Health
ഒഡീഷയുടെ സ്വന്തം‘ ഉറുമ്പു ചമ്മന്തി‘യ്ക്ക് സർക്കാർ അംഗീകാരം
പുളിയുറുമ്പ് അല്ലെങ്കിൽ നീറ് നമുക്ക് സുപരിചിതരായ ചുവന്ന ഉറുമ്പുകളാണ്. മരത്തിൽക് കയറി നീറിൻ്റെ കടി കൊള്ളാത്തവരാരും പഴയ തലമുറയിൽ ഉണ്ടാവാൻ വഴിയില്ല.എന്നാൽ അവയെ ഉണക്കിപ്പൊടിച്ച് രുചികരമായ ചമ്മന്തി ഉണ്ടാക്കി ആർത്തിയോടെ കഴിക്കുന്നത് ആലോചിക്കൂ. അതു കാണണമെങ്കിൽ ഒഡീഷയിൽ ചെല്ലണം. ഇപ്പോഴിതാ ആ ഉറുമ്പുചമ്മന്തിയ്ക്ക്, അതും സാക്ഷാൽ പുളിയുറുമ്പു ചമ്മന്തിയ്ക്ക് കേന്ദ്ര സർക്കാരിൻ്റെ ദേശപ്പെരുമയുടെ മുദ്രണം ( G. I tag) ലഭിച്ചിരിക്കുന്നു.രുചിയും പോഷകഗുണവുമുള്ള ഈ സൂപ്പർ ഫുഡ് ഒഡീഷയുടെ മയൂർഭഞ്ച് ജില്ലയുടെ സ്വന്തമാണെന്ന് കേന്ദ്ര സർക്കാർ അംഗീകരിച്ചിരിക്കുന്നു.2024 ജനുവരി 4 നാണ് ‘സിമ്മിലിപ്പാൽ കായി ചമ്മന്തി’(Similipal Kai Chutney of Odisha)യ്ക്ക് ജി ഐ ടാഗ് ലഭിച്ചത്.
ഗോത്രവർഗക്കാരുടെ ഇഷ്ട വിഭവം
ഒഡീഷയിലെ മയൂര്‍ഭഞ്ച് (Mayurbhanj)ജില്ലയിലെ ഗോത്രവര്‍ഗക്കാരുടെ പ്രിയങ്കരമായ വിഭവമാണ് ഉറുമ്പ് ചമ്മന്തി. അവരുടെ പോഷകാവശ്യങ്ങള്‍ നിറവേറ്റുന്നത് ഉറുമ്പിൻ്റെ പല വിഭവങ്ങളാണെന്നു പറയാം.. അതില്‍ ഏറ്റവും വിശിഷ്ടമായ വിഭവമാണ് ചുവന്ന ഉറുമ്പ് ചമ്മന്തി.
ഒഡീഷയ്ക്ക് പുറമെ ഛത്തീസ്ഗഢിലെയും, ജാർഖണ്ഡിലെയും ചില പ്രദേശങ്ങളിൽ ചമ്മന്തികളിൽ പ്രധാന ചേരുവയായി ഉറുമ്പുകളെ ഉപയോഗിക്കാറുണ്ട്. ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, ഏലം, പുളി, ഉപ്പ് എന്നിവ കൂടി ചേർത്താണ് ചമ്മന്തി തയ്യാറാക്കുന്നത്. പാചകത്തിനു മുൻപ് ഉറുമ്പുകളെയും അവയുടെ മുട്ടകളെയും ഉണക്കിയെടുക്കുന്നു..
പ്രോട്ടീൻ, ഫൈബർ എന്നിവയുടെ കലവറയാണ് ഉറുമ്പുകൾ. അയൺ, സിങ്ക് , മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയും ഉറുമ്പുകളിലുണ്ട്. ബുദ്ധിവികാസത്തിനും ഓർമ്മശക്തിയ്ക്കും അത്യുത്തമമാണ് ഈ ചമ്മന്തിയെന്നും വിശ്വസിക്കപ്പെടുന്നു. മയൂർഭഞ്ചിലെ ഗോത്ര കുടുംബങ്ങളിൽ ഉറുമ്പുകളെ വനത്തിൽ നിന്നു ശേഖരിച്ച് ചമ്മന്തിയുണ്ടാക്കി വിൽപന നടത്തി ഉപജീവനം കണ്ടെത്തുന്നവരുമുണ്ട്. ഉറുമ്പുകൾ ഉൾപ്പെടെയുള്ള പ്രാണികളെ ഉപയോഗിച്ചു തയ്യാറാക്കിയ ടോണിക്കുകളും ഭക്ഷണങ്ങളും ചൈന പോലുള്ള രാജ്യങ്ങളിൽ ലഭിക്കുന്നുണ്ട്.
1996 മുതൽ ദി സ്റ്റേറ്റ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ആൻഡ് സ്റ്റേറ്റ് ഹെൽത്ത് മിനിസ്ട്രി ഓഫ് ചൈന ഉറുമ്പുകൾ അടങ്ങിയ മുപ്പത്തോളം ആരോഗ്യ ഉൽപ്പന്നങ്ങൾ അംഗീകരിച്ചിട്ടുണ്ടത്രേ!
ഓരോ പ്രദേശത്തെയും തനതായ ഉല്‍പന്നങ്ങളുടെ ഗുണമേന്മയും വിപണി സംരക്ഷണവും ഉറപ്പാക്കുന്ന മുദ്രണമാണ് ഭൂപ്രദേശ സൂചിക (Geographical Indication – GI).
ലോകമെങ്ങും ഓരോ ദേശത്തിനും തങ്ങളുടെ സ്വന്തമായ ഉല്‍പന്നമുണ്ടാകും. വിപണിയില്‍ ഏറെ പ്രിയമുള്ള ഇത്തരം ഉല്‍പന്നങ്ങളുടെ അവകാശം അതാതുദേശത്തെ ഉത്പാദകര്‍ക്ക് ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് ഭൂപ്രദേശ സൂചികാ മുദ്രണം.
ഒരു ഉല്‍പന്നം പ്രത്യേക ഭൂപ്രദേശ നാമത്തില്‍, അതിന്റെ ഗുണമേന്മകൊണ്ട് അറിയപ്പെടുകയും വിപണനം ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ ഉത്പാദകര്‍ക്ക് ബ്രാന്‍ഡ് സംരക്ഷണം നല്‍കുന്ന രീതിയാണിത്.
Featured
തൃശ്ലൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ: ഗൂഢാലോചന നടന്നുവെന്നും സുനില്‍ കുമാര്‍
തൃശ്ശൂര്‍: പൂരംകലക്കിയത് യാദൃശ്ചികം എന്ന് പറയാനാവില്ലെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും ആവര്‍ത്തിച്ച് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍.അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്.4 മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്.മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് സര്‍ക്കാരിന്റെ ഭാഗത്തു ഏതെങ്കിലും ഉണ്ടെങ്കില്‍ അത് വേഗത്തില്‍ ആവട്ടെ എന്ന് കരുതിയാണ്.അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ആവില്ല.പോലീസ് ആസ്ഥാനത്തുനിന്ന് കൊടുത്ത മറുപടി ഞെട്ടല്‍ ഉണ്ടാക്കുന്നതാണ്. ജനങ്ങളെ വിഡ്ഢിയാക്കുന്ന മറുപടിയാണിത്.പൂരം കലക്കയതിനു പിന്നില്‍ ആരൊക്കെയന്നറിയാന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിവരാവകാശ അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
യാതൊരു തരത്തിലുള്ള മറുപടിയുമില്ലാതെ നീട്ടി കൊണ്ടുപോകാന്‍ ആണെങ്കില്‍ തനിക്കറിയുന്ന കാര്യങ്ങള്‍ ജനങ്ങളോട് തുറന്നു പറയും.ആര്‍ക്കാണ് പങ്ക് എന്നുള്ളത് അടക്കം പുറത്തുവരണം. സിസിടിവി ദൃശ്യങ്ങള്‍ അടക്കം അവിടെയുണ്ട്.പൂരപ്പറമ്പില്‍ എം ആര്‍ അജിത് കുമാറിന്റെ സാന്നിധ്യം കണ്ടില്ല.മൂന്ന് ഐപിഎസ് ഓഫീസര്‍മാരെ കണ്ടു.
പോലീസ് പറഞ്ഞിട്ടല്ല പൂരം നിര്‍ത്തിവക്കാന്‍ പറഞ്ഞത്.കൊച്ചിന്‍ ദേവസ്വം ബോര്‍ഡോ കളക്ടറേ അല്ല പൂരം നിര്‍ത്തിവെക്കാന്‍ പറഞ്ഞത്.മേളം പകുതി വച്ച് നിര്‍ത്താന്‍ പറഞ്ഞതാരാണ്.വെടിക്കെട്ട് നടത്തില്ല എന്ന് പ്രഖ്യാപിച്ചത് ആരാണ്.എന്തടിസ്ഥാനത്തിലാണ് ഇവയെല്ലാം നിര്‍ത്തിവെക്കാന്‍ പറഞ്ഞത്.അതിനു കാരണക്കാരായ ആള്‍ക്കാര്‍ ആരൊക്കെയാണ് എന്ന് അറിയണം
ആര്‍എസ്എസ് നേതാക്കളും വിശ്വഹിന്ദു പരിഷത്ത് നേതാക്കളും സുരേഷ് ഗോപിയും അവിടെയുണ്ടായിരുന്നു.സുരേഷ് ഗോപി വന്നത് ആംബുലന്‍സിലാണ്.രോഗികളെ കൊണ്ടുവരേണ്ട ആംബുലന്‍സ് എങ്ങനെ ദേവസ്വം ഓഫീസിലേക്ക് വന്നു.തെരഞ്ഞെടുപ്പിനെക്കാള്‍ ഉപരി തൃശ്ശൂര്‍ പൂരം നാളെയും നടക്കേണ്ടതുണ്ട് അതുകൊണ്ട് സത്യം പുറത്ത് വരണമെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു
Featured
കഞ്ചാവ് നിയമവിധേയമാക്കാന്‍ പരിശ്രമിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ഫ്‌ളോറിഡ സംസ്ഥാനത്ത് കഞ്ചാവ് നിയമവിധേയമാക്കാന്‍ പരിശ്രമിക്കുമെന്ന് യു.എസ്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. യു.എസിലെ തെക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡയില്‍ 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് കഞ്ചാവ് നിയമവിധേയമാക്കുന്ന അധികൃതരുടെ നടപടിയെ പിന്തുണക്കാനാണ് ട്രംപിന്റെ തീരുമാനം.
തിങ്കളാഴ്ച സാമൂഹിക മാധ്യമത്തിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ അദ്ദേഹം കഞ്ചാവ് നിയമവിധേയമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സംസ്ഥാനതല ശ്രമങ്ങളെയും ഗവേഷണത്തെയും പിന്തുണക്കുമെന്ന് പറഞ്ഞത്.
‘ഞാന്‍ മുമ്പ് പ്രസ്താവിച്ചതുപോലെ, വ്യക്തിഗത ഉപയോഗത്തിനായി ചെറിയ അളവില്‍ കഞ്ചാവ് ഉപയോഗിച്ചതിന് മുതിര്‍ന്നവരുടെ അനാവശ്യ അറസ്റ്റുകളും തടവും അവസാനിപ്പിക്കേണ്ട സമയമാണിത്’ ട്രംപ് പറഞ്ഞു. ‘മുതിര്‍ന്നവര്‍ക്ക് സുരക്ഷിതവും പരീക്ഷിച്ചതുമായ ഉല്‍പ്പന്നത്തിലേക്ക് അനുമതി നല്‍കുമ്പോള്‍ തന്നെ നിയന്ത്രണങ്ങളും നടപ്പിലാക്കണം.
ഒരു ഫ്‌ളോറിഡിയന്‍ എന്ന നിലയില്‍, ഈ നവംബറിലെ ഭേദഗതിക്ക് അനുകൂലമായി ഞാന്‍ വോട്ട് ചെയ്യും. സര്‍ക്കാര്‍ അംഗീകൃത മരിജുവാന വിതരണക്കാര്‍ക്ക് ഈ വിഷയത്തില്‍ നിയമങ്ങള്‍ പാസാക്കുന്നതിന് യു.എസ്. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അ?ദ്ദേഹം പറഞ്ഞു. കഞ്ചാവ് ഉപയോഗത്തിലുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ അമേരിക്കയില്‍ വ്യാപകമായി പ്രചാരത്തിലുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് ചില വിഭാഗം ജനങ്ങള്‍ കനത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു.
Alappuzha
ഡൽഹി ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
ഹരിപ്പാട് (ആലപ്പുഴ): ഡൽഹിയിലെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു. ഹരിപ്പാട് ചേപ്പാട് സ്വദേശിനി പ്രവീണ (20) യാണ് മരിച്ചത്. ഡൽഹിയിലെ വി.എം.സി.സി. നഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ് പ്രവീണ. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം.
ജൂൺ ആദ്യം ഹോസ്റ്റലിൽ നിന്നാണ് പ്രവീണക്ക് ഭക്ഷ്യവിഷബാധയേറ്റത്. മുപ്പതു പേരിലധികം വിദ്യാർഥികൾ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഹരിയാണയിലെ ജിന്തർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവീണയെ പിന്നീട് ഹരിപ്പാട്, പരുമല എന്നീ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരാവസ്ഥായിലായതിനെത്തുടർന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
പ്രവീണ ചാപാട് കുന്നേല്‍ സ്വദേശികളായ പ്രദീപിന്റേയും ഷൈലജയുടേയും മകളാണ്. പ്രദീപ-ഷൈലജ ദമ്പതികൾ ഹരിയാണയിലെ ഇസാറിൽ സ്ഥിരതാമസമാണ്. സംസ്കാരം ചൊവ്വാഴ്ച രാത്രി 7.30-ന് വീട്ടുവളപ്പിൽ നടക്കും.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News1 month ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login