Connect with us
48 birthday
top banner (1)

Kuwait

പയ്യപ്പിളളി ആഗസ്തി ജോസിനു ഒ.ഐ.സി.സി എറണാകുളം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : നീണ്ട 28 വർഷ കാലത്തെ കുവൈത്ത്‌ പ്രവാസ ജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി. കുവൈറ്റ്‌, എറണാകുളം ജില്ലാ കമ്മിറ്റി സജീവ അംഗം പയ്യപ്പിളളി ആഗസ്തി ജോസിനു യാത്രയയപ്പ് നൽകി. അങ്കമാലി സ്വദേശി യായ ആഗസ്തി ജോസിനു നൽകിയ യാത്രയ പ്പ് ചടങ്ങിൽ ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ. നിബു ജേക്കബ് ഉപഹാരം നൽകി ആദരിച്ചു. രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്വദേശത്തും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായി ആശംസ സന്ദേശത്തിൽ അദ്ദേഹം അറിയിച്ചു. അതിന് ആവശ്യമായ എല്ലാ സഹായങ്ങളും ഒ. ഐ. സി. സി. കുവൈറ്റ്‌ നൽകുമെന്നും നിബു ജേക്കബ് പറഞ്ഞു .
ജില്ലാ കമ്മിറ്റി ട്രഷർ ശ്രീ. മാർട്ടിൻ പടയാട്ടിൽ, ജില്ലാ കമ്മിറ്റി അംഗം ശ്രീ. റഫീഖ് മുഹമ്മദ്‌ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. പ്രവാസി ആയിരിക്കുമ്പോൾ ഓരോ വ്യക്തിയും കഴിയുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകണമെന്ന് ബോധ്യപ്പെട്ടതായി പയ്യപ്പിളളി ആഗസ്തി ജോസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

മലപ്പുറം ജില്ലാ അസോസിയേഷന് പുതിയ കമ്മിറ്റി

Published

on

കുവൈറ്റ് സിറ്റി : മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് (മാക്) നു പുതിയ കമ്മിറ്റി നിലവിൽ വന്നു. കേരള പ്പിറവി ദിനത്തിൽ അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ 2022-24 വർഷത്തിലെ സംഘടന പ്രവർത്തന റിപ്പോർട്ട്‌ ജന സെക്രട്ടറി നസീർ കരംകുളങ്ങര, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഇല്യാസ് എന്നിവർ അവതരിപ്പിച്ചു. ചർച്ചക്ക് ശേഷം റിപ്പോർട്ടുകൾ ജനറൽ ബോർഡി ഐക്യഖണ്ഡേന അംഗീകരിച്ചു. തുടർന്ന് 35 അംഗ എക്സിക്യൂട്ടീവ് കമ്മ്മിറ്റിയെയും 8 അംഗ കോർ കമ്മിറ്റിയെയും എതിരില്ലാതെ തിരഞ്ഞെടുത്തു.

അഡ്വ. മുഹമ്മദ് ബഷീർ (പ്രസിഡന്റ്), ഷറഫുദ്ദീൻ പുറക്കയിൽ ( ജനറൽ സെക്രട്ടറി), പ്രജിത്ത് മേനോൻ (ട്രഷറർ), മുജീബ് കിഴക്കേതലക്കൽ (വൈസ് പ്രസിഡന്റ്), മാർട്ടിൻ (വൈസ് പ്രസിഡന്റ്), അഷറഫ് ചൂരോട്ട് (ജോയന്റ് സെക്രട്ടറി), റാഫി ആലിക്കൽ( ജോയിന്റ് സെക്രട്ടറി), അഫ്സൽ നിലമ്പൂർ (ജോയന്റ് ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. രക്ഷാധികാരികളായ വാസുദേവൻ മമ്പാട്, അനസ് തയ്യിൽ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷറഫുദ്ദീൻ കണ്ണേത്ത് ( മുഖ്യ രക്ഷാധികാരി), അഭിലാഷ് കളരിക്കൽ, സിമിയബിജു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

Advertisement
inner ad
Continue Reading

Kuwait

കൊല്ലം ജില്ലാ പ്രവാസി സമാജം ബിഡികെ കുവൈറ്റ് ചാപ്റ്ററും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Published

on

കുവൈറ്റ് സിറ്റി : കൊല്ലം ജില്ലാ പ്രവാസി സമാജം ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി 68-ാമത് കേരള പിറവിയോടുനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും കലകളുടെയും നാടായ കേരളത്തിന്റെ, 68-ാമത് പിറവി ദിനത്തോടനുബന്ധിച്ചാണ് കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റും ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. 2024 നവംബർ 1 ന്, ഉച്ചയ്ക്ക് 1 മണി മുതൽ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ക്യാമ്പിൽ 30 ഓളം ദാതാക്കൾ രക്തം ദാനം ചെയ്തു.

മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിങ് ഹെഡ് ബഷീർ ബത്ത, ഉത്ഘാടനം നിർവഹിച്ച ക്യാമ്പിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് സമാജം പ്രസിഡന്റ് അലക്സ് മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനിൽ റ്റി ഡി സ്വാഗതവും, രക്ഷാധികാരി ശ്രീ ജേക്കബ് ചണ്ണപ്പെട്ട, ബിഡികെ ജനറൽ കൺവീനർ രാജൻ തോട്ടത്തിൽ, മനോജ് മാവേലിക്കര, രക്തദാന ക്യാമ്പിന്റെ കൺവീനർ ഷാഹിദ് ലബ്ബ എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ തമ്പി ലൂക്കോസ് നന്ദി രേഖപ്പെടുത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. സമാജം സെക്രട്ടറിമാർ, യൂണിറ്റ് കൺവീനർമാർ, വനിതാവേദി അംഗങ്ങൾ, ബി ഡി കെ കുവൈറ്റ് – ഏയ്ഞ്ചൽ വിങ് പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പ് വിജയകരമായി സമാപിച്ചു. സാമൂഹികക്ഷേമ തൽപരരായ വ്യക്തികൾ, സംഘടനകൾ എന്നിവർക്ക് രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് ബിഡികെ കുവൈറ്റ് ചാപ്റ്ററിനെ 99811972, 90041663 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisement
inner ad
Continue Reading

Kuwait

തിരുവല്ല പ്രവാസി അസോസി യേഷൻ ശിശുദിന ചിത്രരചനാ മത്സരം വെള്ളിയാഴ്ച !

Published

on

കുവൈറ്റ്‌ സിറ്റി : തിരുവല്ല പ്രവാസി അസോസിയേഷൻന്റെ ആഭിമുഖ്യത്തിൽ ശിശുദിനതോടനുബന്ധിച്ചു നടത്തുന്ന ചിത്രരചനാ മത്സരത്തിന്റെ ഫ്‌ളൈയർ പ്രകാശനം കേരള പ്രവാസി സംഗം പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ ജേക്കബ് മാത്യു റാന്നി മിത്തു ചെറിയാനു നൽകി നിർവഹിച്ചു.പ്രസിഡന്റ്‌ ജെയിംസ് വി കൊട്ടാരം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റെയ്ജു അരീക്കര, ട്രഷറർ ബൈജു ജോസ്, കൺവീനർ ശിവകുമാർ തിരുവല്ല, ഷിജു ഓതറ, എന്നിവർ പ്രസംഗിച്ചു. സജി പൊടിയാടി, അലക്സ്‌ കാറ്റോട്, റെജി ചാണ്ടി, ടിൻസി ഇടുക്കിള, സുജൻ ഇടപ്രാൽ, ബോണിഫിലിപ്പ്, ജിജി നൈനാൻ, ജെറിൻ വർഗീസ് എന്നിവർ നേതൃത്വം നൽകി. നവംബർ 8 നു വെള്ളിയാഴ്ച യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ 4 ഗ്രേഡുകളായി തിരിച്ചു ചിത്രരചനാ മത്സരം നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു.

Continue Reading

Featured