കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ സ്ഥാപക ദിനം ആചരിച്ചു


മലപ്പുറം : കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ മുപ്പത്തിയേഴാം സ്ഥാപക ദിനം ആചരിച്ചു. മലപ്പുറം സിവില്‍ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ഡോ. ബാബു വര്‍ഗീസ് പതാക ഉയര്‍ത്തി. ആയിരത്തി തൊള്ളയായിരത്തിഎണ്‍പത്തിനാലില്‍ മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി യുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ പോലും അന്നത്തെ അവിഭക്ത കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ സ്ഥാപിതമായത്. സംസ്ഥാന സെക്രട്ടറിമാരായ എസ് അനില്‍കുമാര്‍, സി. ബ്രിജേഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ഉണ്ണികൃഷ്ണന്‍, പി രാജേന്ദ്രന്‍ , എ കെ അഷ്‌റഫ് , ഹാറൂണ്‍ റഷീദ് എന്നിവര്‍ ആശംസകള്‍ നേരുന്നു. ജില്ലാ സെക്രട്ടറി കെ പി പ്രശാന്ത് സ്വാഗതവും ജില്ലാ ട്രഷറര്‍ കെ ദേവകി നന്ദിയും പറഞ്ഞു.

Related posts

Leave a Comment