Connect with us
inner ad

News

സ്നേഹവും കരുതലും നൽകി പ്രവാസികളെ ചേർത്ത്പിടിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി : ദമ്മാം ഒ ഐ സി സി

നാദിർ ഷാ റഹിമാൻ

Published

on

ദമ്മാം : മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.
പ്രവാസികളായ സാധാരണക്കാരുടെ വിഷയങ്ങളിൽ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്ന അദ്ദേഹം സ്നേഹവും കരുതലും നൽകി പ്രവാസികളെ ചേർത്ത് പിടിച്ച ഭരണാധികാരിയായിരുന്നു എന്നും ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അനുസ്മരിച്ചു.

തങ്ങളുടേതല്ലാത്ത കാരണത്താൽ കേസുകളിൽപെട്ട് വിവിധ ഗൾഫ് രാജ്യങ്ങളിൽ ജയിലുകളിൽ കഴിഞ്ഞിരുന്ന കേരളീയരായ നിരവധി പ്രവാസികളെയാണ് വൻ തുകകൾ ബ്ലഡ് മണിയായി നൽകി മരണത്തിൻറെ വക്കിൽ നിന്നും ഉമ്മൻ ചാണ്ടി രക്ഷപ്പെടുത്തിയിട്ടുള്ളത്. അതിനുവേണ്ടി തന്റെ പേഴ്‌സണൽ സ്റ്റാഫിൽപെട്ട പ്രത്യേക ദൂതനെ അതത് രാജ്യങ്ങളിലെക്കയച്ച് വേണ്ട ക്രമീകരണങ്ങൾ ചെയ്തുകൊടുക്കുന്ന
ഉമ്മൻചാണ്ടിയെ പ്രവാസികൾക്കൊരിക്കലും മറക്കാനാവില്ല. പ്രവാസി വിഷയങ്ങളിൽ രാഷ്ട്രീയത്തിനധീതമായ കാഴ്ചപ്പാടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളതെന്നും ദമ്മാം ഒ ഐ സി സി നേതാക്കൾ അനുസ്മരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

രാഷ്ട്രീയ പ്രവർത്തനമെന്നത് സാമൂഹിക ജീവകാരുണ്യ സേവന പ്രവർത്തനംകൂടിയാണെന്ന് കർമ്മം കൊണ്ട് തെളിയിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി . സൗദി അറേബ്യയിൽ സ്വദേശി വൽക്കരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ ‘നിതാഖാത്ത്’ മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുവാൻ പ്രയാസപ്പെട്ടിരുന്ന നൂറ് കണക്കിനാളുകൾക്ക് നോർക്ക മുഖേന സൗജന്യ വിമാന ടിക്കറ്റുകൾ നൽകിയത് ഈ അവസരത്തിൽ പ്രത്യേകം ഓർക്കപ്പെടേണ്ടതാണ്. കൂടാതെ, സൗജന്യ ടിക്കറ്റുകൾ തരപ്പെടുത്തി കൊച്ചി വിമാനത്താവളത്തിലിറങ്ങിയ അന്യസംസ്ഥാനക്കാർക്ക് കൊച്ചിയിൽ നിന്നും അവരുടെ നാട്ടിലേക്കുള്ള യാത്രാചെലവിനായി രണ്ടായിരം രൂപ വിമാനത്താവളത്തിൽ വച്ച് തന്നെ നോർക്ക ഉദ്യോഗസ്ഥരെക്കൊണ്ട് വിതരണം ചെയ്യിപ്പിച്ചതും പ്രവാസികളോട് ഉമ്മൻ ചാണ്ടി കാണിച്ചിരുന്ന കരുതലിൻറെ ഭാഗമാണ്.

ലളിതമായ ജീവിത ശൈലിയും, ജനസേവനത്തിലുള്ള ആത്മാർത്ഥതയുമാണ് ഉമ്മൻ ചാണ്ടിയുടെ മുഖമുദ്ര. യുവതലമുറയിലെ രാഷ്ട്രീയപ്രവർത്തകർ മാതൃകയാക്കേണ്ട പ്രവർത്തന ശൈലിയാണ് ഉമ്മൻ ചാണ്ടിയുടേതെന്നും, അദ്ദേഹത്തിൻറെ വിയോഗം കേരളത്തിനും കോൺഗ്രസ്സ് പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണെന്നും ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ടുകൂടിയായ ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അനുസ്മരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഗ്ലോബൽ കമ്മിറ്റി നേതാക്കളായ അഹമ്മദ് പുളിക്കൽ, സി അബ്ദുൽ ഹമീദ്, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് രമേശ് പാലക്കാട്, റീജ്യണൽ കമ്മിറ്റി നേതാക്കളായ ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, ഇ കെ സലിം, ശിഹാബ് കായംകുളം, റഫീഖ് കൂട്ടിലങ്ങാടി, ഷംസ് കൊല്ലം, സക്കീർ ഹുസൈൻ എന്നിവരും ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

അങ്കമാലി നഗരസഭ ഓഫീസിന് ബോംബ് ഭീഷണി

Published

on

അങ്കമാലി നഗരസഭയിൽ ബോംബ് ഭീഷണി. അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെയാണ് ബോംബ് ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെയാണ് നഗരസഭാ കാര്യാലയത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം എത്തിയത്.
പിന്നാലെ പൊലീസിൻ്റെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഫോൺ സന്ദേശം എവിടെനിന്നാണെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Featured

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; പി വി അൻവറിനെതിരെ പരാതി നൽകി കോൺഗ്രസ്

Published

on

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ എംഎൽഎയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. പാലക്കാട് എടത്തനാട്ടുകരയിൽ ഇന്നലെ നടന്ന എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണയോഗത്തിലാണ് പി വി അൻവർ അധിക്ഷേപ പരാമർശം നടത്തിയത്.

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്ത ആളായി രാഹുൽ മാറിയെന്നുമായിരുന്നു അൻവറിന്റെ പരാമർശം. രാഹുൽ ഗാന്ധിയെയും നെഹ്‌റു കുടുംബത്തെയും മോശമായ രീതിയിൽ അപമാനിച്ച പി വി അൻവറിനെതിരെ കേസെടുക്കണമെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ ആവശ്യപ്പെട്ടു. പി വി അൻവറിന്റെ പ്രസ്താവന രക്തസാക്ഷിയായ രാജീവ് ഗാന്ധിയെ അപമാനിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

കള്ളവോട്ടിനായി എൽഡിഎഫ് വ്യാജ രേഖകൾ ഉണ്ടാക്കുന്നു: ആന്റോ ആന്റണി

Published

on

പത്തനംതിട്ട: പത്തനംതിട്ടയിൽ കള്ളവോട്ട് ചെയ്യാനായി ഇടതുമുന്നണി വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കുന്നു എന്ന പരാതിയുമായി യുഡിഎഫ്. ഇതുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പിൽ പരാതി നൽകി. കള്ളവോട്ട് ചെയ്യുന്നതിനായി ഇടതുമുന്നണി പ്രത്യേകം യോഗങ്ങൾ വിളിച്ചു ചേർക്കുന്നുവെന്നും പരാതിയിൽ പറയുന്നു. കള്ളവോട്ട് ചെയ്യാനുള്ള ക്ലാസ്സിൽ ഒരു എംഎൽഎ കൂടി ഉണ്ടായിരുന്നുവെന്നും ആന്റോ ആന്റണി പറഞ്ഞു. ജില്ലാകളക്ടർക്ക് ഇതുമായി ബന്ധപ്പെട്ട് യുഡിഎഫ് പരാതി നൽകി.

Continue Reading

Featured