Connect with us
48 birthday
top banner (1)

News

അൽ ഹസ്സ ഒ ഐ സി സി ശിശുദിനം ആഘോഷിച്ചു

നാദിർ ഷാ റഹിമാൻ

Published

on

അൽ അഹ്സ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും, സ്വാതന്ത്ര്യ സമര നായകനുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു വിൻ്റെ നൂറ്റിമുപ്പത്തി അഞ്ചാമത് ജന്മദിനം ഒഐസിസി സൗദി അഹ്സ കമ്മിറ്റി വ്യത്യസ്തമായ പരിപാടികളോടെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

3 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കായി കളറിംഗ്, പെൻസിൽ ഡ്രോയിംഗ്, പെയ്ൻ്റിംഗ്, പ്രസംഗ മത്സരം എന്നീ മത്സരങ്ങളിൽ നൂറിൽ പരം കുട്ടികൾ പങ്കെടുത്തു.

Advertisement
inner ad

മുബാറസ് നെസ്റ്റോ ആഡിറ്റോറിയത്തിൽ വെച്ച് നടന്ന ആഘോഷ പരിപാടികളിൽ അൽ അഹ്സയിലെ നിരവധി പ്രവാസി മലയാളി കുടുംബങ്ങൾ പങ്കെടുത്തു.

ജ്വിൻ്റിമോൾ, സോണിയ, ബിൻസി,ഷീജാ ഷിജോ, അമീറ സജീം, ജസ്ന മാളിയേക്കൽ, റുക്സാന റഷീദ്, സെബി ഫൈസൽ, ഹുസ്നി അലി,എന്നിവർ വിവിധ മത്സര പരിപാടികളുടെ കോർഡിനേറ്റേർസും, അധ്യാപകരായ തോജോ അലക്സ്, ബിജു, ഷാജു ടി അബ്രഹാം, ഷിബ ഷാജു, സിജിന, ലതിക അനിരുദ്ദൻ എന്നിവർ വിധികർത്താക്കളുമായിരുന്നു.

ശിശുദിനാഘോഷ സമ്മേളനത്തിൽ അൽ അഹ്സ ഒഐസിസി വൈസ് പ്രസിഡൻ്റ് റഫീഖ് വയനാട് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ അർശദ് ദേശമംഗലം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ശാഫി കൂദിർ, മോഡേൺ ഇൻ്റർ നാഷണൽ സ്കൂൾ ഹെഡ്മാസ്റ്റർ തോജോ അലക്സ്, ലിജു വർഗ്ഗീസ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.ഉമർ കോട്ടയിൽ സ്വാഗതവും, ഷിജോമോൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.

Advertisement
inner ad

നിസാം വടക്കേകോണം, റഷീദ് വരവൂർ ,ഷിബു സുകുമാരൻ, ഹഫ്സൽ മേലേതിൽ, ഷാനി ഓമശ്ശേരി, മൊയ്തു അടാടിയിൽ,മുരളീധരൻ ചെങ്ങന്നൂർ, നൗഷാദ് താനൂർ, റിജോ ഉലഹന്നാൻ, സിജൊ രാമപുരം, ജിബിൻ മാത്യു, ബാബു സനയ്യാ, സബാസ്റ്റ്യൻ വി.പി, അനീഷ് സനയ്യ, സജീം കുമ്മിൾ, ശ്രീരാഗ് സനയ, പ്രദീപ് ശാസ്താംകോട്ട, മഞ്ജു നൗഷാദ് എന്നിവർ നേതൃത്വം നൽകി.

Advertisement
inner ad
Continue Reading
Advertisement
inner ad

News

എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി ഓ ഐ സി സി (യു കെ) നേതാക്കൾ കൂടിക്കാഴ്ച നടത്തി; സംഘടനയുടെ മൂന്ന് മാസത്തെ പ്രവർത്തന റിപ്പോർട്ട്‌ സമർപ്പിച്ചു

Published

on

തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി യു കെയിലെ ഓ ഐ സി സി നേതാക്കൾ കൂടിക്കാഴ്ച നടത്തി. നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവരാണ് തിരുവനന്തപുരത്ത് വച്ച് നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. മൂന്ന് മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഓ ഐ സി സി (യു കെ) – യുടെ പ്രവർത്തന പുരോഗതി എ ഐ സി സി സെക്രട്ടറിക്ക് ഷൈനു ക്ലെയർ മാത്യൂസ് വിശദീകരിച്ചു.

സംഘടനയുടെ മൂന്നു മാസത്തെ പ്രവർത്തന റിപ്പോർട്ട്‌ നേതാക്കൾ ദീപാ ദാസ് മുൻഷിക്ക് കൈമാറി. ഇതാദ്യമായാണ് ഓ ഐ സി സി – യുടെ പ്രവർത്തന വിശദമാശങ്ങൾ അടങ്ങിയ ഒരു റിപ്പോർട്ട്‌ എ ഐ സി സി നേതൃത്വത്തിന് ലഭിച്ചിരിക്കുന്നതെന്നും അതു തികച്ചും അഭിനന്ദനാർഹമാണെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു. ഓ ഐ സി സി (യു കെ) – യുടെ പുതിയ നാഷണൽ കമ്മിറ്റി ചുമതല ഏറ്റെടുത്ത ശേഷം നടത്തിയ പ്രവർത്തനങ്ങളുടെ വിശദമാശങ്ങളും അടുത്ത മൂന്ന് മാസത്തെ പ്രവർത്തന രൂപരേഖയും അടങ്ങുന്ന വിശദമായ റിപ്പോർട്ടാണ് എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിക്ക് ഓ ഐ സി സി (യു കെ) സംഘം കൈമാറിയത്.

Advertisement
inner ad
Continue Reading

Kollam

യുവതിയെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി

Published

on

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26 ) ആണ് മരിച്ചത്. വീട്ടിനുള്ളിൽ വീണ് കിടന്ന ഭാര്യയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെന്നാണ് ഭർത്താവ് രാജീവിൻ്റെ മൊഴി. രാജീവ് ശാസ്താംകോട്ട പൊലീസിൻ്റെ നിരീക്ഷണത്തിലാണ്.

Continue Reading

News

തിരുവല്ല നന്നൂരിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

Published

on

പത്തനംതിട്ട: തിരുവല്ല നന്നൂരിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലയിലെ വള്ളംകുളം നന്നൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കവിയൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ നന്നൂർ കിഴക്കേ വയൽ പറമ്പിൽ വീട്ടിൽ അലീന മോഹൻ ( 17 ) നെയാണ് ഇന്ന് രാവിലെ വീട്ടിലെ അടുക്കളയുടെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisement
inner ad

മുത്തശ്ശിക്ക് ഒപ്പമാണ് അലീന താമസിച്ചിരുന്നത്. അയൽവാസികൾ ചേർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പെൺകുട്ടിയുടെ കിടപ്പുമുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി വിഷാദ രോഗത്തിന് അടിമയാണെന്ന് പറയപ്പെടുന്നു.

Advertisement
inner ad

മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് തിരുവല്ല പോലീസിന്റെ പ്രാഥമിക നിഗമനം.

Advertisement
inner ad
Continue Reading

Featured