Connect with us
48 birthday
top banner (1)

Alappuzha

ഓച്ചിറ 28-ാം ഓണം: കൊല്ലം – ആലപ്പുഴ ദേശീയപാതയില്‍ ഗതാഗതം നിയന്ത്രണം

Avatar

Published

on

കൊല്ലം: ഓച്ചിറ ഇരുപത്തെട്ടാം ഓണ മഹോത്സവവുമായി ബന്ധപ്പെട്ട് കൊല്ലം ആലപ്പുഴ ജില്ലയില്‍ ദേശീയ പാത 66ല്‍ 12നു ഗതാഗത നിയന്ത്രണം.
ഗതാഗത നിയന്ത്രണം രാവിലെ 9 മണിക്ക് ആരംഭിക്കും. ആലപ്പുഴ ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങള്‍ നങ്ങ്യാര്‍കുളങ്ങര കവലയില്‍ നിന്നും കിഴക്കോട്ട് തിരിച്ച് വിട്ട് തട്ടാരമ്പലം മാവേലിക്കര രണ്ടാം കുറ്റി കറ്റാനം വഴി ചാരുംമൂട് എത്തി തെക്കോട്ട് തിരിഞ്ഞ് ചക്കുവള്ളി വഴി കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകേണ്ടതാണ്. കെഎസ്ആര്‍ടിസി ബസുകള്‍ കായംകുളത്തു നിന്നും കിഴക്കോട്ട് പോയി പോലീസ് സ്റ്റേഷന് കിഴക്ക് വശം വെച്ച് വടക്കോട്ട് കാക്കനാട് ഭഗവതിപ്പടി ചെട്ടികുളങ്ങര തട്ടാരമ്പലം മാവേലിക്കര രണ്ടാം കുറ്റി ചാരുംമൂട് എത്തി അവിടെ നിന്നും തെക്കോട്ട് പോയി ചക്കുവള്ളി വഴി കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകേണ്ടതാണ്.

കൊല്ലം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കരുനാഗപ്പള്ളിയില്‍ ലാലാജി ജംഗ്ഷനില്‍ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് പണിക്കര്‍ കടവ് പാലം വഴി തീരദേശ റോഡില്‍ കൂടി അഴിക്കല്‍ എത്തി അഴിക്കല്‍ പാലം വഴി കായംകുളം ആലപ്പുഴ ഭാഗത്തേക്ക് പോകണമെന്ന് പൊലീസ് അറിയിച്ചു.

Advertisement
inner ad

Alappuzha

കുടുംബ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി, പലവ്യഞ്ജനം: മത്സ്യവും തൊട്ടാല്‍ പൊള്ളും

Published

on

ആലപ്പുഴ: പച്ചക്കറിയും പലചരക്കും മത്സ്യവും തൊട്ടാല്‍ പൊള്ളും. വിപണി ഇടപെടലിന് സര്‍ക്കാരിന് പണം ഇല്ലാതെ വന്നതോടെ അവശ്യ സാധനങ്ങള്‍ക്ക് വില കുതിച്ചുകയറുകയാണ്. പരമ്പരാഗത വ്യവസായ മേഖലകളായ കയറും മത്സ്യബന്ധനവും തകര്‍ച്ചയിലായതോടെ പലവ്യഞ്ജനങ്ങളുടെയും പച്ചക്കറികളുടെയും വിലക്കയറ്റം സാധാരണ ജനജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
പച്ചക്കറിയില്‍ വെണ്ട, കാരറ്റ്, ബീറ്റ്റൂട്ട്, പയര്‍, പച്ചമുളക് തുടങ്ങിയവക്കാണ് വില കൂടിയത്. കറി പയറും ബീറ്റ്റൂട്ടും 100 രൂപയില്‍ എത്തി. കാരറ്റിന് 69 രൂപയില്‍ നിന്ന് 80 രൂപയായി. പച്ചക്കറികള്‍ക്ക് ആനുപാതികമായി ഫലങ്ങളുടെയും വില കുതിച്ചുയരുകയാണ്. ഒരുകിലോ ഏത്തപ്പഴത്തിന് വില 80 രൂപയായി. രണ്ടുമാസത്തിനിടെയാണ് ഒരുഗ്ലാസ് നാരങ്ങാവെള്ളത്തിന് 15രൂപയില്‍ നിന്ന് 25 രൂപയായി ഉയര്‍ന്നത്. നാരങ്ങയുടെ വില ഉയര്‍ന്നതാണ് വിലവര്‍ധനക്ക് കാരണമെന്നാണ് വ്യാപാരികളുടെ പക്ഷം.
നാരങ്ങയുടെ വില പിന്നീട് കുറഞ്ഞെങ്കിലും നാരങ്ങാവെള്ളത്തിന്റെ വില കുറഞ്ഞില്ല. മിക്കയിടത്തും വ്യാപാരികളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് വിലവര്‍ധന. വിവിധ ഫലങ്ങളുടെ ജ്യൂസുകളുടെ വിലയും കുതിക്കുകയാണ്. 45 രൂപയായിരുന്ന ജ്യൂസുകള്‍ക്ക് 60 രൂപ കൊടുക്കണം. 40 രൂപയായിരുന്ന കരിക്കിന് 50 – 60 രൂപവരെ ഈടാക്കുന്നു. മാസങ്ങള്‍ക്കു മുമ്പ് 120 രൂപ മാത്രമുണ്ടായിരുന്ന വെളുത്തുള്ളിക്ക് ഇപ്പോള്‍ 360 രൂപയിലധികമാണ് വില. ജീരകത്തിന്റെ വില 250 പിന്നിട്ടു. രണ്ടുമാസം മുമ്പ് 150 ആയിരുന്നു വില. പരിപ്പിന് 120, വെള്ളക്കടലക്ക് 210, പയര്‍ 160 എന്നിങ്ങനെയാണ് ഇപ്പോള്‍ വില. സോപ്പിനും വെളിച്ചെണ്ണക്കുമെല്ലാം വിലകൂടി.
മത്സ്യത്തിന്റെ കാര്യത്തിലും വ്യത്യാസമില്ല. ദിനംപ്രതി 15 ലോഡ് മത്സ്യം വന്ന സ്ഥാനത്ത് രണ്ട് ലോഡ് മാത്രമാണ് ഇപ്പോള്‍ എത്തുന്നത്. വില കുതിച്ചുയര്‍ന്നതോടെ ചില്ലറ വില്‍പനക്കാര്‍ അധികം പേരും മീന്‍ എടുക്കാതെ മടങ്ങുകയാണ്. വരും ദിവസങ്ങളില്‍ പ്രതിസന്ധിക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. പൊന്തു വള്ളക്കാര്‍ക്ക് ലഭിക്കുന്ന ചെറിയ മത്തിക്ക് മാത്രമാണ് വിലയില്‍ ആശ്വാസമുള്ളത്.
100 രൂപയും അതില്‍ താഴെയും വിലയ്ക്ക് മത്തി ലഭിക്കുന്നുണ്ട്.ആവശ്യക്കാര്‍ കുറവായതിനാല്‍ മൊത്തക്കച്ചവടക്കാര്‍ മത്തി വാങ്ങാറില്ല. കടല്‍ത്തീരങ്ങളില്‍ നിന്ന് വളം ആവശ്യത്തിനാണ് മത്തി അധികവും പോകുന്നത്.
പൊന്തുവള്ളക്കാര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ അളവിലുള്ള മത്തിയാണ് മാര്‍ക്കറ്റില്‍ എത്തുന്നത്. മാര്‍ക്കറ്റില്‍ ഡിമാന്റുള്ള കൊഴുവ, കിളിമീന്‍ തുടങ്ങിയവ കിട്ടുന്നുമില്ല. വില കൂടിയതോടെ വില്‍പന കുറഞ്ഞതായി കച്ചവടക്കാര്‍ പറയുന്നു.

Continue Reading

Alappuzha

യാത്രാബോട്ടിൽനിന്ന്​ മധ്യവയസ്ക കായലിൽ ചാടി; ജീവനക്കാർ രക്ഷിച്ചു

Published

on


ആലപ്പുഴ: ജലഗതാഗതവകുപ്പിന്‍റെ യാത്രാബോട്ടിൽനിന്ന്​ യാത്രക്കാരിയായ മധ്യവയസ്ക കായലിൽ ചാടി. ​ബോട്ടിലെ ജീവനക്കാർ രക്ഷിച്ചു. ആലപ്പുഴയിൽനിന്ന്​ കുപ്പുപ്പുറം ഭാഗത്തേക്ക്​ പോയ യാത്രബോട്ടിലെ യാത്രക്കാരി ആലപ്പുഴ തമ്പകച്ചുവട്​ സ്വദേശിനി സുധർമ്മയാണ്​ (55) ചാടിയത്​.

തിങ്കളാഴ്ച രാവിലെ 10.30നാണ്​ സംഭവം. രാവിലെ 9.50ന്​ ആലപ്പുഴ ജെട്ടിയിൽനിന്നും നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബോട്ടിലാണ്​ സംഭവം. ബോട്ട്​ പുന്നമട ലേക്ക്​ പാലസിന്​ സമീപമെത്തിയപ്പോൾ സുധർമ്മ കായയിലേക്ക്​ ചാടുകയായിരുന്നു. അപ്രതീക്ഷിത സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യാത്രക്കാർ ഭ​യന്നെങ്കിലും ബോട്ടിലെ ജീവനക്കാരുടെ സമയോചിത ഇടപെടലിലാണ്​ ജീവൻ തിരിച്ചുകിട്ടിയത്​. പിന്നാലെ കായലിലേക്ക്​ ചാടിയ രണ്ട്​ ജീവനക്കാരാണ്​ രക്ഷിച്ചത്​. ഇവരുടെ രണ്ട്​ ഫോണുകളും വെള്ളത്തിൽപ്പോയി. ബോട്ടുമാർഗം കരക്കെത്തിച്ച ഇവരെ ചികിത്സക്കായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
inner ad
Continue Reading

Alappuzha

ജവഹർ ബാൽ മഞ്ച് ആലപ്പുഴ ജില്ലാ പ്രസിഡൻ്റായി അബ്ദുൽ ഹാദി ഹസൻ

Published

on

ആലപ്പുഴ: ജവഹർ ബാൽ മഞ്ച് ആലപ്പുഴ ജില്ലാ പ്രസിഡൻ്റായി അബ്ദുൽ ഹാദി ഹസനെ തെരഞ്ഞെടുത്തു. ചന്തിരൂർ സെൻ്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടന്ന ജില്ലാ ക്യാമ്പിലാണ് തെരത്തെ ടുത്തത്. സംസ്ഥാന ജവഹർ ബാൽ മഞ്ച്  ചെയർമാൻ ആനന്ദ് കണ്ണശ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.പി. സാബു അധ്യക്ഷത വഹിച്ചു.ജെബിഎം സംസ്ഥാന കോർഡിനേറ്റർ സാബു മാത്യു, ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ.ഉമേശൻ എന്നിവർ പ്രസംഗിച്ചു.

Continue Reading

Featured