കുവൈറ്റിൽ ഒഐസിസി ഇന്ദിരാജിയെ അനുസ്മരിച്ചു


കൃഷ്ണൻ കടലുണ്ടി 

കുവൈറ്റ് സിറ്റി:  ഇന്ത്യയുടെ ഉരുക്കു വനിത പ്രഥമ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ  നൂറ്റിനാലാമതു ജന്മദിനം ഓ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. നവംബർ 19 വൈകിട്ട് 7 :30ന് അബ്ബാസിയ യിലെ kuwait  ഓ ഐ സി സി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ഒഐസിസി യുടെയും യൂത്ത് വിങ്ങിന്റെയു ഒട്ടേറെ നേതാക്കളും പ്രവർത്തകരും അണി നിരന്നു.
ഓ ഐ സി സി ആലപ്പുഴ ജില്ലാ പ്രസിഡണ്ട് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഓ ഐ സി സി നാഷണൽ കമ്മിറ്റിയുടെ സംഘടനാ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി ബി എസ് പിള്ളൈ ഉദ്‌ഘാടന പ്രസംഗം നിർവ്വഹിച്ചു. രാജ്ജ്യം തീവ്രവാദികളുടെ വെല്ലുവിളി നേരിട്ടുകൊണ്ടിരുന്ന അവസരത്തിൽ അത്തരം വെല്ലുവിളികളെ ധീരമായി നേരിട്ടുകൊണ്ടാണ് ഇന്ദിരാജി രാഷ്ട്രത്തിന് വേണ്ടി ജീവ ത്യാഗം ചെയ്തതെന്ന് അദ്ദേഹം ഓർമ്മിച്ചു. ഒഐസിസി നാഷണൽ  കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി മുഖ്യ പ്രഭാഷണം നടത്തി.  ഓ ഐ സി സി ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതവും കലേഷ് ബി പിള്ളൈ നന്ദിയും പറഞ്ഞു.
ഓ ഐ സി സി കണ്ണൂർ ജില്ലാ പ്രസിഡണ്ട് സിദ്ധിക്ക് അപ്പകൻ, നാഷണൽ എക്സിക്യൂട്ടീവ്  അംഗം അബ്ദുൽ റഹിം പുഞ്ചിരി, യൂത്ത് വിങ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇലിയാസ് പുതുവാച്ചേരി, യൂത്ത് വിങ് ആലപ്പുഴ ജില്ലാ പ്രസിഡണ്ട് മനോജ് റോയ്, ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ ,കുര്യൻ  തോമസ് , വിജോ പി തോമസ്, മാണി ചാക്കോ,ഈപ്പൻ ജോർജ്, ചന്ദ്രമോഹൻ എന്നിവർ ആശംസ പ്രസംഗം  നടത്തി.

Related posts

Leave a Comment