Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

News

റിപ്പബ്ലിക് ദിനം ആഘോഷിച്ചു അൽ ഹസ്സ ഒഐസിസി

നാദിർ ഷാ റഹിമാൻ

Published

on

അൽ ഹസ്സ: ഇന്ത്യയുടെ എഴുപത്തി അഞ്ചാമത് റിപ്പബ്ലിക് ദിനം ഒ ഐ സി സി അൽ ഹസ്സ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹുഫൂഫ് സലാഹിയ്യയിലെ അൽ സുൽത്താൻ മിനി ഗ്രൗണ്ടിൽ നടന്ന വർണ്ണാഭമായ പരിപാടിയിൽ പ്രസിഡൻ്റ് ഫൈസൽ വാച്ചാക്കൽ ദേശീയ പതാക ഉയർത്തി.

ജവഹർ ബാലമഞ്ച് പ്രവർത്തകരായ ഗോഡു്വീന, ക്രിസ്റ്റീന, ആദിൽ, ഫിസാൻ, ഗോഡു്വിൻ എന്നിവരുടെ നേതൃത്വത്തിൽ ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച ആഘോഷ പരിപാടികളിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.ഭരണഘടനയുടെ ആമുഖവും, അഖണ്ഡ ഭാരത പ്രതിജ്ഞയും ഗോഡു്വീന ചൊല്ലി കൊടുത്തത് എല്ലാവരും ഏറ്റുചൊല്ലി.

Advertisement
inner ad

സാംസ്കാരിക സമ്മേളനം പ്രസിഡന്റ് ഫൈസൽ വാച്ചാക്കൽ അദ്ധ്യത വഹിച്ചു. വൈസ് പ്രസിഡൻ്റ് നവാസ് കൊല്ലം റിപ്പബ്ലിക് ദിന പ്രഭാഷണം നടത്തി. കരിനിയമങ്ങൾ ചുളുവിൽ പാസാക്കിയെടുക്കാനും, ഭരണഘടനയെ തന്നെ പൊളിച്ചെഴുതി തങ്ങളുടെ ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാനും പ്രതിപക്ഷ മെമ്പർമാരെ സഭയിൽ നിന്നും സസ്പെൻ്റ് ചെയ്ത് നടത്തുന്ന ഇത്തരം തരം താണ നടപടികൾ ഹീനവും, പ്രതിഷേധാർഹവുമാണെന്ന് പ്രാസംഗികർ ചൂണ്ടിക്കാട്ടി.

പത്ത് വർഷമായി ഫാസിസ്റ്റ് സർക്കാർ തുടരുന്ന മതേതര, ജനാധിപത്യ പൗരാവാകാശ ധ്വംസനങ്ങൾക്ക് ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ബാലറ്റിലൂടെ മറുപടി നല്കണമെന്ന് യോഗം ഇന്ത്യൻ പൊതു സമൂഹത്തോടാവശ്യപ്പെട്ടു. മാധ്യമങ്ങളെ വിലക്കെടുത്ത് നെറികേടുകൾ മൂടിവെക്കാമെന്നത് മോഡീ അമിത് ഷാ കൂട്ടുകെട്ടിൻ്റെ മിഥ്യാധാരണകൾ അടുത്ത തെരഞ്ഞെടുപ്പോടെ പൊളിയുമെന്നും യോഗം വിലയിരുത്തി.

Advertisement
inner ad

ആഘോഷങ്ങളുടെ ഭാഗമായി മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ദമ്മാം റീജ്യണൽ കമ്മറ്റി പ്രതിനിധി ശാഫി കുറിർ, ദമാം പാലക്കാട് ജില്ലാ കമ്മറ്റി ട്രഷറർ ഷമീർ പനങ്ങാടൻ, കിംഗ് ഫൈസൽ യൂണിവേർസിറ്റി ലക്ചറർ ഷീബ ഷാജു, എന്നിവർ ആശംസകൾ നേർന്നു. അൽ ഹസ്സ ഒ ഐ സി സി ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും ട്രഷറർ ഷിജോമോൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.

പ്രസാദ് കരുനാഗപ്പള്ളി, അർശദ് ദേശമംഗലം, മൊയ്തു അടാടിയിൽ, ഷാനി ഓമശ്ശേരി, അഫ്സൽ തിരൂർക്കാട്, നൗഷാദ് കെ പി, സബാസ്റ്റ്യൻ വി പി, മുരളീധരൻ പിള്ള, ഹാഷിം കണ്ണൂർ, അബദുൽ സലീം കെ, അഹമ്മദ് കോയ കോഴിക്കോട്, ഷമീർ പാറക്കൽ, ദിവാകരൻ കാഞ്ഞങ്ങാട്, അൻസിൽ ആലപ്പി, സജീം കുമ്മിൾ, പ്രദീപ് ശാസ്താംകോട്ട, ഷാജി സുലൈമാൻ, സലീം സലഹിയ്യ, അബ്ദുൽ ഹമീദ് പെരിന്തൽമണ്ണ, സമീർ ഹുസൈൻ, ഷാജു ടി അബ്രഹാം,ഫാറൂഖ് വാച്ചാക്കൽ,അനിരുദ്ദൻ, നവാസ് അൽ നജ, ഷിഹാബ് സലീം, രമണൻ കായംകുളം, ഹരി ശ്രീലകം, ഷാജി മാവേലിക്കര, ജിതേഷ് ദിവാകരൻ, മുഹമ്മദ്ക്ക വാച്ചാക്കൽ, സെബി ഫൈസൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസറാകാം; അഭിമുഖം ഒക്ടോബർ 8,10 തീയതികളിൽ

Published

on

കൊച്ചി: യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസർ ആകാം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. 22 വയസ്സു മുതൽ 40 വയസ്സു വരെയുള്ള പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കുവാൻ കഴിയുക. 67,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. താമസവും ഗതാഗതസൗകര്യവും കമ്പനി ഉറപ്പ് നൽകുന്നുണ്ട്. ഒക്ടോബർ 8,10 തീയതികളിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് 6282767017, 9207867311 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Continue Reading

News

ശനിയാഴ്ച്ച പ്രവർത്തി ദിവസം; സംസ്ഥാന വ്യാപകമായി ഐ.റ്റി.ഐകളിൽ ഇന്ന് കെ.എസ്.യു പഠിപ്പുമുടക്കും

Published

on

കഴിഞ്ഞ സെപ്റ്റംബർ 28 ശനിയാഴ്ചയും കെ.എസ്.യു പഠിപ്പ് മുടക്കീയിരുന്നു_ കേരളത്തിലെ ഐ.റ്റി.ഐ സ്ഥാപനങ്ങളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതിൽ പ്രതിഷേധം ശക്തമാക്കി കെ.എസ്.യു. നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തിൽ വിദ്യാർത്ഥി വിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐ.റ്റി.ഐകളിൽ ഇന്ന് കെ.എസ്.യു പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.കഴിഞ്ഞ സെപ്റ്റംബർ 28 ശനിയാഴ്ചയും കെ.എസ്.യു പഠിപ്പ് മുടക്കീയിരുന്നുഇടതുപക്ഷ സംഘടനകളിലെ ആഭ്യന്തര കലഹം മൂലമാണ് ഐ.റ്റി.ഐകളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതെന്നും, പഠനക്രമം അടിയന്തരമായി പുന:ക്രമീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ആവശ്യപ്പെട്ടു.

Continue Reading

News

മാധ്യമപ്രവർത്തകന് മർദ്ദനമേറ്റു

Published

on

ചേലക്കര : മാധ്യമ പ്രവർത്തകന്‌ മർദ്ദനമേറ്റു. പ്രാദേശിക മാധ്യമ പ്രവർത്തകനായ ചേലക്കര കുന്നത്ത് വീട്ടിൽ പ്രഭാകരന്റെ മകൻ പ്രവീൺ (36)നാണ് മർദ്ദനമേറ്റത്. തലയ്ക്കും, ദേഹമാസകലം മർദ്ദനമേറ്റ ഇയാളെ ചേലക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രവീണിന്റെ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തു കൊണ്ട് മദ്യപിച്ചെത്തിയ ബേബി എന്ന വ്യക്തിയാണ് മർദ്ദിച്ചതെന്നാണ് പ്രവീൺ പറയുന്നത്. പ്രാദേശിക ലേഖകന് മർദ്ദനമേറ്റ സംഭവത്തിൽ ചേലക്കര പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

Continue Reading

Featured