തു.  ആശുപത്രികളിൽ വിദഗ്‌ധ ഡോക്ടർമാരുടെ സേവനങ്ങൾക്കുംവിവിധ പരിശോധനകൾക്കും വേണ്ടി വരുന്ന ഭാരിച്ച ചെലവ് പേടിച്ച് പല ബുദ്ധിമുട്ടുകൾക്കും യഥാസമയം ചികിത്സ തേടാതിരിക്കുന്നതാഴ്ന്നവരുമാനക്കാരായ പ്രവാസികൾക്ക്വളരെയേറെ ഉപകാരപ്രദമായിരിക്കും ഈക്യാമ്പ് എന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു .

ഒഐസിസി കണ്ണുർ ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ സിദ്ധിക്ക്‌ അപ്പക്കൻ അധ്യക്ഷനായിരുന്നു. പൂർണ്ണമായും സൗജന്യ മായ ഈ ക്യാമ്പ് ദിവസം എല്ലാ പ്രധാന ഡിപ്പാർട്ടമെന്റ് കളുടെയും പൂർണ്ണമായ സേവനം ഉറപ്പ് നൽകുന്നതായി ശ്രീ ഹംസപയ്യന്നൂർ ഫ്ലായർ സ്വീകരിച്ചുകൊണ്ട് പ്രഖ്യാപിച്ചു  . ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മറ്റ് ലാബ് പരിശോധനകൾക്കും ഫർമസി യിൽ നിന്നുള്ള മരുന്നുകൾക്കും നിശ്ചിത ശതമാനം ഇളവ് കൾ നല്കുന്നതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 നാഷണൽകമ്മിറ്റി ജനറൽ സെക്രട്ടറി  ബിനു ചെമ്പാലയം, എം എ നിസാം, ലിപിൻ മുഴക്കുന്ന് എന്നിവരും സംസാരിച്ചു .

ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി  ഷോബിൻ സണ്ണിസ്വാഗതവും 

Related posts

Leave a Comment