Connect with us
top banner (3)

News

ഗംഗേട്ടന് ഹൃദ്യമായ യാത്രയയപ്പ് നൽകി ഒ ഐ സി സി

നാദിർ ഷാ റഹിമാൻ

Published

on

ദമ്മാം : നാല് പതിറ്റാണ്ടു നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദമ്മാം ഒ ഐ ഐ സി സൈഹാത്ത് ഏരിയ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഗംഗൻ വള്ളിയോട്ടിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.

ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല യോഗം ഉദ്ഘാടനം ചെയ്തു. റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ സെക്രട്ടറി ഷംസ് കൊല്ലം, വനിതാവേദി ജനറൽ സെക്രട്ടറി ഷിജില ഹമീദ്, അബാസ് തറയിൽ , കൊല്ലം ജില്ലാ പ്രസിഡണ്ട് നൗഷാദ് തഴവ, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഹമീദ് മരക്കശ്ശേരി, കോഴിക്കോട് ജില്ല വൈസ്.പ്രസിഡണ്ട് ഗഫൂർ, തിരുവനന്തപുരം ജില്ല ആക്ടിങ് പ്രസിഡണ്ട് ലാൽ അമീൻ, അൽ ഖോബാർ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ, പ്രമോദ് പൂപ്പാല, രാജേഷ് ആറ്റുവ, ഷിജിലാ ഫമീദ് തുടങ്ങിയവർ ഗംഗൻ വള്ളിയോട്ടിന് ആശംസകളർപ്പിച്ച് സംസാരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഏരിയ കമ്മിറ്റിയുടെ ഉപഹാരം നാഷണൽ കമ്മിറ്റി പ്രസിഡണ്ട്‌ ബിജു കല്ലുമലയും ഏരിയ കമ്മിറ്റി പ്രസിഡണ്ട്‌ രമേശ്‌ പാലക്കലും ചേർന്ന് ഗംഗൻ വള്ളിയോട്ടിന് കൈമാറി. തുടർന്ന് ഗംഗൻ വള്ളിയോട്ട് മറുപടി പ്രസംഗം നടത്തി. വിദ്യാഭ്യാസത്തിനായി കൾക്കത്തയിൽ എത്തിയ തനിക്ക് വിദ്യാഭ്യാസത്തിന് ശേഷം അവിടെത്തന്നെ ജോലി ലഭിച്ചെങ്കിലും, ഒരു സിനിമ നിർമ്മിക്കാനുള്ള പണം സമ്പാദിക്കാനാണ് സൗദി അറേബ്യയിലെത്തിയത്.

ഐ സി സി സൈഹാത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ യാത്രയയപ്പിന് ഗംഗൻ വള്ളിയോട്ട് നന്ദി പറഞ്ഞു. ബംഗാളി – മലയാള സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന പ്രഗത്ഭരുമായുള്ള സൗഹൃദമാണ് ഒരു പ്രൊഡ്യൂസറാകണമെന്ന മോഹത്തോടെ പ്രവാസിയായതും നീണ്ട നാല്പത് വർഷം ഈ മണ്ണിൽ ജീവിച്ചതും. സിനിമ നിർമ്മിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു ഡോക്യൂമെന്ററി നിർമ്മിച്ച് തന്നിലെ പ്രൊഡ്യൂസർ എന്ന ആഗ്രഹം സഫലീകരിച്ചെന്നും നിറഞ്ഞ സന്തോഷത്തോടെയാണ് ഇവിടെ നിന്ന് മടങ്ങുന്നതെന്നും ഗംഗൻ വള്ളിയോട്ട് പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി സി ടി ശശി സ്വാഗതവും യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ഡിജോ പഴയമഠം നന്ദിയും പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഹൈദരബാദും രാജസ്ഥാനും ഏറ്റുമുട്ടുമ്പോൾ ഫൈനൽ ആർക്കൊപ്പം?

Published

on

ഐപിഎൽ ക്വാളിഫയര്‍ രണ്ടില്‍ ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടുമ്പോള്‍ വിജയം ആർക്കൊപ്പമെന്നത് പ്രവചനാതീതമാണ്. ഹൈദരബാദിന്റെ കരുത്തുറ്റ ബാറ്റിങ് നിര രാജസ്ഥാനുമുന്നിൽ അടിപതറിയില്ലെങ്കിൽ ഫൈനൽ മത്സരത്തിനുള്ള ഊഴം ഹൈദരബാദിന് ഉറപ്പിക്കാം. ഹൈദരബാദും രാജസ്ഥാനും മോശമല്ലാത്ത ബാറ്റിംഗ് നിരയുള്ള ടീമാണ്. ഹൈദരാബാദില്‍ മികച്ച ഫോമിലുള്ള ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ എന്നിവരായിരിക്കും നോട്ടപ്പുള്ളികള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിനെതിരെ ആത്മവിശ്വാസത്തോടെ പോരാടിയ റിയാന്‍ പരാഗ്, യശസ്വി ജയ്‌സ്വാള്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സഞ്ജു സാംസണ്‍ എന്നിവരെയാകും രാജസ്ഥാൻ റോയല്സിൽ പേടിക്കേണ്ടി വരിക.

ഹൈദരാബാദ് അവരുടെ ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് എട്ടു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ആകട്ടെ എലിമിനേറ്റര്‍ റൗണ്ടില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരത്തില്‍ ഹൈദരാബാദിന്റെ ബാറ്റിങ് നിര ശരിക്കും തളര്‍ന്നു പോയി. രാഹുല്‍ ത്രിപാതി മാത്രമാണ് ഭേദപ്പെട്ട കളി പുറത്തെടുത്തത്. ഇദ്ദേഹത്തിന്റെ അര്‍ദ്ധ സെഞ്ച്വറിയില്ലെങ്കില്‍ 159 എന്ന സ്‌കോർ പോലും എത്തിക്കാന്‍ അവര്‍ക്കാകില്ലായിരുന്നു. എന്നാല്‍ കൊല്‍ക്കത്തയാകട്ടെ ഈ സ്‌കോര്‍ അനായാസം മറികടക്കുക മാത്രമല്ല നേരിട്ട് ഫൈനല്‍ പ്രവേശനവും ഉറപ്പാക്കി. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തിയാല്‍ നിലവിലെ ഫോം വെച്ച് അതിനെ മറികടക്കനാകില്ല. രാജസ്ഥാന്റെ ബാറ്റിംഗ് നിരയെയും ബൗളര്‍മാരെയും തളർത്താനായാൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഫൈനല്‍ എളുപ്പമാകും.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Death

ഒൻപതു മാസത്തെ ശമ്പളം മുടങ്ങി; ബിവറേജ്‌സ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കി

Published

on

കോഴിക്കോട്: ഒൻപതു മാസത്തെ ശമ്പളം മുടങ്ങിയതിന്റെ പേരിൽ ബിവറേജ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കിയതായി റിപ്പോർട്ട്. കോഴിക്കോട് രാമനാട്ടുകര അടിവാരം സ്വദേശി ബെവ്കോ പാവമണി റോഡ് ഔട്ട്ലെറ്റിൽ എൽ. ഡി ക്ലർകായ കെ. ശശികുമാറാണ് ജീവനൊടുക്കിയത്. 56 വയസായിരുന്നു. കഴിഞ്ഞ ഒൻപത് മാസമായി ശമ്പളം കിട്ടാത്തത് കൊണ്ട് ഇദ്ദേഹം ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ജോലിക്ക് ഹാജരാകാത്തതിൻ്റെ പേരിൽ നേരത്തെ ഇയാളെ സര്‍വീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട്‌ ജോലിയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. എന്നാൽ ഇദ്ദേഹത്തിന് ശമ്പളം ലഭിച്ചിരുന്നില്ല. ബോണസ് ഇനത്തിൽ ഒരു ലക്ഷം രൂപയോളവും ശശികുമാറിന് ലഭിക്കാനുണ്ടായിരുന്നുവെന്നാണ് ഭാര്യ പറയുന്നത്. ഇന്നലെ ശമ്പളവും പെൻഷനും ലഭിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ശശികുമാറിനെതിരെ ഒരു പരാതി ഇന്നലെ മേലുദ്യോഗസ്ഥാർക്ക് ലഭിച്ചു. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ച പോലെ ശമ്പളവും പെൻഷനും ഇന്നലെ ശശികുമാറിന് ലഭിച്ചില്ല. തുടർന്നാണ് ഇന്നലെ വൈകിട്ട് വീടിന് പുറകിൽ ശശികുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kuwait

പുതിയ ഹൈവേ സെന്ർ ഹൈപ്പർമാർക്കറ്റ് ഹവല്ലിയിൽ പ്രവർത്തനം ആരംഭിച്ചു!

Published

on

കുവൈറ്റ് സിറ്റി : ഹൈവേ സെന്ററിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് ഹവല്ലിയിൽ പ്രവർത്തനം ആരംഭിച്ചു. ഉപഭോക്താക്കളുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും സാന്നിധ്യത്തിൽ 2024 മെയ് 22-ന് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ എൻബിടിസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ ജി എബ്രഹാം, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർമാരായ ഷിബി എബ്രഹാം, ബെൻസൺ വർഗീസ് എബ്രഹാം എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഗീവർഗീസ് (ഡിഎംഡി-എംബിടിസി വർക്ക്ഷോപ്പ് ഡിവിഷൻ), ഹംസ മേലേക്കണ്ടി (ജിഎം – ട്രേഡിംഗ് ഡിവിഷൻ), മനോജ് നന്തിയാലത്ത് (കോർപ്പറേറ്റ് ജിഎം – അഡ്മിൻ & എച്ച്ആർ), അനിന്ദാ ബാനർജി (ജി.സി.എഫ്.ഓ ), പ്രിൻസ് ജോൺ (ജിഎം-കുവൈത്ത് ഓപ്പറേഷൻസ്), റിജാസ് കെ സി (സീനിയർ മാനേജർ എച്ച്ആർ & അഡ്മിൻ), ഉബൈദ് മുഹമ്മദ് ഫറജ് (മാനേജർ), ഗഫൂർ എം. മുഹമ്മദ് (മാനേജർ – ഓപ്പറേഷൻസ് (ഹൈവേ സെൻ്റർ) തുടങ്ങിയവരും എൻ ബി ടി സി- ഹൈവേ സെൻ്റർ ഉന്നത മാനേജ്‌മെന്റ് പ്രതിനിധികളും കുടുംബാംഗങ്ങങ്ങളും പങ്കെടുത്തു. കുവൈറ്റ് അഹമ്മദി ഇമ്മാനുവൽ മാർത്തോമ്മാ ഇടവക വികാരി റവ.കെ.സി.ചാക്കോയുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മുഖ്യാതിഥി എൻബിടിസി ചെയർമാൻ മുഹമ്മദ് നാസർ അൽ ബദ്ദ ആശംസകൾ നേർന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

10,000 ചതുരശ്ര അടിയിൽ വിശാലമായ രീതിയിൽ ആണ് പുതിയ ഹൈവേ സെൻ്റർ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. 1992 മുതൽ കുവൈറ്റിൽ പ്രവർത്തിച്ച്‌ വരുന്ന ഹൈവേ സെന്ററിന്റെ പുതിയ ബ്രാഞ്ച് ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പു നൽകുന്നതായി മാനേജ്‌മെന്റ് വ്യക്തമാക്കി. പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക്, ഭക്ഷണം, വീട്ടുപകരണങ്ങൾ, ആരോഗ്യ സൗന്ദര്യ ഉൽപന്നങ്ങൾ, മാംസം, സമുദ്രവിഭവങ്ങൾ എന്നിവ കൂടാതെ വസ്ത്രങ്ങളുടെ വിപുലമായ ശ്രേണിയും ശേഖരവു മാണ്പുതിയ ബ്രാഞ്ചിൽ ഒരുക്കിയിരിക്കുന്നത്. പഴങ്ങളും പച്ചക്കറികളും ഏറെയും കുവൈറ്റിലെ സ്വന്തം ഫാമിൽ നിന്ന് നേരിട്ട് ലഭ്യമാക്കുന്നവയാണ്. ഉപഭോക്താക്കൾക്ക് പുതിയ ഉൽപ്പന്നങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു എന്നതാണ് സ്റ്റോറിൻ്റെ ശ്രദ്ധേയമായ ഹൈലൈറ്റുകളിലൊന്ന്. ആധുനിക സൗകര്യങ്ങളുടെയും ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങളുടെയും സമന്വയത്തോടെ ആയിരിക്കും പ്രവർത്തനം എന്നും മാനേജ്‌മെന്റ് അറിയിച്ചു. പുതിയ സ്റ്റോറിൽ എത്തുന്ന ഏവർക്കും ഒരു സമ്പൂർണ്ണ കുടുംബ ഷോപ്പിംഗ് അനുഭവം പ്രധാനം ചെയ്യുന്നതായി മാനേജ്‌മെന്റ് വ്യക്തമാക്കി. ഫഹാഹീൽ, മംഗഫ്, അബ്ബാസിയ എന്നിവിടങ്ങളിൽ ആണ് മറ്റു ഹൈവേ സെന്ർ ശാഖകൾ പ്രവർത്തിക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured