Connect with us
WhatsApp Image 2024-05-21 at 1.28.13 AM

News

കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ ഒ ഐ സി സി കാനഡ
പ്രതിഷേധിച്ചു

Avatar

Published

on

കെ പി സി സി പ്രസിഡെന്റ് കെ സുധാകരനെ അറസ്റ് ചെയ്ത പിണറായി സർക്കാരിന്റെ നടപടിയിൽ ഒഐസിസി കാനഡ നാഷണൽ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ഓൺലൈൻ പ്ലാറ്റ്ഫോം ആയ സൂമിൽ സംഘടിപ്പിച്ച അടിയന്തിര യോഗത്തിൽ നാഷണൽ പ്രസിഡന്റ് പ്രിൻസ് കാലായിൽ അധ്യക്ഷത വഹിച്ചു. സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ പോലീസ് നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ടുള്ള പ്രമേയം നാഷണൽ ജനറൽ സെക്രട്ടറി വിജേഷ് ജെയിംസ് അവതരിപ്പിച്ചു. അഴിമതിയിലും കെടുകാര്യസ്ഥതയിലും സ്വജനപക്ഷപാതത്തിലും മുഖം നഷ്ടപ്പെട്ട സർക്കാരും പാർട്ടിയും ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢാലോചനയുടെയും തന്ത്രത്തിന്റെയും ഭാഗമായി നടത്തുന്ന ഈ നാടകങ്ങളൊക്കെ ജനാധിപത്യത്തിന് വലിയ അപചയം ഉണ്ടാക്കുന്നതും കേരളചരിത്രത്തിൽ അസാധാരണവുമാണെന്നും യോഗം വിലയിരുത്തി. ഭീഷണി കൊണ്ടും കള്ളക്കേസുകൊണ്ടും ജനാധിപത്യത്തെയും പ്രതിപക്ഷത്തെയും നിശബ്ദമാക്കാമെന്നുള്ളത് സർക്കാരിന്റെ വെറും വ്യാമോഹം മാത്രമാണ്. കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമായി കാലം ഇതിനെ വിലയിരുത്തും. സർക്കാരിന്റെ ഭരണകൂട ഭീകരതയും ജനവിരുദ്ധ നിലപാടുകളും പൊതുജന മധ്യത്തിൽ തുറന്നു കാട്ടുക എന്ന പ്രതിപക്ഷ ഉത്തരവാദിത്വത്തെ അടിച്ചമർത്താൻ നോക്കിയാൽ വലിയ വില കൊടുക്കേണ്ടി വരും. കോൺഗ്രസ് പ്രസ്ഥാനത്തിനും കെ പി സി സി പ്രെസിഡന്റിനും യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യോഗത്തിൽ പ്രതിഷേധ സൂചകമായി മെഴുകുതിരി കത്തിച്ചു പ്രതിഷേധ ജ്വാല തീർത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ളയുടെ ആഹ്വാനം അനുസരിച്ചു പ്രൊവിൻസ് കമ്മിറ്റികളുടെയും ചാപ്റ്ററുകളുടെയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. യോഗത്തിൽ വൈസ് പ്രെസിഡന്റുമാരായ റോബിൻ തോമസ്, ജോബു ജോസഫ്, ട്രെഷറർ പോൾസൺ പുന്നക്കൽ, ജനറൽ കോഡിനേറ്റർ ജോയി ചാക്കോ, ഒ ഐ സി സി നേതാക്കളായ സിജു തോമസ്, നോബിൾ കൊറ്റം, ജോമോൻ കുര്യൻ, ഡെന്നി, ജയേഷ് ഓണശ്ശേരിൽ, ജിബു ജോൺ, ജിജോ ജോർജ്, എൽദോസ് എലിയാസ്, അൽജിൻ വർഗ്ഗീസ്, സ്വാലിഗ് സിദ്ദിഖ്, എൽദോ പോൾ, സച്ചു, ബെന്യാമിൻ എന്നിവർ സംസാരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

രാജീവ്‌ സ്മരണയിൽ രാജ്യം; ഇന്ന് രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം

Published

on

ഇന്ന് നാം കാണുന്ന ഇന്ത്യൻ മഹാരാജ്യത്തെ സമാനതകളില്ലാത്ത വികസന കുതിപ്പിലേക്ക് നയിച്ച ക്രാന്തദർശിയായ നേതാവും ഭരണാധികാരിയുമായിരുന്നു രാജീവ്‌ ഗാന്ധി. ഡിജിറ്റൽ വിപ്ലവം രാജ്യത്ത് നടപ്പാക്കിയ രാജീവ് ജി മൺമറഞ്ഞിട്ട് 33 വർഷങ്ങൾ പിന്നിടുന്നു. 1991 മെയ് മാസം ഇരുപത്തിയൊന്നാം തീയതി തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഭീകരവാദികളുടെ ചാവേർ ആക്രമണത്തിൽ ചിന്നി ചിതറിയത് ഇന്ത്യയുടെ ഭാവി പ്രതീക്ഷകൾ കൂടിയായിരുന്നു. ഇന്ത്യയുടെ വിദ്യാഭ്യാസ സാമ്പത്തിക രംഗങ്ങളിൽ ലോകരാഷ്ട്രങ്ങൾക്കു മുൻപിൽ പോലും അഭിമാനകരമായ നേട്ടങ്ങളിലേക്ക് നയിച്ച നായകന്റെ ഓർമ്മകൾ ഇന്നും നമുക്ക് കരുത്താണ്. രാജീവ് ഗാന്ധി എന്ന നേതാവ് എല്ലാ ജനങ്ങൾക്കും സ്വീകാര്യനായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെ മുറുകെപ്പിടിച്ച് രാജീവ് ഇന്ത്യയെ നയിച്ചപ്പോൾ നാട് നടന്നു കയറിയ വികസനപ്പടവുകൾ ഏറെയാണ്. വർഗീയ വിഘടനവാദികൾ ഇന്ത്യയെ കീറിമുറിക്കുമ്പോൾ രാജീവ്‌ ഗാന്ധിയും അദ്ദേഹം ഉയർത്തിക്കാട്ടിയ ആദർശ രാഷ്ട്രീയവും ഇന്ത്യയിൽ നിറഞ്ഞുനിൽക്കുക തന്നെ ചെയ്യും.

Continue Reading

Ernakulam

ജിഷ വധക്കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

Published

on

എറണാകുളം: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്നാണ് വിധിപ്രസ്താവത്തിനിടെ ഹൈക്കോടതി പറഞ്ഞത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുൾ ഇസ്ലാം നൽകിയ അപ്പീലും ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് വിധി.

2017 ഡിസംബറിലാണ് ജിഷ വധക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാൻ സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായതിനാൽ പ്രതി വധശിക്ഷയ്ക്ക് അർഹനാണെന്ന് സർക്കാർ വാദിച്ചു. ദൃക്സാക്ഷികളില്ലാത്ത സംഭവത്തിൽ കുറ്റക്കാരനാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദിച്ചത്. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ഥി ജിഷയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

crime

കോലഞ്ചേരിയിൽ 71 കാരൻ ഭാര്യയെ വെട്ടിക്കൊന്നു

Published

on

കൊച്ചി: കുടുംബവഴക്കിനെ തുടർന്ന് 71 കാരൻ ഭാര്യയെ വെട്ടിക്കൊന്നു. കിടാച്ചിറ വേണാട്ട് വീട്ടില്‍ ലീലയാണ് കൊല്ലപ്പെട്ടത്. എറണാകുളം കോലഞ്ചേരിയിൽ ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. തുടർന്ന് പ്രതിയായ ഭർത്താവ് ജോസഫ് പൊലീസില്‍ കീഴടങ്ങി. ജോസഫും ലീലയും ഓസ്ട്രേലിയയിലുള്ള മകനൊപ്പമായിരുന്നു താമസം. മൂന്നു മാസം മുൻപാണ് ജോസഫ് നാട്ടിലെത്തിയത്. ഒരാഴ്ച മുൻപ് ലീലയും തിരിച്ചെത്തി. വൈകിട്ട് വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് അരിവാള്‍ ഉപയോഗിച്ച്‌ ജോസഫ് ഭാര്യയെ വെട്ടുകയായിരുന്നു.തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി ജോസഫ് കീഴടങ്ങുകയായിരുന്നു. അപ്പോഴാണ് കൊലപാതക വിവരം പൊലീസും നാട്ടുകാരും അറിയുന്നത്. ശരീരമാസകലം വെട്ടേറ്റ നിലയിലാണ് മൃതദേഹം വീടിന്റെ അടുക്കളയില്‍ നിന്ന് കണ്ടെടുത്തത്. സ്വത്തുക്കള്‍ ഭാര്യയും മക്കളും തട്ടിയെടുക്കാൻ ശ്രമിച്ചതിന്റെ പകയാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു ജോസഫ് പൊലീസിനോട് പറഞ്ഞു.

Continue Reading

Featured