News
പൊതുപ്രവർത്തകരും ഭരണാധികാരികളും ഉമ്മൻ ചാണ്ടിയെ മാതൃകയാക്കുക: ദമ്മാം ഒ ഐ സി സി
ദമ്മാം: സ്നേഹവും കരുണയും സഹാനുഭൂതിയും അത്മാർത്ഥതയും കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ യഥാർത്ഥ ജനനായകനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് രാഷ്ട്രീയ എതിരാളികളെക്കൊണ്ട് വരെ പറയിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം മാതൃകയാക്കുവാൻ എല്ലാ പൊതുപ്രവർത്തകരും ശ്രമിക്കണമെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു. തനിക്ക് മുന്നിൽ വരുന്ന പ്രശ്നങ്ങളെ സാകൂതം കേൾക്കുവാനുള്ള മനസ്സും, അതിന് പരിഹാരം കണ്ടെത്തിക്കൊടുക്കുവാനുള്ള ഉമ്മൻ ചാണ്ടിയുടെ നേതൃ വൈഭവവുമാണ് ഉമ്മൻ ചാണ്ടിയെന്ന ഭരണാധികാരിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കിയതെന്ന് അനുശോചനയോഗം വിലയിരുത്തി.
കേരള വികസനത്തിനായ് അതിവേഗം ബഹുദൂരം ഭരണയന്ത്രം ചലിപ്പിച്ചതിനും, സാധാരണക്കാരായ ജനങ്ങളുടെ വിഷയങ്ങളിൽ അദ്ദേഹത്തിൻറെ നേരിട്ടുള്ള ഇടപെടലിനും കേരളം നൽകിയ പ്രതിഫലമായിരുന്നു ഏവരെയും അമ്പരപ്പിച്ച യാത്രാമൊഴിയെന്നും ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചവർ അഭിപ്രായപ്പെട്ടു. ഉറക്കവും വിശ്രമവുമില്ലാതെ ഉമ്മൻ ചാണ്ടി ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചപ്പോൾ, ആദ്ദേഹത്തിൻറെ ഭൗതീക ശരീരം കടന്നുപോയ വഴികളിൽ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണുവാൻ ദീർഘമായ മണിക്കൂറുകൾ ഉറക്കമിളച്ച് ലക്ഷക്കണക്കിനാളുകൾ കാത്തിരുന്നത് ഐക്യരാഷ്ട്രസഭ അദ്ദേഹത്തിന് നൽകിയ അവാർഡിനെക്കാളും വലിയ അംഗീകാരമായിരുന്നു. കേരള ചരിത്രത്തിൽ ഒരു നേതാവിനും ലഭിക്കാത്ത അവിസ്മരണീയമായ യാത്രയയപ്പിനാണ് കേരളം സാക്ഷ്യം വഹിച്ചത്.

അഹങ്കാരവും പ്രൗഢിയുമല്ല, സ്നേഹവും കരുതലുമാണ് ഏതൊരു ഭരണാധികാരിയെയും ശക്തനും ജനകീയനുമാക്കുന്നതെന്നാണ് ഉമ്മൻ ചാണ്ടിയുടെ ജീവിതം നമുക്ക് നൽകിയ പാഠം. തനിക്കെതിരെ വന്ന ആരോപണങ്ങളെയെല്ലാം പുഞ്ചിരിയോടെ നേരിട്ട്, അത് നിയമത്തിൻറെ വഴിക്ക് വിട്ടുകൊടുക്കുകയും, തനിക്കെതിരെ എതിരാളികൾ പടച്ചുവിട്ട ആരോപണങ്ങളിൽ ഉമ്മൻ ചാണ്ടി നിരപരാധിയാണെന്ന് കോടതികൾ കണ്ടെത്തുകയും ചെയ്തത് കേരളം കണ്ടതാണ്. ഉമ്മൻ ചാണ്ടിയുടെ ജനകീയത തകർക്കുവാൻ എതിരാളികൾ പടച്ചുവിട്ട അപസർപ്പക കഥകളിൽ അഗ്നിശുദ്ധി വരുത്തി പരിശുദ്ധനായിട്ടാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞതെന്നും അനുസ്മരണ പ്രഭാഷകർ ചൂണ്ടിക്കാട്ടി.
ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അദ്ധ്യക്ഷത വഹിച്ച അനുശോചന യോഗത്തിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ സാമൂഹിക സാംസ്ക്കാരിക സംഘടനാ പ്രതിനിധികളും ഒ ഐ സി സി നേതാക്കളും ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു. സി അബ്ദുൽ ഹമീദ്, സിദ്ധീഖ് പാണ്ടികശാല, റഹീം മടത്തറ, ഷാജി മതിലകം, സാജിദ് ആറാട്ടുപുഴ, ആലിക്കുട്ടി ഒളവട്ടൂർ, മുഹമ്മദ് നജാത്തി, മുഹ്‌സിൻ, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, പി കെ അബ്ദുൽ ഖരീം, ഷംസു കൊല്ലം, ഷിജിലാ ഹമീദ്, ലീന ഉണ്ണികൃഷ്‌ണൻ, ഹമീദ് വടകര എന്നിവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു. അമീറലി കൊയിലാണ്ടി, ആൽബിൻ ജോസഫ്, ഹബീബ് ഏലംകുളം, നൗഷാദ് ഇരിക്കൂർ, റഹ്‌മാൻ കാരയാട് ,ഇ കെ സലിം റഫീഖ് കൂട്ടിലങ്ങാടി എന്നിവർ നേതൃത്വം നൽകി.
Featured
പ്രതികളെ എത്തിച്ചത് അടൂർ കെഎപി ക്യാംപിൽ

കൊല്ലം: തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളെ എത്തിച്ചത് അടൂരിലെ സായുധ സേനാ ക്യാംപ് മൂന്നിൽ. ശബരിമല വിശേഷങ്ങളുമായി ബന്ധപ്പെട്ട് ഐജി സ്പർജൻ കുമാർ ഇന്നലെ പത്തനംതിട്ടയിലായിരുന്നു ക്യാംപ്. രാവിലെ തന്നെ പ്രതികളെ തേടി കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിലെ അംഗങ്ങൾ തെങ്കാശിയിലേക്കു പുറപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചു. പൊലീസിലെ തന്നെ വളരെ ചുരുക്കം പേർക്കു മാത്രമേ ഇതേക്കുറിച്ച് വിവരം കിട്ടിയിരുന്നുള്ളു.
ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ, ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിഐജി ആർ. നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ റൂറൽ എസ്പി, ജില്ലയിലെ ഡിവൈഎസ്പിമാർ എന്നിവരുടെ യോഗം ഇന്നലെ രാവിലെ കൊട്ടാരക്കര റൂറൽ എസ്പി ഓഫീസിൽ കൂടി. സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിവരം ഹെഡ് ക്വാർട്ടേഴ്സിനും കൈമാറി. പ്രതികളെ അടൂരിലേക്കു കൊണ്ടു വരാൻ പിന്നീടാണു തീരുമാനിച്ചത്. മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനും വിശദമായ ചോദ്യം ചെയ്യലിനുമാണ് പ്രതികളെ അടൂർ ക്യാംപിലെത്തിച്ചത്. പ്രതികൾ എത്തുന്നതിനു വളരെ മുൻപ് തന്നെ ഇവിടെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾക്കു കർശനമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികളെ പിടികൂടിയ കാര്യം സ്ഥിരീകരിക്കുകയും ഇവർ തന്നെയാണ് പ്രതികളെന്നുപ്രഥമ ദൃഷ്‌ട്യാ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് അവരെ അടൂരിലെ കെഎപി ക്യാംപിലെത്തിക്കാൻ തീരുമാനമായത്. ഇന്നലെ വൈകുന്നേരം 5.15ന് പ്രതികളെയും കൊണ്ടുള്ള വാഹനങ്ങൾ കെഎപി ക്യാംപിലെത്തി.
എഡിജിപി അജിത് കുമാർ, ഐജി സപ്രജൻ കുമാർ, ഡിഐജി നിശാന്തിനി തുടങ്ങിയവർ കെഎപി ക്യാംപിലെത്തിയിട്ടുണ്ട്.
Featured
തുമ്പുണ്ടാക്കിയതു നീലകാർ, അറസ്റ്റ് ഹോട്ടലിൽ വച്ച്

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ തുമ്പുണ്ടാക്കിയത് നീല കാർ. കെഎൽ 2 സെഡ് 7337 മാരുതി കാറാണിത്. പ്രതികളുടേതെന്നു സംശയിക്കുന്ന ഈ കാർ സംഭവം നടന്നതിന്റെ പിറ്റേ ദിവസം ആശ്രാമം ലിങ്ക് റോഡിൽ കണ്ടതായി സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. കാർ കണ്ട കാര്യം ദൃക് സാക്ഷികളുടെ മൊഴിയുണ്ട്. തട്ടിക്കൊണ്ടു പോയതിന്റെ പിറ്റേ ദിവസം തന്നെ ഒരു നീല കാറിലാണ് കൊല്ലത്തേക്കു കൊണ്ടു വന്നതെന്നു കുട്ടിയും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം വച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇന്നലെ തമിഴ്നാട്ടിലെ പുളിയറയിലെത്തിയത്.
പൊലീസ് എത്തുമ്പേൾ പ്രതികൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു. പൊലീസാണെന്നു തിരച്ചറിഞ്ഞതോടെ അവർ ഒരു തരത്തിലുമുള്ള ചെറുത്തു നില്പിനു തയാറായില്ല. പൊലീസുമായി പൂർണമായി സഹകരിച്ചു. നീല കാർ ഈവർ തങ്ങിയ ഹോട്ടലിലുണ്ടായിരുന്നു. പ്രതികളിൽ സ്ത്രീയെ കൂടാതെ ഒരു കുട്ടിയെയും ഈ കാറിൽ കയറ്റിയാണ് പൊലീസ് കൊല്ലത്തേക്കു തിരിച്ചത്.
ഒപ്പമുണ്ടായ പുരുഷനെ പോലീസ് ജീപ്പിലും കൊണ്ടുവന്നു.
Kerala
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു

മാവേലിക്കര:ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു. മാങ്കാംങ്കുഴി മലയിൽ പടീറ്റതിൽ വിജേഷ്-ദിവ്യദാസ് ദമ്പതികളുടെ മകൻ വൈഷ്ണവ് ആണ് മരിച്ചത്. ഇന്നു രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ബന്ധുക്കൾ കഴിച്ചു കൊണ്ടിരുന്ന മുറുക്കിൻ്റെ ഒരു കഷണം എടുത്ത് കഴിക്കുന്നതിനിടയിൽ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം പിന്നീട്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login