ഓഫീസ് നവീകരണ ഉത്‌ഘാടനവും ചികിത്സാ ധനസഹായവും നടത്തി

ശാസ്താംകോട്ട : പതാരം സുഹൃത്തുക്കൾ വാട്സ് ആപ്പ് കൂട്ടായ്മയുടെ ഓഫീസ് നവീകരണ ഉത്ഘാടനവും ചികിത്സാ ധനസഹായ വിതരണവും അഡ്വ സോമപ്രസാദ് എംപി നിർവ്വഹിച്ചു.
അശരണരെ സഹായിക്കാൻ മുന്നിട്ടി റങ്ങുന്ന ചെറുപ്പക്കാർ ഈ നാടിന്റെ അഭിമാനവും ആവേശവുമാണ്.കേരത്തിലെ എല്ലാ പഞ്ചായത്തുകളും മാതൃകയാക്കാവുന്നതും നമ്മുടെ കേരളത്തിന്റെ മുതൽകൂട്ടുമാണ് ഇത്തരം കൂട്ടായ്‌മകളെന്നു എംപി അഭിപ്രായപ്പെട്ടു.

ചെയർമാൻ എസ് സുഭാഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് കൺവീനർ മാമ്പള്ളിൽ റെജി സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ് ശശികല മുഖ്യ പ്രഭാഷണം നടത്തി.രക്ഷാധികാരി രാധാക്യഷ്ണൻ, രതീഷ് കുറ്റിയിൽ, സത്യ പ്രകാശ്, ഷാജി, ലക്ഷ്മി, ജിജോ , അൻവർ, വിമൽ, സാദിഖ്, സ്നേഹ, റെജി ജോൺ, നസീർഎന്നിവർ സംബന്ധിച്ചു.

Related posts

Leave a Comment