News
ദമ്മാം ഒ ഐ സി സി ലഹരി വിരുദ്ധ ക്യാമ്പയിനു തുടക്കം
ദമ്മാം : വ്യവസായിക തൊഴിൽ രംഗത്തെ മലയാളി ജീവനക്കാർ തിങ്ങിവസിക്കുന്ന ദമ്മാം സെക്കന്റ് ഇൻഡസ്ട്രിയൽ സിറ്റിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ഔദ്യോഗികമായി തുടക്കം കുറിച്ചു.
സംഘടനയുടെ 2023 – 2025 കാലയളവിലേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തുവാൻ ചുമതലപ്പെടുത്തിയ താൽക്കാലിക കമ്മിറ്റിക്ക് ലഭിച്ച അംഗത്വ അപേക്ഷകർക്ക് കെ പി സി സി നൽകുന്ന മെമ്പർഷിപ്പ് കാർഡുകളുടെ വിതരണോത്ഘാടനം നിർവ്വഹിച്ചുകൊണ്ടാണ് സൗദി നാഷണൽ പ്രസിഡണ്ട് ബിജു കല്ലുമല ഒ ഐ സി സി യുടെ പ്രവർത്തനങ്ങൾക്ക് ദമ്മാം സെക്കന്റ് ഇൻഡസ്ട്രിയൽ സിറ്റിയിൽ തുടക്കം കുറിച്ചത്.
സെക്കന്റ് ഇൻഡസ്ട്രിയൽ സിറ്റിയിലെ തൊഴിലാളികളുടെ പൊതു വിഷയങ്ങളിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തി ഒ ഐ സി സി യിലേക്ക് കൂടുതൽ ജനാധിപത്യ മതേതര വിശ്വാസികളെ ആകർഷിക്കുന്ന പ്രവത്തനങ്ങൾക്കാണ് മേഖലയിൽ ഊന്നൽ നൽകുന്നതെന്ന് ബിജു കല്ലുമല പറഞ്ഞു. കൂടാതെ, ജോലി സംബന്ധവും കുടുംബപരവുമായ വിഷയങ്ങളുടെ പിരിമുറുക്കത്താൽ ആരെങ്കിലും ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ പെട്ടുപോകാതിരിക്കുവാൻ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് സെക്കന്റ് ഇൻഡസ്ട്രിയൽ ഏരിയയിൽ ഒ ഐ സി സി യുടെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർക്ക് പ്രസിഡണ്ട് ബിജു കല്ലുമല നിർദ്ദേശം നൽകി.
നാഷണൽ കമ്മിറ്റി പ്രസിഡണ്ടായി നിയമിതനായ ബിജു കല്ലുമലയെ സെക്കൻഡ് ഇൻഡസ്ട്രിയൽ ഏരിയയിലെ നേതാക്കൾ മെമന്റോ നൽകി ആദരിച്ചു. ലൈജു ജെയിംസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ദമ്മാം റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹനീഫ് റാവുത്തർ ഉത്ഘാടനം ചെയ്തു.
ഒ ഐ സി സി നേതാക്കളായ ഇ കെ സലിം, റഫീഖ് കൂട്ടിലങ്ങാടി, സിറാജ് പുറക്കാട്, ഷംസു കൊല്ലം, നൗഷാദ് തഴവ, നിസാർ മാന്നാർ, രമേശ് പാലക്കൽ, ഗംഗൻ വള്ളിയോട്ട്, സി ടി ശശി, ഷാജിദ് വടക്കേക്കര, സക്കീർ പറമ്പിൽ, രാജേഷ് ആറ്റുവ, അബ്ദുൽ നാസർ വയനാട് തുടങ്ങിയവർ സംസാരിച്ചു. ദിൽഷാദ് തഴവ സ്വാഗതവും കുഞ്ഞുമോൻ കൊട്ടാരക്കര നന്ദിയും പറഞ്ഞു. അജിത്ത്, ദിലീപ്, മുരളീധരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
News
കണ്ണൂർ സർവ്വകലാശാല ലിറ്റ്റേച്ചർ ഫെസ്റ്റിവൽ ബഹിഷ്കരിക്കും; കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പങ്കെടുക്കില്ല
കണ്ണൂർ സർവ്വകലാശാല യൂണിയൻ നാളെ മുതൽ സംഘടിപ്പിക്കാനിരുന്ന ലിറ്റ് റേച്ചർ ഫെസ്റ്റിവെൽ ബഹിഷ്കരിക്കാൻ തീരുമാനിച്ചതായി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.കണ്ണൂർ ഗവ: ഐ.ടി.ഐയിൽ കെ.എസ്.യു സംസ്ഥാന – ജില്ലാ നേതാക്കളെയും, യൂണിറ്റ് പ്രസിഡൻ്റിനെയും ക്രൂരമായി മർദ്ദിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാന പ്രസിഡൻ്റ് ഉൾപ്പടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കില്ല. അതേ സമയം നാളെ ( 12-12-2024, വ്യാഴം) കണ്ണൂരിൽ എത്തുന്ന കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് മർദ്ദനമേറ്റ നേതാക്കളെ സന്ദർശിക്കും.സംസ്ഥാന വ്യാപകമായി ക്യാമ്പസ് തല പ്രതിഷേധത്തിനും സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.കണ്ണൂർ ഐടിഐയിൽ ഇന്ന് നടന്ന എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള അതിദാരുണമായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഏകാധിപത്യ അക്രമ രാഷ്ട്രീയത്തെ പിന്തുടരുന്ന ഒരു സംഘടനയുടെയും സംഘത്തിന്റെയും വേദികളിൽ പങ്കെടുക്കേണ്ടതില്ല എന്നതിൻ്റെ അടിസ്ഥാനത്തിലാണ് ബഹിഷ്കരണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.
News
ഗ്ലോബല്‍ ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് 20 മുതല്‍
വയനാട്: കന്നുകാലി, മൃഗ സംരക്ഷണ മേഖലയിലെ സമഗ്ര വികസനവും ക്ഷീര കര്‍ഷകരുടെ ഉല്‍പാദനക്ഷമതയും ലക്ഷ്യമിട്ട് നടത്തുന്ന ഗ്ലോബൽ ലൈവ്സ്റ്റോക്ക് കോൺക്ലേവ് ഈ മാസം 20 മുതല്‍ പൂക്കോട് കേരള വെറ്റിനറി സര്‍വകലാശാലയില്‍ ആരംഭിക്കും. കോണ്‍ക്ലേവിന്റെ ഉദ്ഘാടനം 21ന് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. ടി സിദ്ധിഖ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സര്‍വകലാശാല ഭരണസമിതി അംഗങ്ങളായ കെ എം സച്ചിന്‍ദേവ് എംഎല്‍എ, ഇ കെ വിജയൻ എംഎല്‍എ എന്നിവര്‍ മുഖ്യാഥിതികളാകും.കന്നുകാലി, മൃഗ പരിപാലന രംഗത്തെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ടാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. കോണ്‍ക്ലേവിന്റെ ഭാഗമായി വളര്‍ത്തുമൃഗങ്ങള്‍, കന്നുകാലികള്‍, ഡയറി ഫാമിങ്, അക്വഫാമിങ്, പോള്‍ട്രി, അഗ്രിക്കള്‍ച്ചര്‍ എന്നിവയുടെ സ്റ്റാളുകളാണ് ഒരുക്കുന്നത്. പക്ഷിമൃഗാദികളുടെ ലൈവ് പ്രദര്‍ശനവും വിവിധ എക്സ്പോകളും നടത്തുന്നുണ്ട്. മൃഗ സംരക്ഷണ വകുപ്പിനു കീഴിലുള്ള വിവിധ ഏജന്‍സികളുടെയും സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെയും പ്രദര്‍ശന സ്റ്റാളുകള്‍ ഉണ്ടാകും. കന്നുകാലി, ക്ഷീര കാർഷിക മേഖലയുടെ സാധ്യതകൾ, വെല്ലുവിളികൾ, ജനവാസമേഖലയിലും കൃഷിയിടങ്ങളിലുമുള്ള വന്യജീവി ആക്രമണം തടയുന്നതിനുള്ള സാധ്യതകൾ, ക്ഷീര കാർഷിക മേഖലയിലുൾപ്പടെയുള്ള സംരംഭകത്വ ശാക്തീകരണം, സമുദ്ര മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധർ സെമിനാറുകൾ നയിക്കും.പാല്‍, പാലുല്‍പന്നങ്ങള്‍, മുട്ട, മാംസം തുടങ്ങിയ മൂല്യ വര്‍ധിത വസ്തുക്കളുടെ ഉല്‍പാദനക്ഷമതയും വികാസവും ഉറപ്പുവരുത്തുക, കന്നുകാലി- മൃഗ പരിപാലന മേഖലയില്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആവിശ്യമായ സഹായങ്ങള്‍ നല്‍കുക, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗസംരക്ഷണം സാധ്യമാക്കുക എന്നിവയാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍വകലാശാല അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കര്‍ഷകര്‍ക്ക് കന്നുകാലി സംബന്ധമായ രോഗങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചുമുള്ള സംശയങ്ങള്‍ക്കും പ്രതിവിധികള്‍ക്കുമായി തത്സമയ കണ്‍സല്‍ട്ടന്‍സി സൗകര്യവും കോണ്‍ക്ലേവിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രവേശനം. കോണ്‍ക്ലേവ് ഈ മാസം 29ന് സമാപിക്കും.
News
വീട്ടമ്മ കാടിനുള്ളില്‍ മരിച്ചനിലയില്‍
തൃശ്ശൂര്‍: ആദിവാസി സ്ത്രീയെ കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശാസ്താംപൂവം ആദിവാസി നഗറിലെ കാടര്‍ വീട്ടില്‍ മീനാക്ഷി (71)യെയാണ് കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആനയുടെ ആക്രമണമാണ് മരണകാരണമെന്നാണ് സംശയം. ആനപ്പാന്തം വനത്തിലെ കടുക്കാതോടിനു സമീപമാണ് മുതദേഹം കണ്ടെത്തിയത്. മാനസികാസ്വാസ്ഥമുള്ള മീനാക്ഷി വീട്ടില്‍ നിന്ന് കാട്ടിലേക്ക് പോയതാണെന്ന് കരുതുന്നു.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login