പി ടി യുടെ വിയോഗത്തിൽ പ്രവാസലോകവും തേങ്ങുന്നു

റഫീക്ക് വടക്കേകാട്

ദോഹ: പി ടി യുടെ സ്നേഹം ആവോളം അനുഭവിച്ചവർ കടൽ കടന്നും ഏറെയുണ്ടായിരുന്നെന്ന് തെളിയിക്കുന്നതായിരുന്നു ഗൾഫ് നാടുകളിലും നടന്ന പി ടി തോമസ് അനുസ്‌മരണ സദസ്സുകൾ.യുഎഇലെ വീക്ഷണം ഫോറംഖത്തറിലെഇൻകാസ്,ഇതരരാജ്യങ്ങളിലെ ഓ ഐ സി സി സംഘടനകൾ വഴിയും മാതൃ സംഘടനയിൽ ഒരുമിച്ചു പ്രവർത്തിച്ചവരുമൊക്കെയായി വ്യക്തിബന്ധങ്ങളുമായി നല്ലൊരു സുഹൃത്‌ബന്ധം തന്നെയാണ് പി ടി ക്ക് ഗൾഫ് നാടുകളുൾപ്പടെ വിദേശ രാജ്യങ്ങളിലെ പ്രവർത്തകരുമായുണ്ടായിരുന്നത് .ഖത്തറിലും യു എ യിലും നടന്ന ഒഐസിസി ഗ്ലോബൽ സമ്മേളനങ്ങളിൽ പി ടി നിറ സാന്നിദ്ധ്യമായിരുന്നു. പി ടി പങ്കെടുക്കാത്ത വർഷത്തിലൊരു ചടങ്ങെങ്കിലും ഗൾഫ് നാടുകളിൽ ഉണ്ടായിരിക്കില്ല.അത്രക്കും ദൃഢമായിരുന്നു പി ടി യുമായി അവരുടെ ബന്ധം.പി ടി യുടെ ഈ അകാല വേർപാട് അവരിലും ദുഃഖ സാന്ദ്രമായ നിമിഷങ്ങളാണ് ഉണ്ടാക്കിയത്.അനുസ്മരണ സദസ്സുകൾ സംഘടിപ്പിച്ചു് അവർ പി ടി ക്ക് ആദരവ് അർപ്പിക്കുന്നു.രവിപുരത്ത്‌ പി ടി യുടെ സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ മെഴുകുതിരി വെളിച്ചത്തിൽ മൗന പ്രാർത്ഥന നടത്തിയാണ് ഇൻകാസ് യു എ ഇ കേന്ദ്ര കമ്മാട്ടി പ്രവർത്തകർ ഷാർജയിൽ ഒത്തുകൂടിയത് .ഷാർജയിലെ ഇന്ത്യൻ അസോസിയേഷൻ അഡ്വ വൈ എ റഹീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ പി ടി യുടെ അനുയായി കൂടിയായിരുന്ന കെ പി സി സി വർക്കിംഗ് പ്രസിഡണ്ടിലൊരാളായ കൊടിക്കുന്നിൽ സുരേഷ് എം പി യും പങ്കെടുത്തിരുന്നു. ഓ ഐ സി സി സൗദിയിൽ കുഞ്ഞി കുമ്പളയുടെ നേതൃത്വത്തിലും കുവൈറ്റിൽ എബി വാരിക്കാടിൻ്റെ നേതൃത്വത്തിലും ഖത്തറിൽ സമീർ ഏറാമലയുടെ നേതൃത്വത്തിലുമാണ് അനുസ്മരണ ചടങ്ങുകൾ നടന്നത് .

ഖത്തറിൽ ഇൻകാസ് എറണാകുളം ജില്ലാ കമ്മറ്റി ന്യൂസലത്തയിലെ മോഡേൺ അക്കാഡമി ഹാളിൽ നിറഞ്ഞ സദസ്സിൽ സംഘടിപ്പിച്ച പി ടി അനുസ്മരണ ചടങ്ങു് ഖത്തറിലെ കോൺഗ്രെസ്സുകാർക്കിടയിലും പി ടി ചെലുത്തിയിട്ടുള്ള സ്വാധീനം തെളിയിക്കുന്നതായിരുന്നു ജില്ലാ പ്രസിഡണ്ട് വി എസ് അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു .ഇരുട്ടിൽ കത്തിച്ച മെഴുകുതിരി ഉയർത്തിപ്പിടിച്ചു് ഗായകൻ അജ്മൽ ചന്ദ്രകളഭം ചാർത്തിയ ഗാനവും പാടിയാണ് പി ടി യോടുള്ള ആദരവ് പ്രകടിപ്പിച്ചത്കെ പി സി സി മുൻ നിർവാഹക സമിതി അംഗവും കരുനാഗപ്പള്ളി മുൻസിപ്പൽ മുൻ ചെയർമാനുമായ അൻസാർ കരുനാഗപ്പിള്ളി, കെ കെ ഉസ്മാൻ ,എ പി മണികണ്ഠൻ , ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ഐ എം എ റഫീക്ക് ഇൻകാസ് തിരുവനതപുരം ജില്ലാ പ്രസിഡണ്ട് ജയപാൽ , പാലക്കാട് ജില്ലാ പ്രസിഡണ്ട് മജീദ് ,ഇന്ത്യൻ സ്പോർട്സ് സെന്റർ മാനേജിങ് കമ്മറ്റി അംഗം കെ വി ബോബൻ ,ഐ സി സി അംഗം അനീഷ് ജോർജ് ,പ്രദീപ് കൊല്ലം, കമാൽ കല്ലാത്തയിൽ , സിദ്ദിക്ക് തുടങ്ങിയവർ നിലപാടുകളിലെ രാജകുമാരന് അന്ദ്യോപചാരമർപ്പിച്ചു.

Related posts

Leave a Comment