Connect with us
48 birthday
top banner (1)

Kerala

അൽ ഹസ ഒ ഐ സി സി 2024 കലണ്ടർ പുറത്തിറക്കി

Avatar

Published

on

അൽ ഹസ: ഒ ഐ സി സി അൽ ഹസ ഏരിയ കമ്മറ്റി, ഹുഫൂഫ് ഷിഫ മെഡിക്സ് ഹെൽത്ത് കെയറിൻ്റെ സഹകരണത്തോടെ പുറത്തിറക്കുന്ന 2024 കലണ്ടർ പ്രകാശനം, ഒ ഐ സി സി പ്രസിഡൻ്റ് ഫൈസൽ വാച്ചാക്കൽ ഷിഫ മെഡിക്സ് ഹെൽത്ത് കെയർ മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് അസിന് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു.
2024 വർഷത്തെ ഇന്ത്യയിലെയും, സൗദി അറേബ്യയിലെയും വിശേഷ ദിവസങ്ങളും, പ്രവാസികൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഇന്ത്യൻ എംബസി, നോർക്ക റൂട്ട്സ് തുടങ്ങിയ സംവിധാനങ്ങളുടെ കോൺടാക്റ്റ് നമ്പറുകളും ഉൾപ്പെടെ വളരെ ആകർഷകമായി രൂപകല്പന ചെയ്ത കലണ്ടറാണ് കഴിഞ്ഞ വർഷങ്ങളിലെന്ന പോലെ ഇപ്രാവശ്യവും അൽ ഹസ ഒ ഐ സി സി പുറത്തിറക്കിയിരിക്കുന്നത്.
കലണ്ടർ പ്രകാശനത്തോടനുബന്ധിച്ച് ഇൻഫ്ലുവൻസ വാക്സിൻ ക്യാംപയിൻ പരിപാടിയും, ആരോഗ്യ ബോധവല്ക്കരണ ക്ലാസും നടന്നു.
ഷിഫ മെഡിക്സിലെ ഡോ: ബിസ്മി സിദ്ദീഖ്, ഒഐസിസി മെഡിക്കൽ വിംഗ് കൺവീനറും പ്രിൻസ് സുൽത്താൻ കാർഡിയാക് ഹോസ്പിറ്റലിലെ മെയിൽ നഴ്സുമായ ഷിജോമോൻ വർഗ്ഗീസ് എന്നിവർ ‘ഇൻഫ്ലുവൻസ വാക്സിൻ്റെ പ്രാധാന്യവും പ്രയോജനവും’ എന്ന വിഷയത്തിൽ ബോധവല്ക്കരണ ക്ലാസ് നടത്തി.
കാലാവസ്ഥയിൽ വരുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ കാരണം ഉണ്ടാവാൻ സാധ്യതയുള്ള വൈറൽ ഫിവർ അടക്കമുള്ളവയെ തടയുന്നതിന് വേണ്ടി സൗദി ഗവൺമെൻ്റിൻ്റെ എം ഒ എച്ച്‌ തികച്ചും സൗജന്യമായി നല്കി വരുന്ന ഇൻഫ്ലുവൻസ വാക്സിൻ (പ്രതിരോധ കുത്തിവെപ്പ് ) നിരവധിയാളുകൾ പ്രയോജനപ്പെടുത്തി.ഈ ക്യാംപയിൻ ഒരാഴ്ച (നവംബർ 30 വരെ)നീണ്ടു നിൽക്കുമെന്നു് ഷിഫ മാനേജ്മെൻ്റ് അറിയിച്ചു.
ഷിഫ മെഡിക്സ് ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഫൈസൽ വാച്ചാക്കൽ അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന ഒ ഐ സി സി നേതാവ് ശാഫി കുദിർ ഇൻഫ്ലുവൻസ വാക്സിനെടുത്ത് കൊണ്ട് ക്യാംപയിൻ ഉദ്ഘാടനം ചെയ്തു.
ഷിഫ മാർക്കറ്റിംഗ് മാനേജർ അനസ് മാള, നവാസ് കൊല്ലം, റഫീഖ് വയനാട്,പ്രസാദ് കരുനാഗപ്പള്ളി എന്നിവർ ആശംസ പ്രസംഗം നടത്തി.
ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും, ലിജു വർഗ്ഗീസ് നന്ദിയും പറഞ്ഞു.
നിസാം വടക്കേകോണം, അഫ്സൽ മേലേതിൽ, റീഹാന നിസാം, മൊയ്തു അടാടി, ഷാനി ഓമശ്ശേരി, ഷമീർ പനങ്ങാടൻ, സബീന അഷ്റഫ് ,ജ്വിൻ്റിമോൾ, അനീഷ് സനയ്യ, സബാസ്റ്റ്യൻ, ബിനു ഡാനിയേൽ,മുരളീധരൻ പിള്ള, ഷിബു സുകുമാരൻ, അനിരുദ്ദൻ, ഷിബു മുസ്തഫ, ദിവാകരൻ കാഞ്ഞങ്ങാട്, അബ്ദുൽ സലീം,നൗഷാദ് കെ പി,സെബി ഫൈസൽ, ജംഷാദ്, ശിവൻ കൊല്ലം, ശ്രീരാഗ്, റുക്സാന റഷീദ്, നൗഷാദ് കൊല്ലം,ജസ്നി ടീച്ചർ, അഫ്സൽ അഷ്റഫ് ,മഞ്ജു നൗഷാദ്, ഷമീർ പാറക്കൽ, അഫ്സാന അഷ്റഫ് ,ഷിഫ മെഡിക്സിലെ മുരുഗൻ ഷമീർ മജീദ്,ഷെഫിൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

ലൈംഗികാതിക്രമം: സംവിധായകന്‍ രഞ്ജിത്തിനെ ചോദ്യംചെയ്തു

Published

on

കൊച്ചി: ലൈംഗികാതിക്രമം സംബന്ധിച്ച് ബംഗാളി നടിയുടെ പരാതിയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചോദ്യംചെയ്തു. എറണാകുളം മറൈന്‍ഡ്രൈവിലെ തീരദേശ ഐ.ജിയുടെ ഓഫിസില്‍ നടന്ന ചോദ്യംചെയ്യല്‍ രണ്ടര മണിക്കൂറോളം നീണ്ടു. എ.ഐ.ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യംചെയ്യലില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പിമാരടക്കം പങ്കെടുത്തു.

വ്യാഴാഴ്ച രാവിലെ 11ഓടെയാണ് രഞ്ജിത്ത് ചോദ്യംചെയ്യലിന് ഹാജരായത്. ‘പാലേരി മാണിക്യ’ത്തില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ തനിക്കുനേരെ ചിത്രത്തിന്റെ സംവിധായകനായ രഞ്ജിത്ത് കൊച്ചിയിലെ ഫ്‌ലാറ്റില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഈ കേസില്‍ ചുമത്തിയ കുറ്റങ്ങള്‍ ജാമ്യം ലഭിക്കുന്നതാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതിനെത്തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തീര്‍പ്പാക്കിയിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് ബംഗളൂരുവില്‍ വെച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവും രംഗത്തെത്തിയിരുന്നു. ഈ കേസില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.

Advertisement
inner ad

അന്വേഷണ സംഘം വിളിച്ചിട്ടാണ് വന്നതെന്ന് മാത്രമാണ് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. ചോദ്യംചെയ്യല്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും പ്രതികരിക്കാന്‍ തയാറായില്ല. പരാതിക്കാരുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായാല്‍ കുറ്റാരോപിതരെ ചോദ്യംചെയ്തു തുടങ്ങുമെന്ന് പ്രത്യേക അന്വേഷണ സംഘം നേരത്തേ അറിയിച്ചിരുന്നു.

Advertisement
inner ad
Continue Reading

Ernakulam

അജ്ഞാത വാഹനമിടിച്ച് അത്യാസന്ന നിലയില്‍ കഴിയുന്ന ഒമ്പതുകാരി: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

Published

on

കൊച്ചി: അജ്ഞാത വാഹനമിടിച്ച് അത്യാസന്നനിലയില്‍ കഴിയുന്ന ഒമ്പതു കാരിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് േൈഹക്കാടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളായ ദൃഷാനയാണ് വടകര ചോറോട് ദേശീയപാതയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

സംഭവത്തില്‍ സ്വമേധയാ കേസെടുത്താണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിശദീകരണം തേടിയത്.കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി 10ഓടെ ദേശീയപാത മുറിച്ചുകടക്കുമ്പോള്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ദൃഷാനയുടെ മുത്തശ്ശി ബേബി തല്‍ക്ഷണം മരിച്ചിരുന്നു.

Advertisement
inner ad

ദൃഷാനയുടെ ചികിത്സക്ക് വലിയ തുക നിര്‍ധന കുടുംബത്തിന് ചെലവായി. ദൃഷാനക്ക് എന്തെങ്കിലും സഹായം ലഭ്യമാക്കാനുമായിട്ടില്ല. ദൃഷാനയുടെ ദുരവസ്ഥയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടപെടലിനെത്തുടര്‍ന്നാണ് സ്വമേധയാ കേസെടുത്തത്. കോഴിക്കോട് ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെയും വിക്ടിം റൈറ്റ്‌സ് സെന്ററിന്റെയും റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാറിന്റെയടക്കം വിശദീകരണം തേടിയത്. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Advertisement
inner ad
Continue Reading

Death

കൊല്ലം ഡിസിസി വൈസ് പ്രസിഡന്റ് കെ.കൃഷ്ണന്‍ കുട്ടിനായര്‍ അന്തരിച്ചു

Published

on


കൊല്ലം: കൊല്ലം ഡിസിസി വൈസ് പ്രസിഡന്റും പതാരം സര്‍വീസ് സഹകരണ സംഘം പ്രസിഡന്റും കെഎസ്ആര്‍ടിസി റിട്ടയേര്‍ഡ് അസിസ്റ്റന്റ് ഡയറക്റ്ററുമായ കെ. കൃഷ്ണന്‍ കുട്ടിനായര്‍ (71) അന്തരിച്ചു. സംസ്‌കാരം ഇന്നുച്ച കഴിഞ്ഞു മൂന്നിന് പതാരത്തിനു സമീപം തൃക്കുന്നപ്പുഴവടക്ക് പെരുമന പടിഞ്ഞാറ്റതില്‍ വീട്ടു വളപ്പില്‍. ഭാര്യ: ദേവമ്മ പിള്ള. മക്കള്‍: ജയകൃഷ്ണന്‍ (ഡെപ്യൂട്ടി ഡയറക്റ്റര്‍, സഹകരണ വകുപ്പ്, പെരുന്തല്‍മണ്ണ), ഹരികൃഷ്ണന്‍ (കാസ്‌കാര്‍ഡ് ബാങ്ക്) ജയന്തി കൃഷ്ണന്‍ (റൂറല്‍ ഹൗസിംഗ് സൊസൈറ്റി, കുണ്ടറ). മരുമക്കള്‍: അനില്‍കുമാര്‍ (കാനറ ബാങ്ക്, മംഗലാപുരം), വീണ (കെഎന്‍എന്‍എം എച്ച്എസ്എസ്, പവിത്രേശ്വരം), ഇനു കൃഷ്ണന്‍.

Continue Reading

Featured