നിങ്ങൾ ചീന്തിയെറിയുന്ന ഏടുകൾ കൊണ്ട് മായ്ക്കാവുന്നതല്ല ധീര രക്തസാക്ഷികളുടെ ജീവിതം ; ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി.


നാദിർ ഷാ റഹിമാൻ

റിയാദ് : അന്യമത വിദ്വേഷം ഒന്ന് കൊണ്ട് മാത്രം ആണ് കൌൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച്ന്റെ സ്വാതന്ത്ര്യ  സമര രക്തസാക്ഷി പട്ടികയിൽ നിന്ന് 387 ആളുകളുടെ പേരുകൾ നീക്കം ചെയ്യാനുള്ള നീക്കമെന്നു ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ല കമ്മിറ്റി വാർത്ത കുറിപ്പിലൂടെ  അറിയിച്ചു.

രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ്കാരോട് പടപൊരുതി ജീവത്യാഗം ചെയ്ത സ്വാതന്ത്ര്യ  സമര സേനാനികളെ അപമാനിക്കുന്ന സമീപനമാണ് സംഘപരിവാർ ശക്തികൾ സംഘടിതമായി  കേന്ദ്ര ഭരണത്തിന്റെ മറവിൽ നടത്തുന്നത്. ഇത് അംഗീകരിക്കാനാവില്ല, ഈ നീക്കത്തെ ജനാധിപത്യ  വിശ്വാസികൾ ഒരുമിച്ചു നിന്ന് എതിർക്കണം.

മലബാർ സമരത്തിൽ പങ്കെടുത്ത പോരാളികൾ രാജ്യത്തിന് വേണ്ടിയാണ് ജീവ ത്യാഗം ചെയ്തത് ബ്രിട്ടിഷ്കാരിൽ നിന്നും ജന്മിത്വത്തിൽ നിന്നും മോചനം ലഭിക്കുന്നതിന് വേണ്ടിയാണ് വാരിയംകുന്നത്തും , ആലിമുസ്ലിയാരടക്കമുള്ള ആളുകൾ പോരാടിയത്.  തമസ്ക്കരിക്കാൻ ശ്രമിക്കുമ്പോഴും വീണ്ടും വീണ്ടും  വായിക്കപ്പെടുന്ന യാഥാർഥ്യമാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരം ,അതിൽ പങ്കെടുത്ത ദേശാഭിമാനികൾ ,രക്തസാക്ഷിത്വം വഹിച്ച ധീരന്മാർ. അത് തന്നെയാണ് ചരിത്രത്തെ സംഘപരിവാർ ഇത്രത്തോളം ഭയപ്പെടുന്നത്.

അവരുടെ ഓർമകളെ ചരിത്രത്തിൽ നിന്ന് മായ്ച്ചു കളയാൻ നിങ്ങൾ ചീന്തിയെറിഞ്ഞ താളുകൾക്കാവില്ലന്നും  , അവരുടെ ആവേശം സിരകളിൽ നിറച്ചു ജീവിക്കുന്ന ദേശാഭിമാനികളായ കോടിക്കണക്കിനു ജീവിതങ്ങൾ തലമുറകൾ പിന്നിട്ടാലും നിലനിൽക്കുമെന്നും മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. 

Related posts

Leave a Comment