ഭയം ഭരിക്കുന്ന ഇന്ത്യ:പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ചു സൗദിയിലെ ഒഐസിസി കമ്മറ്റികൾ

നാദിർ ഷാ റഹിമാൻ

റിയാദ് : കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ എത്തിയ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു പ്രതിഷേധ ജ്വാല തെളിയിച്ചുകൊണ്ട് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു.

ജനാധിപത്യ ഇന്ത്യയിൽ ജനാധിപത്യവിരുദ്ധ സമീപനങ്ങളുമായി മുന്നോട്ടു പോകുന്ന സർക്കാർ തന്നെ നേതൃത്വം നൽകുന്ന ഒട്ടും ശുഭകരമല്ലാത്ത സമയത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്നും ഓരോ ജനാധിപത്യ അവകാശങ്ങളെയും സമരങ്ങളേയും കവർന്നെടുക്കുന്നതിലും അടിച്ചമർത്തുന്നതിലും കാണുന്നത് ഫാസിസം എത്രത്തോളം ജനാധിപത്യത്തെ ഭയക്കുന്നു എന്നതാണ്. പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റും ഇത്തരം ഭയത്തിൽ നിന്നും ഉൽഭവിച്ചതാണെന്നും, എന്നാൽ ജനാധിപത്യ വിശ്വാസികൾ ഇത്തരം ടെസ്റ്റ് ഡോസ് നടപടികളെ നിർഭയത്തോടെ പ്രതിഷേധിച്ചില്ലായെങ്കിൽ ഭയം ഓരോ പൗരനിലേക്കും പടർന്നു ഫാസിസത്തിന് അടിമപ്പെടേണ്ടി വരുമെന്നും പ്രതിഷേധ സമ്മേളനത്തിൽ പ്രസംഗിച്ചവർ പറഞ്ഞു.

സമ്മേളനം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പിള്ളി അധ്യക്ഷത വഹിച്ചു . അബ്ദുല്ല വല്ലാഞ്ചിറ, റസാഖ് പൂക്കോട്ടുപാടം,നവാസ് വെള്ളിമാട്കുന്ന് , നൗഫൽ പാലക്കാടൻ, അസ്‌കർ കണ്ണൂർ , സജീർ പൂന്തുറ, സുരേഷ് ശങ്കർ, ശുകൂർ ആലുവ, ജയൻ കൊടുങ്ങലൂർ , വൈശാഖ് കാലിക്കറ്റ് എന്നിവർ പ്രസംഗിച്ചു. യഹിയ കൊടുങ്ങലൂർ ആമുഖ പ്രഭാഷണം നടത്തി. നിഷാദ് ആലങ്കോട് നന്ദി പറഞ്ഞു .

ഒഐസിസിദക്ഷിണ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അബഹയിൽ പ്രതിഷേധ സമ്മേളനം നടത്തി. ഇന്ത്യൻ ജനാധ്യപത്യത്തിനെതിരെ പണാധിപത്യത്തിന്റെയും അധികാര വർഗ്ഗത്തിന്റെ കടന്നു കയറ്റത്തിന്റെയും നേർക്കാഴ്ചയാണ് പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റ് . ഇതിൽ പ്രതിഷേധിച്ചു അബഹ ദക്ഷിണ മേഘല ഒഐസിസി പ്രവർത്തകർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു . സമ്മേളനം ദക്ഷിണ മേഖല പ്രസിഡന്റ് അഷറഫ് കുറ്റിച്ചൽ ഉദ്‌ഘാടനം ചെയ്തു. ബിനു ജോസഫ് , എൽദോ മത്തായി , അബ്ദുൽബാരി , പോളി , ഷിബു , നാസർ , ഗഫൂർ പയ്യാനിക്കൽ തുടങ്ങിയവർ സംസാരിച്ചു

ഇന്ത്യാ രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുകയും കർഷകർ ഉൾപ്പെടെയുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കർഷകരുടെ മേൽ വാഹനം ഓടിച്ചു കയറ്റി കൊന്നതിനെതിരേയും പ്രിയങ്ക ഗാന്ധിയുടെ നേത്യത്വത്തിൽ നടത്തിയ പ്രതിഷേധം വഴിയിൽ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിൽ ഒഐസിസി ദമ്മാം തൃശൂർ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തുന്നതായി വാർത്ത കുറിപ്പിൽ അറിയിച്ചു.

Related posts

Leave a Comment