News
ദമ്മാം ഒ ഐ സി സി ശുഹൈബ് രക്തസാക്ഷിത്വ ദിനാനുസ്മരണം

ദമ്മാം: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ശുഹൈബിന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഒ ഐ സി സി റീജ്യണൽ പ്രസിഡന്റ് ഇ കെ സലിമിൻറെ അദ്ധ്യക്ഷതയിൽ സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല അനുസ്മരണം ഉദ്ഘാടനം നിർവഹിച്ചു .
രാഷ്ട്രീയ എതിരാളികളെ നിഷ്കരുണം വേട്ടയാടുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിന് ഇരയാകേണ്ടി വന്ന ധീരനാണ് ശുഹൈബ്. ആശയങ്ങൾ വ്യത്യസ്തമാകുമ്പോൾ വാക്കുകൾ കൊണ്ടുള്ള സംഘർഷം സ്വഭാവികമാണ്.
എന്നാൽ അത് ഒരാളുടെ ജീവനെടുക്കുമ്പോൾ സിപിഎം എന്ത് നേടി എന്ന വലിയൊരു ചോദ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മനുഷ്യനെ വെട്ടി നുറുക്കുന്നത് രാഷ്ട്രീയമോ പൊതു പ്രവർത്തനമോ അല്ല എന്ന വസ്തുത സിപിഎം ഇനിയും മനസിലാക്കിയിട്ടില്ല.
ജീവിതവും സ്നേഹവും ഒരുപാട് ബാക്കിവെച്ചാണ് ഷുഹൈബ് കടന്നുപോയത്. ആ കുടുംബത്തിന്റെ കണ്ണീർ ഇന്നും തോർന്നിട്ടില്ല. ഇതുപോലെ എത്രയോ കുടുംബങ്ങളിലെ മാതാപിതാക്കൾക്ക്, സഹോദരങ്ങൾക്ക്, ഭാര്യമാർക്ക് അവരുടെ കണ്ണുനീരിന് രക്തത്തിന്റെ നിറമാണെന്ന സത്യം സിപിഎം ഇനിയും തിരിച്ചറിയപ്പെടേണ്ടതുണ്ട്. പ്രസ്ഥാനത്തിന് വേണ്ടി ലാഭേഛയില്ലാതെ ആത്മാർത്ഥമായി പ്രവർത്തിച്ച് ജീവൻ വെടിഞ്ഞ ധീരരക്തസാക്ഷികളുടെ ജീവിതം സഘടനാ പ്രവർത്തനത്തിൽ മാതൃകയാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ കമ്മിറ്റി മുൻ ഉപാദ്ധ്യക്ഷൻ സി. അബ്ദുൽ ഹമീദ് മുഖ്യ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഗ്ലോബൽ കമ്മറ്റി അംഗംങ്ങളായ ജോൺ കോശി, സിറാജ് പുറക്കാട്, ഹനീഫ റാവുത്തവർ, നാഷണൽ കമ്മറ്റി പ്രതിനിധി റഫീഖ് കൂട്ടിലങ്ങാടി,
നേതാക്കളായ ഷംസ് കൊല്ലം, പി.കെ അബ്ദുൽ കരിം, വിൽസൺ തടത്തിൽ, ഷിജില ഹമീദ്,സക്കീർ പറമ്പിൽ, ജേക്കബ്ബ് പാറയ്ക്കൽ, പാർവ്വതി സന്തോഷ്, അൻവർ വണ്ടൂർ, അസിഫ് താനൂർ, നിഷാദ് കുഞ്ചു, രാധിക ശ്യാംപ്രകാശ്, ബിനു പുരുഷോത്തമൻ, അൻവർ സാദിഖ്, ശ്യാം പ്രകാശ്, സജൂബ് അബ്ദുൽ ഖാദർ, ദിൽഷാദ് തഴവ, ലിബി ജയിംസ് റഹിമുദ്ദീൻ എന്നിവർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായകുളം സ്വാഗതവും ജനറൽ സെക്രട്ടറി സി.ടി ശശി നന്ദിയും പറഞ്ഞു.
ഷാജിദ് കാക്കൂർ, റഷീദ് പത്തനാപുരം, റോയ് വർഗ്ഗീസ്, രാജേഷ് സി.വി, ഷിനാസ് സിറാജുദ്ദീൻ, ജോജി വി ജോസഫ്, ജലീൽ പള്ളാതുരുത്തി, അബ്ദുൽ ഹക്കിം, ഹമീദ് മരക്കാശ്ശേരി, ഡിജോ പഴയമഠം, രാജേഷ് ആറ്റുവ, ലൈജു ജയിംസ്, ഹുസ്ന ആസിഫ്, ജോയ് തോമസ് എന്നിവർ നേതൃത്വം നൽകി.
News
പ്രിയദർശിനി പബ്ലിക്കേഷൻസ് “കേരള കൾച്ചർ” ഇന്ന് .

റിയാദ് : കെപിസിസിയുടെ പബ്ലിക്കേഷൻ വിഭാഗമായ പ്രിയദർശനി പബ്ലിക്കേഷൻസിന്റെ സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന “കേരള കൾച്ചർ” സാംസ്കാരിക സായാഹ്നം ഇന്ന് (വ്യാഴം) വൈകീട്ട് 9 മണിക്ക് റിയാദ് ബത്ഹ ഡി-പാലസ് ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്ത കുറിപ്പിൽ അറിയിച്ചു.
ആഗോളതലത്തിൽ മാറിവരുന്ന സാസ്കാരിക മാറ്റം കേരളം എങ്ങനെ സ്വീകരിക്കുന്നു എന്നതുൾപ്പടെയുള്ള സാമൂഹ്യ വിഷയങ്ങൾ ചർച്ച ചെയുന്ന പരിപാടി കെപിസിസി ജനറൽ സെക്രട്ടറി പി എ സലിം ഉദ്‌ഘാടനം ചെയ്യും.
കെപിസിസി ജനറൽ സെക്രട്ടറിയും സാംസ്‌കാരിക പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തും.
റിയാദിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുത്ത് സാമൂഹ്യ ദൗത്യത്തിൽ പങ്കാളികളാകണമെന്ന് സംഘാടകർ അറിയിച്ചു.
News
സഹജീവി സ്നേഹം വിശ്വാസത്തിന്റെ ഭാഗം. ഹുസൈൻ സഖാഫി ചുള്ളിക്കോട്

റിയാദ് : മനുഷ്യനടക്കമുള്ള എല്ലാ സഹജീവികളോടും സ്നേഹവും കരുതലും വേണമെന്നും അത് വഴി മാത്രമേ വിശ്വാസം പൂർണ്ണമാകുകയുള്ളു എന്ന് കേരള ഹജ്ജ് കമ്മറ്റി ചെയർമാനും ജാമിഅ മർകസ് വൈസ് ചാൻസലറുമായ ഹുസൈൻ സഖാഫി ചുള്ളിക്കോട്.
ജീവ കാരുണ്യ മേഖലകളിൽ ഐ സി എഫ് ചെയ്യുന്ന സേവനങ്ങൾ മാതൃകാപരമാണെന്നും ഇത്തരം സേവന പ്രവർത്തനങ്ങൾക്കു പൊതുസമൂഹത്തിന്റെ പിന്തുണ വേണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു . ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) റിയാദ് റിജിനൽ കമ്മറ്റി സംഘടിപ്പിച്ച ഇഫ്താറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിയാദിലെ മാധ്യമ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ ഉള്ളവർക്കൊപ്പം ‘ഇഫ്താർ റ്റുഗെതർ’ എന്ന പേരിൽ ഡി പാലസ് ഹോട്ടലിൽ ഐ സി എഫ് സംഘടിപ്പിച്ച ഇഫ്താർ പരിപാടിയിൽ ഹുസൈൻ സഖാഫിക്ക് സ്നേഹോപഹാരം കൈമാറി.
ഐ സി എഫ് റിയാദ് റിജിനൽ പ്രെസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു ഡോ: തമ്പി,വി ജെ നസ്രുദീൻ ,ശുഹൈബ് പനങ്ങര,രഘുനാഥ് പറശിനിക്കടവ് , സജീർ ഫൈസി എന്നിവർ പ്രസംഗിച്ചു.
ഡോ:അബ്ദുൽ അസീസ് തയ്യാറാക്കിയ മയക്കു മരുന്ന് വിരുദ്ധ ട്രൈനിംഗ് ലഘുലേഖ ഡോ: തമ്പി ഹുസൈൻ സഖാഫിക്ക് കൈമാറി. ഐ സി എഫ് റിയാദ് ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം സ്വാഗതവും മീഡിയ സെക്രട്ടറി അബ്ദുൽ ഖാദർ പള്ളിപറമ്പ നന്ദിയും പറഞ്ഞു.
നജീബ് കൊച്ചു കലുങ്ക്, ഷംനാദ് കരുനാഗപ്പള്ളി, സുലൈമാൻ ഊരകം, ഷമീർ കൂന്നുമ്മൽ, ഫൈസൽ കൊണ്ടോട്ടി,ഡോ: തസ്‌ലിം ആരിഫ്, ഡോ: ശാക്കിർ അഹമ്മദ്, ഷമീർ ഫ്ലക്‌സി, ഹനീഫ് ഗ്ലോബൽ, ഷിഹാബ് കൊട്ടുകാട്, ഉമർ പന്നിയൂർ, ലുഖ്‌മാൻ പഴുർ, അഷ്‌റഫ് അലി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു
News
“ഡ്രഗ്സ് വേണ്ട, ലൈഫ് മതി” : ലഹരിക്കെതിരെ ക്യാമ്പയിന് തുടക്കം കുറിച്ച് റിയാദ് ഒഐസിസി

റിയാദ്: ലഹരിയെന്ന മഹാ വിപത്തിനെതിരെ റിയാദ് ഒഐസിസി റീജിണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “ഡ്രഗ്സ് വേണ്ട, ലൈഫ് മതി” എന്ന ആശയവുമായി ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി. പരിപാടിയുടെ ഭാഗമായി റിയാദ് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഭഗവാൻ സഹായി മീന ക്യാൻവാസിൽ ഒപ്പ് രേഖപ്പെടുത്തി കൊണ്ട് ക്യാമ്പയിന് തുടക്കം കുറിച്ചു. തുടർന്ന് പരിപാടിയിൽ പങ്കെടുത്ത ആയിരങ്ങൾ ഒപ്പ് രേഖപ്പെടുത്തി കാമ്പയിന്റെ ഭാഗമായി. ചടങ്ങിൽ ഗ്ലോബൽ കമ്മിറ്റി അംഗം നൗഫൽ പാലക്കാടൻ ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.
നമ്മുടെ നാടിനെ അരാജകത്തിലേക്ക് കൊണ്ട് പോകുന്ന ലഹരിയെന്ന മഹാ ദുരന്തത്തിൽ നിന്നും നമ്മുടെ നാടിനെയും നാട്ടുകാരെയും സംരക്ഷിക്കുക എന്ന ഭൗത്യവുമായി പ്രവാസികളായ നമുക്കും പലതും ചെയ്യാൻ സാധിക്കുമെന്നും, അതിന്റെ ഭാഗമായി വിത്യസ്ഥ ആശയങ്ങളുമായി റിയാദ് ഒഐസിസി മാസങ്ങളോളം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിക്കുകയാണന്നും, ഇതിനായി പൊതു സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ആവശ്യപ്പെട്ടു.
ചടങ്ങിൽ വിവിധ രാഷ്ട്രീയ സാമൂഹിക സംസ്കാരിക സംഘടനാ പ്രതിനിധികൾ പങ്കാളികളായി. റിയാദ് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഭഗവാൻ സഹായ് മീന, ഐ.ജെ.എഫ് എഫ് സൗദി പ്രസിഡന്റ് ഡോ.മുഹമ്മദ് അശ്റഫ്, പുഷ്പരാജ് ( ഇന്ത്യൻ എംബസി ) ഡോ: കെ ആർ ജയചന്ദ്രൻ (വിദ്യാഭ്യാസ വിദഗ്ധൻ ) സംഗീത അനൂപ് (ഡ്യൂൺസ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ),സുധീർ കുമ്മിൾ (നവോദയ), നാസർ കാരക്കുന്ന് (കേളി ), ജോസഫ് അതിരുങ്കൽ (എഴുത്തുകാരൻ ), നിബു വർഗീസ് (റിഫ), മൈമൂന ടീച്ചർ (ഇന്ത്യൻ എംബസി സ്കൂൾ ), സംരംഭൻ ഡേവിഡ് ലുക്ക്, ഒഐസിസി ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, റഷീദ് കൊളത്തറ, റസാഖ് പൂക്കോട്ടുപാടം, യഹിയ കൊടുങ്ങല്ലൂർ, നൗഷാദ് കറ്റാനം, അസ്ക്കർ കണ്ണൂർ,റഹ്‌മാൻ മുനമ്പത്ത്, ഷാജി സോന, അഡ്വ.എൽ കെ അജിത്ത്, സലീം അർത്തിയിൽ, മാള മുഹിയിദ്ധീൻ ഹാജി, ഷഫീഖ് കിനാലൂർ, മൃദുല വിനീഷ് തുടങ്ങിയവർ സന്നിഹിതായി.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി മണ്ണാർക്കാട്, ബാലു കുട്ടൻ, ഷുക്കൂർ ആലുവ, സജീർ പൂന്തുറ, അമീർ പട്ടണത്ത്, അബ്ദുൽ കരീം കൊടുവള്ളി, ഷംനാദ് കരുനാഗപള്ളി, നിഷാദ് ആലംങ്കോട്, സക്കീർ ദാനത്ത്, സുരേഷ് ശങ്കർ, ഷാനവാസ് മുനമ്പത്ത്, അശ്റഫ് കീഴ്പുള്ളിക്കര, രാജു പാപ്പുള്ളി, ഹക്കീം പട്ടാമ്പി, റഫീഖ് വെമ്പായം, ജോൺസൺ മാർക്കോസ്, സൈഫ് കായങ്കുളം, അശ്റഫ് മേച്ചേരി, നാദിർഷാ റഹ്‌മാൻ, ബഷീർ കോട്ടക്കൽ, ജയൻ കൊടുങ്ങല്ലൂർ അടക്കം വിവിധ ജില്ല പ്രസിഡന്റുമാർ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
-
News3 months ago
ക്ഷാമബത്ത കേസില് ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്ക്കാര് ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്ക്കാര് കേരളത്തില് മാത്രം; ചവറ ജയകുമാര് -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്
You must be logged in to post a comment Login