Connect with us
48 birthday
top banner (1)

News

ഗാന്ധിവധം അവസാനിക്കുന്നില്ല: അൽ ഹസ്സ ഒഐസിസി

നാദിർ ഷാ റഹിമാൻ

Published

on

അൽ ഹസ്സ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ എഴുപത്തി ആറാമത് രക്തസാക്ഷിത്വ ദിനം ഒ ഐ സി സി അൽ ഹസ്സ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഹുഫൂഫ് ഷിഫ മെഡിക്സ് ആഡിറ്റോറിയത്തിൽ സർവ്വ മത പ്രാർത്ഥന നടത്തി . മഹാത്മാ ഗാന്ധിയുടെ ഛായാ ചിത്രത്തിൽ നേതാക്കളും,പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

“ഗാന്ധി സ്മരണയിൽ” എന്ന പേരിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ഹസ്സ ഒഐസിസി പ്രസിഡൻ്റ് ഫൈസൽ വാച്ചാക്കൽ അദ്ധ്യക്ഷത വഹിച്ചു. ദമ്മാം റീജ്യണൽ കമ്മറ്റിയംഗം ശാഫി കുദിർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് നവാസ് കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തി.

Advertisement
inner ad

1948 ജനുവരി 30 ന് നാഥുറാം വിനായക് ഗോഡ്സെ എന്ന മത ഭ്രാന്തനാൽ വധിക്കപ്പെട്ട മഹാത്മാഗാന്ധിയെ , അദ്ദേഹത്തിൻ്റെ ആശയാദർശങ്ങളുടെ നിസ്കാസനത്തിലൂടെ ഗാന്ധി വധം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണെന്ന് അനുസ്മരണ യോഗം ചൂണ്ടിക്കാട്ടി.

പുതിയ പാർലമെൻ്റ് മന്ദിരമായ സെൻട്രൽ വിസ്തയുടെ ഉദ്ഘാടനത്തിനത്തിന് ഗാന്ധി വധക്കേസിലെ പ്രതിയായിരുന്ന വി ഡി സാവർക്കറുടെ ജന്മദിനമായ മെയ് 29 തന്നെ തെരഞ്ഞെടുത്തതും, ഗാന്ധിജിയുടെ ചിത്രത്തിലേക്ക് പ്രതീകാത്മകമായി വെടിവെച്ച പാർലിമെന്റ് അംഗം പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ കേസെടുക്കാതെ പാർലമെൻ്റംഗമായി തുടരാനനുവദിച്ചതും മികച്ച ഉദാഹരണങ്ങളാണെന്നും ഗാന്ധി എന്ന പേര് പോലും സംഘപരിവാറിനെയും, അവർ നേതൃത്വം നല്കുന്ന ഫാസിസ്റ്റ് സർക്കാറിനെയും എത്രകണ്ട് അലോസരപ്പെടുത്തുന്നു. അതിൻ്റെ ഭാഗമായിട്ട് തന്നെയാണ് നെഹ്റു കുടുംബാംഗങ്ങളെ നിരന്തരം വേട്ടയാടുന്നതിൻ്റെ കാരണമെന്നും പ്രാസംഗികർ ആരോപിച്ചു. പുതിയ തലമുറക്ക് ഗാന്ധിയൻ ആദർശങ്ങൾ പകർന്ന് നൽകാൻ രാജ്യസ്നേഹികളായ മുതിർന്ന പൗരന്മാർ മുന്നോട്ട് വരണമെന്നും യോഗം ആഹ്വാനം ചെയ്തു.

Advertisement
inner ad

കെ എം സി സി കിഴക്കൻ പ്രവിശ്യാ ട്രഷറർ അഷറഫ് ഗസാൽ, മോഡേൺ ഇൻ്റർനാഷണൽ സ്കൂൾ വൈസ് പ്രിൻസിപ്പാൾ ജനാബ് പർവേസ്, ചരിത്രാധ്യാപകൻ അബ്ദുൽ റസാഖ്, ഷിഫ മെഡിക്സ് മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് അനസ്, നിസാം വടക്കേകോണം, എം ബി ഷാജു, മൊയ്തു അടാടിയിൽ, ലിജു വർഗ്ഗീസ്, മുരളീധരൻ പിള്ള ചെങ്ങന്നൂർ എന്നിവർ പ്രസംഗിച്ചു.

അഫ്സൽ മേലേതിൽ,നൗഷാദ് കെ പി ,ഷാനി ഓമശ്ശേരി, റീഹാന നിസാം, ഷിബു സുകുമാരൻ, ദിവാകരൻ കാഞ്ഞങ്ങാട്, അഹമ്മദ് കോയ കോഴിക്കോട്, അക്ബർ ഖാൻ, അനീഷ് സനയ്യ,അബ്ദുൽ സലീം കെ ,ജിതേഷ് ദിവാകരൻ, മഞ്ജു നൗഷാദ്, സി രമണൻ, ഷമീർ പാറക്കൽ, പ്രതീപ് ശാസ്താംകോട്ട, നവാസ് അൽ നജ,ശ്രീരാഗ് സനയ്യ, അജിൽ രാമചന്ദ്രൻ , സുമീർ ഹുസൈൻ, നൗഷാദ് കൊല്ലം, റാഫി ജാഫർ, ഹാഷിം കണ്ണൂർ, ജോസഫ് കത്തീരപ്പള്ളി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നല്കി.

Advertisement
inner ad

ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും, ട്രഷറർ ഷിജോമോൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

National

കൊല്‍ക്കത്തയിലെ മാളില്‍ വന്‍ തീപിടിത്തം

Published

on

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ അക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം. നിരവധി പേര്‍ മാളില്‍ കുടുങ്ങിക്കിടക്കുന്നെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീ പിടുത്തം. അഗ്നിശമന സേന എത്തി തീ നിയന്ത്രണ വിധേയമായെങ്കിലും ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് ജാദവ്പൂര്‍ ഡിവിഷന്‍ ഡിസിപി ബിദിഷ കലിത വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.മാളിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ നിന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ആളുകളെ ഒഴിപ്പിച്ചു.

Advertisement
inner ad

തീപിടിത്തത്തിന്റെ കൃത്യമായ ഉറവിടം ഇപ്പോഴും കണ്ടെത്താൻ സാദിച്ചിട്ടില്ലെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫുഡ് കോര്‍ട്ടില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കപ്പെടുന്നു. തീപിടിത്തത്തെ തുടര്‍ന്ന് ആളുകള്‍ മാളില്‍ നിന്ന് പുറത്തേക്ക് ഓടുന്ന നിരവധി വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലെ റസ്റ്റോറന്റിലും വന്‍ തീപിടിത്തമുണ്ടായിരുന്നു. തീ അണയ്ക്കാന്‍ നിരവധി ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. തീപിടിത്തം തിരക്കേറിയ മാര്‍ക്കറ്റില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എന്നാല്‍, ലോക്കല്‍ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

Advertisement
inner ad
Continue Reading

Education

കീമിൽ അപേക്ഷ സമർപ്പിക്കാത്തവർക്ക് ഓൺലൈനിൽ അപേക്ഷിക്കാം

Published

on

തിരുവനന്തപുരം: പ്രഫഷനൽ ഡിഗ്രി കോഴ്‌സുകളിലേക്ക് ഈ അധ്യയന വർഷം പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം കീമിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ആർക്കിടെക്ചർ/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കാണ് പുതിയതായി അപേക്ഷിക്കാൻ അവസരം.

Advertisement
inner ad

കീം 2024 മുഖേന എൻജിനിയറിങ്/ആർക്കിടെക്ചർ/ഫാർമസി/ മെഡിക്കൽ/മെഡിക്കൽ അനുബന്ധകോഴ്‌സുകൾക്ക് ഇതിനകം ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് ആവശ്യമെങ്കിൽ ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കാനും അവസരമുണ്ട്. നാറ്റാ പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയവർക്ക് ആർക്കിടെക്ചർ (ബിആർക്ക്) കോഴ്‌സിനും, നീറ്റ് യുജി പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയവർക്ക് മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സിനും അപേക്ഷിക്കാം. 19 ന് വൈകിട്ട് 6 മണിവരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ ഇതിന് സൗകര്യം ലഭിക്കും. നിലവിൽ റജിസ്റ്റർ ചെയ്തവർക്ക് അവരുടെ അപേക്ഷകളിൽ മതിയായ രേഖകൾ കൂട്ടിച്ചേർക്കുന്നതിന് പിന്നീട് അവസരം നൽകും.

Advertisement
inner ad
Continue Reading

Alappuzha

കായംകുളത്ത് ടിപ്പർലോറി ഇടിച്ച് വൈദ്യുതത്തൂൺ ഒടിഞ്ഞു; 26 മണിക്കൂർ വൈദ്യുതി മുടക്കി കെഎസ്ഇബി

Published

on

കായംകുളം: വൈദ്യുത തൂൺ ഒടിഞ്ഞതിനെ തുടർന്ന് 26 മണിക്കൂർ വൈദ്യുതി മുടക്കി കെഎസ്ഇബിയുടെ. മദ്യ ലഹരിയിലായിരുന്ന ടിപ്പർലോറിക്കാർ പുളിമുക്കിന് സമീപമുള്ള വൈദ്യുത തൂൺ ഇടിച്ച് തകർത്തത് പുനഃസ്ഥാപിക്കുന്നതിൽ വന്ന വീഴ്ചയാണ് നിവാസികൾക്ക് പരീക്ഷണമായതും വൻ പ്രതിഷേധത്തിനിടയാക്കിയതും. സംഭവത്തിന് ശേഷം ലോറിക്കാർ കടന്ന് കളഞ്ഞു. പിന്നീട് ലോറി ആലപ്പുഴ സ്വദേശിയുടേതാണെന്ന് കണ്ടെത്തി. ‌

Advertisement
inner ad

വൈദ്യുത ബോർഡിന് തുക അടയ്ക്കാൻ സമ്മതിച്ചു. രാത്രിയായതിനാൽ ഇന്നലെ രാവിലെ വൈദ്യുതി പുനഃസ്ഥാപിക്കാമെന്ന നിലപാടായിരുന്നു കെഎസ്ഇബിക്ക്. എന്നാൽ, വൈകിട്ടും വൈദ്യുതി പുനഃസ്ഥാപിക്കാത്തതാണ് ജനങ്ങളുടെ അമർഷത്തിനിടയാക്കിയത്. പോസ്റ്റുമായി ജീവനക്കാർ എത്തിയത് ഇന്നലെ രാവിലെ 11നാണ്. ‌പത്ത് പോസ്റ്റുകൾ മാറ്റേണ്ട സമയമായിട്ടും ഒരു പോസ്റ്റ് മാറാൻ ഇത്രയും സമയം എടുത്തത് കെഎസ്ഇബിയുടെ വീഴ്ചയാണെന്ന് നാട്ടുകാർ ആരോപിച്ചു.

മൂവായിരത്തിലേറെ വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയുമാണ് പ്രശ്നം ബാധിച്ചത്. രാവിലെ ജോലിക്ക് പോകേണ്ടവരും കുട്ടികളെ സ്കൂളിലേക്ക് അയക്കേണ്ടവരും ഇതു മൂലം വലഞ്ഞു. ഇൻവർട്ടറുകളും പ്രവർത്തനരഹിതമായതോടെ രാത്രി മുഴുവൻ ജനം ദുരിതം അനുഭവിച്ചു. മരുന്ന് കടകളിലെ ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെ പല മരുന്നുകളും നശിച്ചു. ഇന്നലെ രാത്രിയോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.

Advertisement
inner ad

കായംകുളം–കാർത്തിക പള്ളി റോഡ് വികസിപ്പിച്ചപ്പോൾ പോസ്റ്റുകൾ റോഡിലേക്ക് നീങ്ങിനിൽക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ മേയ് 27ന് ഇതിന് തൊട്ടടുത്തുള്ള തൂണ് കാർ ഇടിച്ച് തകർത്തിരുന്നു. അന്നും വൈദ്യുതി മുടക്കം ജനജീവിതത്തെ ബാധിച്ചിരുന്നു.

Advertisement
inner ad
Continue Reading

Featured