Connect with us
48 birthday
top banner (1)

Kollam

ജനങ്ങൾക്ക് ഭീഷണിയുയർത്തി ബസുകളുടെ
മത്സര ഓട്ടം; അധികൃതർ നോക്കുകുത്തി

Avatar

Published

on

അമിത്ചന്ദ്രന്‍

കൊല്ലം: കൊല്ലം- ചെങ്ങന്നൂര്‍ പാതയില്‍ സ്വകാര്യ- കെ.എസ്.ആര്‍.ടി.സി ബസുകള്‍ നടത്തുന്ന മത്സരയോട്ടം ജനങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയായി.
ദൈനം ദിനം ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തി നടത്തുന്ന ബസുകളുടെ മത്സരയോട്ടത്തിനെതിരെ ചെറുവിരല്‍ അനക്കാതെ അധികൃതര്‍ നോക്കുകുത്തിയാകുന്നെന്നുമാണ് ആക്ഷേപം. കെ എസ് ആര്‍ ടി സി ബസുകളും നിരവധി സ്വകാര്യ ബസ്സുകളാണ് ഈ പാതയിലൂടെ സര്‍വീസ് നടത്തുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലം -ചെങ്ങന്നൂര്‍- ചെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചതോടെയാണ് സ്വകാര്യ ബസ്സുകള്‍ക്ക് അത് ഭീഷണിയായത്. തുടര്‍ന്ന് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും നേരിട്ടുള്ള മത്സരത്തിന് വഴിയൊരുങ്ങി.
രാവിലെയും വൈകുന്നേരവും തിരക്കുള്ള പാതയില്‍ ബസ്സുകളുടെ മത്സരയോട്ടംവലിയ തോതിലുള്ള അപകടസാധ്യതകളാണ് വിളിച്ചുവരുത്തുന്നത്. വളവുകളിലും മറ്റും അമിത വേഗത്തില്‍ എത്തി മറികടക്കുവാന്‍ ശ്രമിക്കുന്നത് പലപ്പോഴും വന്‍അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പലയിടത്തും ഇടുങ്ങിയ റോഡുകളായതിനാല്‍ മറ്റ് വഴി യാത്രികരും അപകടങ്ങളില്‍പെടുന്നത് പതിവാണ്. നിയന്ത്രിണമില്ലാതെബസ് നിര്‍ത്തിയാത്രക്കാരെ ഇറക്കു ന്നതും വലിയ ശാപമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വേണ്ടത്ര പരിശോധനകള്‍ ഇല്ലാത്തതാണ് മത്സരയോട്ടം തുടരുന്നതിന് കാരണമാകുന്നത്. കെഎസ്ആര്‍ടിസി ബസുകളുടെ പിന്‍ഭാഗത്ത് അമിതവേഗത ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെടാനുള്ള നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നുണ്ടെങ്കിലും അത് അവ്യക്തമായനിലയിലാണ.് സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും അത് വിച്ഛേദിച്ചാണ് മത്സരം ഓട്ടം നടത്തുന്നത്. ഇത് അധികൃതര്‍ പരിശോധിച്ച് വേണ്ട നടപടി എടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Advertisement
inner ad


കൊല്ലം- ചെങ്ങന്നൂര്‍ സര്‍വ്വീസ് നടത്തുന്ന കെ. എസ്. ആര്‍. ടി.സി ഡ്രൈവര്‍മാര്‍ക് ട്രിപ്പ് പൂര്‍ത്തീകരിക്കുമ്പോള്‍ വിശ്രമിക്കാനുള്ള സമയം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. കൊല്ലം – ചെങ്ങന്നൂര്‍ പാതയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് കൊണ്ട് വന്നത് കൊടികുന്നില്‍ സുരേഷ് എംപിയുടെ കഠിന പരിശ്രമത്തിലാണ്. സര്‍വ്വീസ് വന്‍ ലാഭത്തിലാണ് നിലവിലും ഓപ്പറേറ്റ് ചെയ്യുന്നത്.കാലങ്ങളായി മേഖലയിലെ യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് എം പി സര്‍വ്വീസ് യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചത്. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റ്. കൂടുതല്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ചതോടെ പ്രൈവറ്റ് ബസ് സര്‍വീസിന് തിരിച്ചടിയായി. ഈ പ്രതിസന്ധി മറികടക്കുന്നതിനായി പ്രൈവറ്റ് ബസ് മുതലാളിമാര്‍ കണ്ടുപിടിച്ച മാര്‍ഗം കെഎസ്ആര്‍ടിസിയുടെ കളക്ഷന്‍ കുറയ്ക്കുക എന്നതാണ്. കെഎസ്ആര്‍ടിസി ബസ്സിന്റെ സമയത്തിന് മുന്‍പിലും പുറകിലുമായി സര്‍വീസ് നടത്തുന്ന സ്വകാര്യബസ്സുടമകള്‍ തമ്മില്‍ കൈകോര്‍ക്കുകയും കെഎസ്ആര്‍ടിസി ബസ് കടന്നു പോകുന്ന പാതകളില്‍ ജീവനക്കാരെ നിര്‍ത്തി കെഎസ്ആര്‍ടിസിയുടെ കളക്ഷന്‍ പരമാവധി കുറക്കാനും ശ്രമം തുടങ്ങി. ഇതിന് സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ നടത്തിവരുന്ന ഒത്താശകള്‍ കെ എസ് ആര്‍ ടി സി യുടെ വരവിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. പലപ്പോഴും ചെങ്ങന്നൂരിലെത്തേണ്ട ബസുകള്‍ ചാരുംമൂട്ടില്‍ സര്‍വ്വീസ് നിര്‍ത്തുന്ന പ്രവണതയും കണ്ടുവരുന്നു. ഇതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെ ഡ്രൈവര്‍മാര്‍ സര്‍വ്വീസ് ചെങ്ങന്നൂര്‍ വരെ നടത്താന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഏതായാലും ഇരുചക്രവാഹനങ്ങളും നാലുവീലുള്ള വാഹനങ്ങളും വിരാജിക്കുന്ന റോഡില്‍ ബസുകളുടെ മത്സരഓട്ടത്തിന് കടിഞ്ഞാണിടാന്‍ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തിര ഇടപെടലും കര്‍ശന നിയമപാലനവും ഉണ്ടാകണമെന്നാണ്ഉയര്‍ന്നുവന്നിരിക്കുന്ന ശക്തമായ ആവശ്യം.

Advertisement
inner ad

crime

കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് മരുന്നുകൾ മോഷണം പോയ സംഭവം: ലഹരി മാഫിയ എന്ന് സംശയം

Published

on

കൊല്ലം: ഇളമ്പള്ളൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് മരുന്നുകൾ മോഷണം പോയ സംഭവത്തിൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. ഇമെയിൽ ആയാണ് പരാതി ലഭിച്ചതെന്നും ആശുപത്രി ജീവനക്കാർ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നും പൊലീസ് പറഞ്ഞു. അതീവ സുരക്ഷയിൽ സൂക്ഷിക്കേണ്ട മരുന്നുകളാണ് മോഷണം പോയിട്ടുള്ളത്. ഫാർമസിയിലും നഴ്സിംഗ് സ്റ്റേഷനിലും സൂക്ഷിച്ചിരുന്ന ബോധം കെടുത്താൻ ഉപയോഗിക്കുന്ന മരുന്നുകൾ ആണ് മോഷണം പോയത്.
ലഹരി സംഘമാണ് മോഷണത്തിൽ പിന്നിലെന്ന് സംശയമുണ്ടെന്നും മുകളിലെ വാതിൽ പൊളിച്ചാണ് അകത്തു കയറിയതെന്നും പൊലീസ് അറിയിച്ചു. കുണ്ടറ പൊലീസ് ഫാർമസിയിൽ നിന്ന് മരുന്നുകളുടെ ലിസ്റ്റും മറ്റു രേഖകളും പരിശോധിച്ചു. പൊലീസ്‌ കേസിൽ അന്വേഷണം ആരംഭിച്ചു.

Advertisement
inner ad
Continue Reading

crime

ഡോക്ടർക്ക് നേരെ രോഗിയുടെ ആക്രമണം; പരിശോധനയ്ക്കിടെ ഡോക്ടറുടെ ദേഹത്ത് തുപ്പി രോഗി

Published

on

കൊല്ലം: ഡോക്ടര്‍ക്ക് നേരെ രോഗിയുടെ ആക്രമണം. ചിതറ പഞ്ചായത്തിലെ മടത്തറ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ലിനിറ്റ പി മെര്‍ലിനെയാണ് പരിശോധനയ്‌ക്കിടെ ആശുപത്രി ഒപിയിലെത്തിയ ശാസ്താംനട സ്വദേശി ബിനു (34) ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ആശുപത്രിയിലെത്തിയ ബിനു ഒപിയില്‍ വരി നിന്നവരെ തള്ളി മാറ്റി ഡോക്ടറുടെ അടുക്കലേക്ക് ഓടിക്കയറി ദേഹത്ത് തുപ്പുകയും ആക്രമിക്കുകയുമായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറഞ്ഞു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തി ബിനുവിനെ പിടികൂടുകയും ചിതറ പൊലീസിന് കൈമാറുകയും ചെയ്തു. തെങ്ങുകയറ്റ തൊഴിലാളിയായ ബിനു മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Featured

വനിതാ പ്രവർത്തകരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

Published

on

കൊല്ലം: സാമൂഹിക മാധ്യമത്തിലൂടെ പാർട്ടിയിലെ വനിതാനേതാക്കളുടെയും വനിതാപ്രവ‌‌‌‌ർത്തകരുടെയും മോർഫ് ചെയ്ത അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ചതായി പരാതി. അപമാനത്തിനിരയായ സിപിഎം വനിതാനേതാവ് ഉൾപ്പെടെ മൂന്നുപേരാണ് സൈബർക്രൈം പൊലീസിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട്‌ എസ്എഫ്ഐ ജില്ലാ ഭാരവാഹിയും ഡിവൈഎഫ്ഐ കുന്നിക്കോട് ഏരിയ ഭാരവാഹിയുമായിരുന്ന വിളക്കുടി കുളപ്പുറം സ്വദേശി അൻവർഷായുടെപേരിൽ കൊല്ലം റൂറൽ സൈബർക്രൈം പൊലീസ് കേസെടുത്തു.

മുതിർന്ന വനിതാനേതാക്കളുടെയും പാർട്ടി പ്രവർത്തകരായ പെൺകുട്ടികളുടെയും ചിത്രങ്ങൾ അശ്ലീലച്ചുവയുള്ള അടിക്കുറിപ്പോടെ
സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നെന്നാണ് പരാതി. സിപിഎം നേതാക്കൾ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും സംഭവം പുറത്തറിഞ്ഞതോടെ അൻവർഷായെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പരാതിയിന്മേൽ കേസെടുത്ത് അന്വേഷണം നടക്കുന്നതായും ഐ ടി ആക്ട് അനുസരിച്ച് ആവശ്യമായ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും കൊല്ലം റൂറൽ സൈബർക്രൈം പൊലീസ് സി ഐ രതീഷ് അറിയിച്ചു.

Advertisement
inner ad
Continue Reading

Featured