വിദേശരാജ്യങ്ങളിൽ ഒഐസിസി ചിന്തൻ ശിബിർ: കുമ്പളത്തു ശങ്കരപിള്ള

മസ്കറ്റ്: എ.ഐ.സി.സി കെ.പി.സി.സി മാതൃകയിൽ കോൺഗ്രസ് അനുഭാവ പ്രവാസി സംഘടനയായ ഒ.ഐ.സി.സി യും വിദേശരാജ്യങ്ങളിലെ നേതാക്കളേയും പ്രധാനപ്രവർത്തകരേയും ചേർത്ത് സാമൂഹ്യ ആതുര സേവന രംഗത്ത് കൂടുതൽ സജീവമായി പ്രവർത്തിക്കാൻ അതാതു രാജ്യങ്ങളിലെ നിയമത്തിനു വിധേയമായി ചിന്തൻ ശിബിർ നടത്താൻ വിവിധ രാജ്യങ്ങളിൽ നിർദേശം നൽകിയിട്ടുണ്ടെന്നു ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപിള്ള അറിയിച്ചു.

കെ.പി.സി.സിയുടെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന നവസങ്കൽപ്പ് ചിന്തൻ ശിബിർ മോഡലിൽ നടത്താനാണ് നിർദേശം നൽകിയിട്ടുള്ളത്. രാഷ്ട്രീയ പ്രസംഗങ്ങൾ ഒഴിവാക്കി വിവിധ സാമൂഹ്യ വിഷയങ്ങളിൽ പരിശീലനക്ലാസ്സുകൾ നേതാക്കൾക്കും പ്രവർത്തകർക്കും നൽകി കോൺഗ്രസ്‌ന്റെ മതേതരത്വത്തിലൂന്നിയുള്ള ഭാരതം വീണ്ടെടുക്കാൻ ഇന്നത്തെ സാഹചര്യം മുതലെടുക്കുകയും കോൺഗ്രസ്‌കാർക്ക് അതിനുള്ള പാഠനം നൽകുന്നതാണ് ശിബിരം കൊണ്ട് ഒ.ഐ.സി.സി ഉദ്ദേശിക്കുന്നതെന്നും കുമ്പളത്തു വാർത്താക്കുറിപ്പിൽ അറിയിച്ചു.

കോഴിക്കോട് നടന്ന ചിന്തൻ ശിബറിൽ ഒ.ഐ.സി.സി പ്രതിനിധീകരിച്ചു പങ്കെടുത്ത ഏക പ്രതിനിധിയെന്ന അനുഭവങ്ങളും പ്രതീക്ഷകളുമാണ് ഒ.ഐ.സി.സി ഘടകങ്ങളിലും ശിബിർ നടത്താൻ പ്രേരിപ്പിച്ചത്.

സ്വന്തം തട്ടകമായ ഒമാനിൽ ഈ മാസം 26ന് നടക്കുന്ന പ്രവാസലോകത്തെ ആദ്യ ശിബിറിൽ പ്രമുഖനേതാക്കളെ ഉൾപ്പെടുത്തി ഏകദിന ചിന്തൻ ശിബിർ ഒരു മാതൃകയായി തുടക്കമിടുകയാണ്.
ഈ മാസം 12ന് സൗദി അറേബ്യയിലെ ദമാമിൽ നടക്കുന്ന ഒ.ഐ.സി.സി മെമ്പർഷിപ് വിതരണ ഉദ്ഘാടന ചടങ്ങിന് ശേഷം സൗദിയിലെ വിവിധ റീജിയനിലെ നേതാക്കളുമായി ചിന്തൻ ശിബിർ കൂടിയാലോചനയോഗത്തിലും പങ്കെടുക്കാൻ 10ന് ദമാമിലേക്ക് പോകുമെന്നും കുമ്പളത്തു വാർത്താകുറിപ്പിൽ അറിയിച്ചു. ഒ.ഐ.സി.സിയുടെ ആഗോളതല അംഗത്വവിതരണത്തിന് തുടക്കം കുറിച്ചെന്നും 3 ലക്ഷം അംഗങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

Related posts

Leave a Comment