Connect with us
48 birthday
top banner (1)

Global

വെല്ലിംഗ്ടൺ മലയാളി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

Avatar

Published

on

വെല്ലിംഗ്ടൺ : ന്യൂസിലൻഡിലെ ഏറ്റവും വലിയ മലയാളി സഘടനയായ വെല്ലിംഗ്ടൺ മലയാളി അസോസിയേഷന്റെ 2023-24 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജൂൺ നാലിന് പോമറേ കമ്യുനിറ്റി ഹൗസ് , റ്റൈറ്റ , ലേവർ ഹട്ട്ൽ വച്ചു നടന്ന പൊതുയോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് പ്രശാന്ത് കുര്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തെരേസ് ബെൻ സ്വാഗതം ആശംസിച്ചു. ട്രഷറർ അലൻ ടോമി വാർഷിക കണക്കുകൾ അവതരിപ്പിച്ചു. തുടർന്ന് 2023 – 24 ലേക്കുള്ള ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു.

ഭാരവാഹികൾ: പ്രശാന്ത് കുര്യൻ (പ്രസിഡന്റ്), അശ്വിൻ അലക്സ് സെത് (സെക്രട്ടറി), വിഷു പോൾ – (വൈസ് പ്രസിഡന്റ്)
മീരാ മുരളിധരൻ – (വൈസ് പ്രസിഡന്റ്), എൽദോ പെരികിലത്ത – ( ജോയിന്റ് സെക്രട്ടറി സെക്രട്ടറി), സന്ദീപ് ജോസ് – (ജോയിന്റ് സെക്രട്ടറി),
സാറാ പോൾ- (സ്റ്റുഡന്റ് റപ്പ്), ചെസ്സിൽ സോജൻ – ( ട്രഷറർ)

Advertisement
inner ad

എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാർ

ബബിതാ ബാബു, റിച്ചാർഡ് തുരുത്തൻ, ഷെറിൻ ജോസഫ്, ബിജു ജോസഫ്
അൻവർ വി.കെ, സബിൻ അലകസ്, രഘു സക്കറിയ, മീനു മരിയ ജോസ്

Advertisement
inner ad

ഓണോഘോഷ പരുപാടികൾക്ക് മുന്നോടിയായി “ധ്വനി 2023 ” കുട്ടികളുടെ കലാപരിപാടികൾ 12/08/2023 ൽ ലോവർഹട്ട് ഈവന്റ സെൻറ്ററിൽ വച്ച് നടത്തുവൻ തീരുമാനിച്ചു. 2023-ലെ ഓണാഘോഷ പരുപാടികൾ 27/08/2023 ൽ വെല്ലിംഗ്ടൺ ഇന്ത്യൻ അസോസിയേഷൻ ഹാൾ കിൽബേർണി യിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കാബൂളിൽ ചാവേറാക്രമണം; താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

Published

on

കാബൂൾ: അഫ്‌ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ചാവേറാക്രമണം. സ്ഫോടനത്തിൽ താലിബാന്റെ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു. അഭയാർഥികാര്യ മന്ത്രാലയത്തിനുള്ളിലായിരുന്നു സ്ഫോടനം നടന്നത്. മന്ത്രാലയത്തിലെത്തിയ ഒരു അഭയാർഥി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ചാവേറാക്രമണം നടന്നത്.

താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ആദ്യ പ്രമുഖ നേതാവാണ് ഖലീൽ ഹഖാനി. അഫ്ഗാൻ തലസ്ഥാനത്ത് നടന്ന ചാവേർ സ്ഫോടനത്തിൽ അഭയാർഥി മന്ത്രി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഖലീൽ ഹഖാനിയുടെ അംഗരക്ഷകനും മറ്റൊരാളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ചാവേർ സ്ഫോടനത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വി വരമുണ്ട്. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

Advertisement
inner ad
Continue Reading

Kuwait

തനിമ വടംവലി 13നു വെള്ളിയാഴ്ച്ച : ഷൈഖ്‌ ഖാലിദ്‌ അബ്ദുള്ള അൽ നാസർ അൽ സബാഹ്‌ മുഖ്യാതിഥി

Published

on

കുവൈറ്റ് സിറ്റി : തനിമ കുവൈറ്റ് സൻസീലിയ എവർ റോളിംഗ്‌ ട്രോഫിക്ക്‌ വേണ്ടിയുള്ള 18ആം ദേശീയ വടംവലി മത്സരം ഡിസംബർ 13നു അബ്ബാസിയ ഇന്ത്യൻ സെണ്ട്രൽ സ്കൂളിലെ ഓപൺ ഫ്ലഡ്‌ ലൈറ്റ്‌ സ്റ്റേഡിയത്തിൽ നടക്കും . ഉച്ചക്ക്‌ 1:00മുതൽ വൈകീട്ട്‌ 8:00മണി വരെ ‘രാജു സക്കറിയ നഗർ’ നടക്കുന്ന ഓണത്തനിമയിൽ അമീരി പ്രോട്ടോക്കോൾ തലവൻ ബഹു: ഷൈഖ്‌ ഖാലിദ്‌ അബ്ദുള്ള അൽ നാസർ അൽ സബാഹ്‌ മുഖ്യാതിഥിയായിരിക്കും. മത്സരവേദി മുൻ കായികതാരവും കുവൈത്ത്‌ സംരംഭകനുമായ സുരേഷ് കാർത്തിക്‌ കാണികൾക്കായ്‌ സമർപ്പിക്കും. തദവസരത്തിൽ വിദ്യാർത്ഥികൾക്കുള്ള ഡോ: അബ്ദുൽ കലാം പേൾ ഓഫ്‌ ദി സ്കുൾ അവാർഡ്‌ ദാനവും നടക്കും. 20ഇൽ പരം ടീമുകൾ മാറ്റുരയ്ക്കുന്ന വടംവലി മമാങ്കത്തിലേക്ക്‌ എല്ലാ കായികപ്രേമികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Continue Reading

Kuwait

കുട പുതിയകുട ഭാരവാഹികളെ തിരഞ്ഞെടുത്തു

Published

on

കുവൈറ്റ് സിറ്റി : ജില്ല അസോസിയേഷനുകളുടെ കോഡിനേഷൻ കമ്മിറ്റിയായ കേരള യുനൈറ്റഡ് ഡിസ്ട്രിക് അസോസിയേഷൻ (കുട) ഇക്കഴിഞ്ഞ ശനിയാഴ്ച്ച അബ്ബാസ്സിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ വച്ച് വാർഷിക ജനറൽ ബോഡിമീറ്റിംഗ് ചേർന്ന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കൺവീനർ സേവ്യർ ആൻ്റെണി സ്വാഗതം ആശംസിച്ച ചടങ്ങിന് ജനറൽ കൺവീനർ അലക്സ് മാത്യു പുത്തൂർ അധ്യക്ഷം വഹിച്ചു. കൺവീനർ നജീബ് പി.വി അനുശോചന പ്രമേയം അവതരിപ്പിച്ചു. വാർഷിക പ്രവർത്തന റിപ്പോർട്ട് കൺവീനർ ഹമീദ് മധൂരും സാമ്പത്തിക റിപ്പോർട്ട് ബിനോയി ചന്ദ്രനും അവതരിപ്പിച്ചു.

പുതിയ പ്രവർത്തന വർഷ ഭാരവാഹികളായി ജനറൽ കൺവീനർ പത്തനംതിട്ട ജില്ലാ അസോസിയേഷൻ (പിഡിഎ) മാർട്ടിൻ മാത്യു, കൺവീനർമാരായി തിരുവനന്തപുരം റെസി. അസോസിയേഷൻ (ട്രാക്ക്) എം.എ.നിസാം, എറണാകുളം ജില്ലാ അസോസിയേഷൻ (ഇഡിഎ) തങ്കച്ചൻ ജോസഫ്, പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്ക്) സക്കീർ പുതുനഗരം, വയനാട് ജില്ലാ അസോസിയേഷൻ (കെ ഡബ്ല്യൂഎ) ജിനേഷ് ജോസ്, കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) സന്തോഷ് പുനത്തിൽ എന്നിവരെ യോഗം തിരഞ്ഞെടുത്തു. പ്രവാസികളുടെ ഇടയിൽ ഏറെ ആത്മാർഥമായി പ്രവർത്തിക്കാൻ ജില്ലാ സംഘടനകൾക്ക് കഴിയുന്നുണ്ട് എന്നും കുവൈറ്റിലെ മലയാളി സമൂത്തിൻ്റെ പൊതു വിഷയങ്ങളിൽ വിവിധ ജില്ലാ നേത്യത്ത്വങ്ങളുടെ പൊതു അഭിപ്രായം രൂപപ്പെടുത്താൻ കുട കോഡിനേഷന് സാധിക്കുന്നുണ്ട് എന്നും യോഗം വിലയിരുത്തി. ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട് നിലവിലെ കമ്മിറ്റി നടത്തിയ ഇടപെടലുകളെ പങ്കെടുത്ത ജില്ലാ നേതാക്കൾ അഭിനന്ദിച്ചു. അറുപതിൽപരം ജില്ലാ നേതാക്കൾ പങ്കെടുത്ത വാർഷിക ജനറൽ ബോഡി മീറ്റിംഗിന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കൺവീനർ മാർട്ടിൻ മാത്യു നന്ദി രേഖപ്പെടുത്തി.

Continue Reading

Featured