സിനിമാ തിയേറ്ററിൽ പകുതി പേർ മതി; ഉടമകളുടെ ആവശ്യം സർക്കാർ തള്ളി

തിരുവനന്തപുരം: സിനിമാ തിയറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നതിന് അനുമതിയില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. പ്രവേശനം പകുതി സീറ്റുകളിലായിരിക്കും. മുഴുവൻ സീറ്റുകളിലും പ്രവേശനം നടത്തണമെന്നായിരുന്നു തിയറ്റർ ഉടമകളുടെ ആവശ്യം. പകുതി സീറ്റുകളിൽ പ്രവേശനം നടത്തുന്നത് സാമ്പത്തിക നഷ്ടത്തിനിടയാക്കുന്നതായി ഉടമകൾ പറയുന്നു.

Related posts

Leave a Comment