Connect with us
48 birthday
top banner (1)

News

കർണാടക തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു ഒ ഐ സി സി ബുറൈദ

നാദിർ ഷാ റഹിമാൻ

Published

on

ബുറൈദ : മലയാളികളും കർണ്ണാടക സ്വദേശികളും അടക്കം ഒ ഐ സി സി യുടെ നിരവധി പ്രവര്‍ത്തകരാണ് ബുറൈദയില്‍ നടന്ന ആഘോഷ പരിപാടിയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ്സിന് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നത്‌ മുതൽ ഒ ഐ സി സി പ്രവർത്തകർ സന്തോഷം പങ്കു വെക്കാന്‍ ഒത്തു കൂടി. രാത്രി വൈകിയും പ്രവര്‍ത്തകര്‍ ബുറൈദ കേരളാ മാര്‍ക്കറ്റിലും കുടുംബ സദസ്സുകളിലും മധുര പലഹാരം വിതരണം ചെയതു കൊണ്ട്‌ വിജയം ആഘോഷിച്ചു.

ഒ ഐ സി സി ബുറൈദ കമ്മിറ്റി പ്രസിഡന്റ് സക്കീര്‍ പത്തറ, ജനറല്‍സെക്രട്ടറി പ്രമോദ് സി കുരിയന്‍, വൈസ് പ്രസിഡന്റ് അബ്ദു റഹ്മാന്‍ തിരൂര്‍, ഒ ഐ സി സി പ്രവര്‍ത്തക സമിതി ഭാരവാഹികളായ മുജീബ് ഒതായി, റഹീം കണ്ണൂർ, ലത്തീഫ് മംഗലാപുരം തുടങ്ങിയവർ നേതൃത്വം നല്‍കി.

Advertisement
inner ad

ബി ജെ പി യുടെ വര്‍ഗീയ അജണ്ടയ്ക്കും ഫാസിസത്തിനും എതിരായി വിധിയെഴുതിയ കര്‍ണ്ണാടകയിലെ ജനങ്ങളെ ഒ ഐ സി സി ബുറൈദ കമ്മിറ്റി അഭിനന്ദിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

ആര്‍ എല്‍ വി രാമകൃഷ്ണന് എം എ ഭരതനാട്യത്തിന് രണ്ടാം റാങ്ക്

Published

on

കാലടി: വലിയ മാനസിക സംഘര്‍ഷത്തിനിടെ എഴുതിയ എം എ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയതിന്റെ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവച്ച് ആര്‍ എല്‍ വി രാമകൃഷ്ണന്‍.ഇതോടെ നൃത്തത്തില്‍ ഡബിള്‍ എം എക്കാരനായെന്നും ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് :
‘ഒരു സന്തോഷ വാര്‍ത്ത പങ്കുവയ്ക്കട്ടെ കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ എം എ ഭരതനാട്യം ഫുള്‍ ടൈം വിദ്യാര്‍ത്ഥിയായി പഠിക്കുകയായിരുന്നു. ഇന്നലെ റിസള്‍ട്ട് വന്നു. എം എ ഭരതനാട്യം രണ്ടാം റാങ്കിന് അര്‍ഹനായ വിവരം എന്റെ പ്രിയ സുഹൃത്തുക്കളെ അറിയിക്കുന്നു. കഴിഞ്ഞ മാസം ഉണ്ടായ പ്രശ്‌നങ്ങള്‍ക്കിടയിലായിരുന്നു പരീക്ഷ. അതുകൊണ്ടു തന്നെ വലിയ മാനസിക സംഘര്‍ഷത്തിലാണ് പരീക്ഷ എഴുതിയത്.

Advertisement
inner ad

അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരീ സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തില്‍ ഡബിള്‍ എം എക്കാരനായി’.

Advertisement
inner ad
Continue Reading

Kerala

സണ്ണി ലിയോണിന്റെ നൃത്തപരിപാടി വിലക്കി കേരള സർവകലാശാല

Published

on

തിരുവനന്തപുരം: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടി നടത്തുന്നതിന് വിലക്കി കേരള സർവകലാശാല. പരിപാടി നടത്തുന്നതിന് വിസി ആണ് വിലക്കേർപ്പെടുത്തിയത്. പുറത്തു നിന്നുള്ളവറുടെ സംഗീത പരിപാടികൾക്കുള്ള സർക്കാർ വിലക്ക് ഉന്നയിച്ചാണ് നടപടി. കുസാറ്റിലെ അപകടത്തിനു ശേഷമാണ് ഇത്തരം പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.സർവ്വകലാശാല ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജിൽ ജൂലൈ 5 നായിരുന്നു പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്.

Continue Reading

Kuwait

കുവൈറ്റിലെ മംഗെഫിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 49 കവിഞ്ഞു

Published

on

കുവൈറ്റ്: കുവൈറ്റിലെ മംഗെഫിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 49 കവിഞ്ഞു. രാജ്യത്തെ ഔദ്യോഗിക മാധ്യമമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മരിച്ചവരില്‍ 2 മലയാളികളും ഒരു തമിഴ് നാട് സ്വദേശിയും ഉണ്ടെന്നാണ് സൂചന. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു.

പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി എന്ന കമ്പനിയിലെ ജീവനക്കാര്‍ താമസിച്ചിരുന്ന ആറുനില കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേര്‍ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നു.

Advertisement
inner ad
Continue Reading

Featured