കാലം കഴിയുംതോറും ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി വർദ്ധിക്കുന്നു: ദമ്മാം ഓഐസിസി

നാദിർ ഷാ റഹിമാൻ

ദമ്മാം: കാലം കടന്നുപോകുംതോറും ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തിവർദ്ധിക്കുകയാണെന്നും , അത് ലോകത്താകമാനം പടർന്നു പന്തലിച്ച ഒരു ദാർശനിക ദർശനമായി മാറിയെന്നും ഓ ഐ സി സി ദമ്മാം ഗാന്ധി സ്‌മൃതി സംഗമം അഭിപ്രായപ്പെട്ടു. ഗാന്ധിയൻ ചിന്തകൾ ലോകനേതാക്കളെപ്പോലും ത്രസിപ്പിക്കുകയും വർണ്ണ വിവേചനത്തിനും കോളനി വാഴ്ചക്കും എതിരായി പൊരുതുവാൻ അവർക്കു പ്രചോദനമാവുകയും ചെയ്തു. എന്നാൽ ഇന്ത്യയിൽ ഗാന്ധി ചിന്തകളെ ഇല്ലായ്മ ചെയ്യുവാനും ഗാന്ധിയുടെ കൊലയാളികൾക്ക് സ്വീകാര്യത നൽകുവാനും നടത്തുന്ന കേന്ദ്ര സർക്കാർ നയങ്ങൾ രാഷ്ട്രത്തോട് ചെയ്യുന്ന അനീതിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. രാഷ്ട്ര പിതാവിനെ ഇല്ലായ്മ ചെയ്ത വർഗീയ ശക്തികൾ ഇന്ത്യയിലെ മതേതരത്വ മൂല്യങ്ങളെ ഇല്ലായ്മ ചെയ്യുവാൻ നടത്തുന്ന ശ്രമങ്ങൾ രാഷ്ട്രത്തെ ശിഥിലപ്പെടുത്തുമെന്നും , ഗാന്ധിയ ദർശനങ്ങളെ ഇന്ത്യാ ചരിത്രത്തിൽനിന്നും ഒഴിവാക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

മഹാത്മജിയുടെ രക്ത സാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ദമ്മാമിൽ സംഘടിപ്പിച്ച ഗാന്ധിസ്മ്യതി സംഗമത്തിൽ റീജിണൽ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ കെ .സലിം പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.നാട്ടിൽ നിന്നും എത്തിച്ച ശില്പി ബിജു മാവേലിക്കര നിർമ്മിച്ച ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. ബിജു കല്ലുമലയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇ കെ .സലിം സ്വാഗതവും , ഹനീഫ് റാവുത്തർ നന്ദിയും പറഞ്ഞു. സക്കീർ ഹുസൈൻ , ബീൻസ് മാത്യു , ജോണി പുതിയറ, രാജേഷ് തിരുവനന്തപുരം .അബ്ദുൾ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Comment