Connect with us
48 birthday
top banner (1)

News

ചാനലിൽ വീഡിയോ പരസ്യം നൽകാമെന്ന് വാഗ്ദാനം; മാധ്യമപ്രവർത്തകൻ ചമഞ്ഞ് പണം തട്ടിയതായി പരാതി

Avatar

Published

on

പത്തനംതിട്ട: ഓൺലൈൻ മാധ്യമ പ്രവർത്തകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി. മൈലപ്ര ജയ് ഭവനത്തിൽ ജെയ്നമ്മ ജോർജാണ് പരാതി നൽകിയത്. വീട്ടിൽ പരമ്പരാഗത രീതിയിൽ പോഷകാഹാര പാനീയം തയ്യാറാക്കി വിൽക്കുന്ന ആളാണ് ജെയ്നമ്മ. ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസും ന്യൂട്രീഷൻ ടെസ്റ്റ് സർട്ടിഫിക്കറ്റും ഉത്പന്നത്തിനുണ്ടെന്ന് ജെയ്നമ്മ പറഞ്ഞു.

ഒരാഴ്ച മുൻമ്പാണ് തിരുവനന്തപുരം സ്വദേശിയായ ശിവപ്രസാദ് എന്നയാൾ വിളിച്ച് ഓൺലൈൻ മാധ്യമത്തിൽ നിന്നാണെന്നും ഒന്നര ലക്ഷം രൂപ നൽകിയാൽ ചാനലിൽ ഉത്പന്നത്തിന്റെ വീഡിയോ പരസ്യം നൽകാമെന്നും അറിയിച്ചു. മറ്റൊരു ഓൺലൈൻ മാധ്യമത്തിൽ ഇതേ ഉത്പന്നത്തിന്റെ പരസ്യം വന്നതിൽനിന്നാണ് ഫോൺ നമ്പർ എടുത്തത്. പണം നൽകാൻ ഇല്ലാത്തതിനാൽ താത്പര്യമില്ലെന്ന് അറിയിച്ചു. എന്നാൽ കഴിഞ്ഞ എട്ടിന് ശിവപ്രസാദും മറ്റൊരാളും വീട്ടിലെത്തി വീഡിയോ ചെയ്തതിന്റെ പ്രതിഫലമായി 25,000 രൂപ ഭീഷണിപ്പെടുത്തി വാങ്ങി. അടുത്തദിവസം ഇയാൾ വീട്ടമ്മയെ വിളിച്ച് 27,000 രൂപ കൂടി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ആവശ്യപ്പെട്ട തുക നൽകിയതല്ലേയെന്ന ചോദ്യത്തിന് അങ്ങനെ പണം നൽകിയിട്ടില്ലെന്നായിരുന്നു മറുപടി. ഉടൻ തന്നെ ഇയാൾ പറഞ്ഞ മാധ്യമസ്ഥാപനത്തിൽ അന്വേഷിച്ചപ്പോഴാണ് അങ്ങനെ ഒരാൾ അവിടെ ഇല്ലെന്നും താൻ പറ്റിക്കപ്പെട്ടുവെന്നും മനസ്സിലായത്. ഉടനെ പത്തനംതിട്ട പോലീസിൽ പരാതി നൽകിയെന്നും ജെയ്നമ്മ പറഞ്ഞു.

Advertisement
inner ad

News

ഷോളയാർ വനത്തിൽനിന്ന്‌ പുതിയ ഫംഗസ്

Published

on

ഷോളയാറിലെ നിത്യഹരിത വനത്തിൽനിന്ന്‌ പുതിയ ഇനം ഫംഗസിനെ കണ്ടെത്തി ഗവേഷകർ. ബിരുദാനന്തര പഠനത്തിന് ശേഷം കേരള വനഗവേഷണ സ്ഥാപനത്തിൽ (കെ.എഫ്.ആർ.ഐ.) ഗവേഷണ ജീവിതമാരംഭിച്ച സംഘമാണ് പുതിയ ഫംഗസ് കണ്ടെത്തിയത്. ഫംഗസിന് കെ.എഫ്.ആർ.ഐയുടെ പേര് നൽകി. സ്ട്രിയാറ്റികൊനിഡിയം കെഫ്ആറെൻസിസ് എന്നാണ് പേരിട്ടത്. പുതിയ കണ്ടെത്തൽ ന്യൂസീലൻഡിൽനിന്ന്‌ പ്രസിദ്ധീകരിക്കുന്ന ഫൈറ്റോടാക്സ എന്ന അന്താരാഷ്ട്ര ജേണലിന്റെ പുതിയ ലക്കത്തിൽ ഗവേഷണ പ്രബന്ധമായി പ്രസിദ്ധികരിച്ചിട്ടുണ്ട്.


ഡോ. കെ.സി. രാജേഷ് കുമാർ, ഗവേഷണ വിദ്യാർഥികളായ ശ്രുതി, അൻസിൽ, ഡോ. ശ്രീജിത്ത് കൽപ്പുഴ അഷ്ടമൂർത്തി, ഡോ. കെ.വി. ശങ്കരൻ, ഡോ. എ.ജെ. റോബി എന്നിവരാണ് ഈ കണ്ടെത്തലിനു പിന്നിൽ.

Advertisement
inner ad

രാജ്യത്തെ ഏക ഫംഗസ് ജീൻ ബാങ്കായ പുണെയിലെ നാഷണൽ ഫംഗൽ കൾച്ചറൽ കളക്ഷൻ ഓഫ് ഇന്ത്യയിൽ പുതിയ ഫംഗസ് കൾച്ചർ വഴി സംരക്ഷിച്ച് കൂടുതൽ ആഴത്തിലുള്ള ഗവേഷണം നടത്തും. ഈ സ്ഥാപനത്തിൽ ഇതിനകം ഫംഗസുകളുടെ 500-ൽപ്പരം കൾച്ചറുകളുണ്ട്.

Advertisement
inner ad
Continue Reading

Kerala

സിപിഎം ഏരിയാ സമ്മേളനത്തിനായി വഴി തടഞ്ഞ് വേദിയൊരുക്കിയ സംഭവം: കേസെടുത്ത് പൊലീസ്

Published

on

തിരുവനന്തപുരം: സിപിഎം പാളയം ഏരിയാ സമ്മേളനത്തിനായി വഴി തടഞ്ഞ് വേദിയൊരുക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്.കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

സ്റ്റേജ് കെട്ടി ഗതാഗത തടസം സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനുമാണ് കേസ്.തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.സിപിഐഎം പാളയം ഏരിയാ സമ്മേളനത്തിനായി ഒരുക്കിയ വേദിയായിരുന്നു വിവാദത്തിന് കാരണമായത്.

Advertisement
inner ad

വഞ്ചിയൂര്‍ കോടതിക്ക് സമീപമാണ് റോഡ് അടച്ചുകെട്ടി സിപിഐഎം വേദിയൊരുക്കിയത്.ഇതേ തുടര്‍ന്ന് സ്ഥലത്ത് വലിയ രീതിയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.

ഇതിന് പിന്നാല അനുമതി വാങ്ങാതെയാണ് സിപിഐഎം വേദിയൊരുക്കിയതെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നു.എന്നാല്‍ അനുമതി വാങ്ങിയാണ് വേദിയൊരുക്കിയതെന്നായിരുന്നു പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ ബാബു.

Advertisement
inner ad

Advertisement
inner ad
Continue Reading

Ernakulam

നവീൻ ബാബുവിൻ്റെ മരണം:സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Published

on

കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Advertisement
inner ad

സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ അറിയിക്കും.

കൊലപാതകമെന്ന കുടുംബത്തിന്‍റെ സംശയം കൂടി പരിശോധിക്കാമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

Advertisement
inner ad
Continue Reading

Featured