Kerala
വിവാദ കൊടുങ്കാറ്റിൽ തളരാത്ത രാഷ്ട്രീയ വ്യക്തിത്വം
* ഗോപിനാഥ് മഠത്തിൽ
ജനങ്ങളുടെ മനസ്സ് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന അപൂർവ്വം ഭരണകർത്താക്കളിൽ ശ്രേഷ്ഠ വ്യക്തിത്വത്തിനുടമയാണ് ഉമ്മൻചാണ്ടി. ഭരണകാര്യാലയത്തിൻറെ ഉഷ്ണച്ചുവരുകൾ വിട്ടിറങ്ങി ജനസമക്ഷമെത്തി അവരുടെ ദുഃഖങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞുവെന്നിടത്താണ് ഒരു മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം വിശ്വാസം നേടിയിരിക്കുന്നത്. ഇത് നൂറു ശതമാനം ശരിയായ കാര്യമാണെന്ന് കേരളജനതയ്ക്കാകമാനം അറിയാവുന്നകാര്യമാണ്. മൃത്യുലോകം പൂകിയ ശേഷമുള്ള അപദാനങ്ങൾക്കപ്പുറം വസ്തുതകളെ സ്പർശിക്കുന്ന സത്യവാക്കുകളാണിത്. ഒരിക്കലും ഒരു ഭരണകർത്താവെന്ന നിലയിൽ താൻപ്രമാണിത്തവും സ്വേച്ഛാധിപത്യപരവുമായ യാതൊരു തീരുമാനങ്ങളും എടുക്കാതെ ജനപക്ഷത്തുനിന്ന് തന്നെക്കൊണ്ട് ഏതൊക്കെ നന്മകൾ ചെയ്യാൻ കഴിയുമോ അവയെല്ലാം ഒരു അമാന്തവും കൂടാതെ നടപ്പിൽ വരുത്താൻ കഴിഞ്ഞുവെന്നതാണ് ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയെന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ അനിഷേധ്യനായ നേതാവെന്ന നിലയിലും ശ്രദ്ധേയനാക്കുന്നത്. ഉമ്മൻചാണ്ടിയുടെ മഹത്വം തിരിച്ചറിയണമെങ്കിൽ വർത്തമാന കേരളത്തിലെ ഭരണ രാഷ്ട്രീയവും ഭരണകർത്താക്കളുടെ ജനങ്ങളോടുള്ള സമീപനരീതിയും നയവും ഒന്ന് അപഗ്രഥിച്ചാൽ മാത്രം മതി. രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയെ വിലകുറഞ്ഞ വ്യക്തിത്വമായി അവഹേളിക്കുവാനും പ്രതിഷ്ഠിക്കുവാനും രാഷ്ട്രീയ വൈതാളികന്മാർ പലതവണ ശ്രമിച്ചെങ്കിലും അതിനെയെല്ലാം അതിജീവിക്കുവാൻ കഴിഞ്ഞത് അടുത്തിടെയാണ്. ഒരുപാട് രാഷ്ട്രീയ പരീക്ഷണങ്ങളിലൂടെ കടന്നുപോയ രാഷ്ട്രീയ വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം. അപ്പോഴൊന്നും മനസ്സിൻറെ സ്ഥൈര്യം നഷ്ടപ്പെടുത്താതെ സത്യം ഒരുനാൾ വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിൽ ഉമ്മൻചാണ്ടി അടിയുറച്ച് വിശ്വസിച്ചു. ഒടുവിൽ ആ സത്യം അദ്ദേഹത്തെ മഹനീയമാക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന്മാർക്കു മുമ്പിൽ മണിക്കൂറുകളോളം അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴും അദ്ദേഹത്തിന് കൂട്ടായി ഉണ്ടായിരുന്നത് ആ സത്യവിശ്വാസമായിരുന്നു. ഇപ്പോഴത്തെ ഭരണാധികാരികൾ കേസ്സുകളിൽ നിന്ന് പലതവണ ഒളിച്ചോടിക്കൊണ്ടിരിക്കുമ്പോഴാണ് സധൈര്യം അന്നപാനം പോലും ഉപേക്ഷിച്ച് നിർഭയനായി അന്വേഷണ ഏജൻസികൾക്ക് മുമ്പിൽ നിലകൊണ്ടത്. എതിരാളികൾ പലതവണ രാഷ്ട്രീയ മേനകയെ ഉപയോഗിച്ച് നെയ്തുകൂട്ടിയ ആരോപണങ്ങളെല്ലാം ഒടുവിൽ ന്യായാസനത്തിന് മുമ്പിൽ ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞു വീഴുകയായിരുന്നു. പണ്ടൊക്കെ ദൈവം പിന്നെപ്പിന്നെ, ഇപ്പോൾ ദൈവം അപ്പോഴപ്പോൾ എന്ന് പറഞ്ഞപോലെ ജനമനസ്സുകളിൽ ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ വ്യക്തിത്വത്തിൻറെ മാറ്റു കുറയ്ക്കുവാൻ തീരുമാനിച്ചവർ മറ്റൊരു മേനകയുടെ ആരോപണങ്ങളിൽ നിശബ്ദനാവുകയും വെള്ളം കുടിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നത് വിധിയുടെ പ്രതികാരം എന്നല്ലാതെ എന്തു പറയാൻ. പ്രതിപക്ഷം, വിവാദത്തിൻറെ പത്മവ്യൂഹങ്ങളിൽ പലവുരു ഉമ്മൻചാണ്ടിയെ തളയ്ക്കാൻ ശ്രമിച്ചപ്പോഴും അതിനെ പ്രതിരോധിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് രാഷ്ട്രീയത്തിൽ അദ്ദേഹം പുലർത്തിയിരുന്ന സത്യസന്ധതയൊന്നുകൊണ്ടുമാത്രമാണ്. പ്രാപഞ്ചിക സത്യം എന്നൊന്നുണ്ട്. ആര് ഒരാളെ മനഃപൂർവം തകർക്കാൻ ശ്രമിച്ചാലും കാലം അയാളെ വിജിഗീഷുവാക്കും. അതാണ് ഉമ്മൻചാണ്ടിയുടെ കാര്യത്തിൽ പിൽക്കാലത്ത് കാലം തെളിയിച്ചത്.
ഒരു നൂലിൽ ആകാശത്തുനിന്ന് കെട്ടിയിറക്കി രാഷ്ട്രീയത്തിൻറെ നടുത്തളത്തിലെത്തിയ വ്യക്തിയല്ല ഉമ്മൻചാണ്ടി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ യുവജന പ്രസ്ഥാനത്തിലൂടെ പടിപടിയായി വളർന്ന് പ്രതിപക്ഷ നേതാവായി പിന്നെ ഭരണാധികാരിയായ വ്യക്തിയാണ് അദ്ദേഹം. ആ ധന്യവ്യക്തിത്വത്തിൻറെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമമർപ്പിക്കുന്നു.
Kerala
വീക്ഷണം വരിക്കാരനായി നജീബ് കാന്തപുരം എംഎൽഎ
പെരിന്തൽമണ്ണ: എല്ലാ വീടുകളിലും വീക്ഷണം ദിനപത്രവും കലണ്ടറും എത്തിക്കുക ലക്ഷ്യത്തോടെ 22 ആം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ‘വീക്ഷണമുള്ള കോൺഗ്രസുകാർ വീക്ഷണത്തിനൊപ്പം’ ക്യാമ്പയിന്റെ ഭാഗമായി ആദ്യ വാർഷിക വരിക്കാരനായി പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം. ആദ്യ കോപ്പി കുന്നപ്പള്ളിയിലെ മുതിർന്ന കോൺഗ്രസ് നേതാവായ കെ ജെ ആന്റണിയും, വീക്ഷണം കലണ്ടർ ബൂത്ത് പ്രസിഡന്റ് അനീഷ് തകിടിയിൽലും എംഎൽഎക്ക് നൽകി, ലിനു ജെയിംസ്, അജിത് കുമാർ, പ്രദീഷ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
Featured
കരുനാഗപ്പള്ളിയില്‍ വ്യക്തി താല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ചേരിപ്പോരും മത്സരവും നടന്നുവെന്ന് സിപിഎം ജില്ലാ സമ്മേളന റിപ്പോര്‍ട്ട്
കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ കരുനാഗപ്പള്ളിയി ഏരിയയിലെ വിഭാഗീയതയ്ക്കെതിരെ രൂക്ഷവിമര്‍ശനം. കരുനാഗപ്പള്ളിയില്‍ വ്യക്തി താല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ചേരിപ്പോരും മത്സരവും നടന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പാര്‍ട്ടി ജില്ലാ സംസ്ഥാന സെക്രട്ടറിമാര്‍ ഇടപെട്ടിട്ടും സ്ഥാപിത താല്പര്യങ്ങളുമായി മുന്നോട്ട് പോയി. പാര്‍ട്ടിയുടെ വാക്കിന് യാതൊരു വിലയും കല്പിച്ചില്ല. വിഭാഗീയ പ്രശ്നങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കരുനാഗപ്പള്ളിയിലെ പ്രശ്നങ്ങള്‍ മൂലം സംസ്ഥാന സെക്രട്ടറിക്ക് വരെ നേരിട്ട് വരേണ്ട സാഹചര്യമുണ്ടായെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സംസ്ഥാന സെക്രട്ടറി അടക്കം എത്തി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് എന്ന് നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ നേതാക്കളും പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് മത്സരിച്ചു. നേതൃത്വത്തെ അവഗണിക്കാനും അംഗീകാരമുള്ള നേതാക്കളെ ദുര്‍ബലപ്പെടുത്താനുമുള്ള നീക്കമാണ് കരുനാഗപ്പള്ളിയിലെ ലോക്കല്‍ സമ്മേളനങ്ങളില്‍ നടന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.
കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കുലശേഖരപുരം സൗത്ത് ലോക്കല്‍ സമ്മേളനത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. കരുനാഗപ്പള്ളിയിലെ വിഭാഗീയതയ്ക്ക് ശേഷം സംസ്ഥാനത്തിന്റെ മറ്റ് പലയിടങ്ങളിലും ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുത്തു. പൊടിപ്പും തൊങ്ങലും ഉള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ ലോക്കല്‍ സമ്മേളനവുമായി ബന്ധപ്പെട്ട് പ്രചരിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രശ്നങ്ങള്‍ സൃഷ്ടിച്ചവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്. സിപിഐഎം ജില്ലാ സെക്രട്ടറി എസ് സുദേവന് ആണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
നേരത്തെ കരുനാഗപ്പള്ളിയിലെ സിപിഐഎം ഏരിയ കമ്മിറ്റി പിരിച്ചുവിടുകയും തുടര്‍ന്ന് ഏഴംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി മനോഹരന് കണ്‍വീനറും എസ് ആര് അരുണ്‍ ബാബു, എസ് എല്‍ സജികുമാര്‍,പി.ബി സത്യദേവന്, എന്‍ സന്തോഷ്, ജി മുരളീധരന്, എഎം ഇക്ബാല്‍ എന്നിവര്‍ അംഗങ്ങളുമായ അഡ്ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചത്. നടുറോഡിലെ കയ്യാങ്കളിയും തര്‍ക്കവും വരെയെത്തിയ കൊല്ലം കുലശേഖരപുരത്തെ വിഭാഗീയതയെത്തുടര്‍ന്ന് ഇന്നാണ് കരുനാഗപ്പള്ളി സിപിഐഎം ഏരിയാ കമ്മിറ്റി സംസ്ഥാന നേതൃത്വം നേരത്തെ പിരിച്ചുവിട്ടത്.
Cinema
29-ാമത് ഐഎഫ്എഫ്കെ ഡിസംബര്‍ 13 മുതല്‍ 20 വരെ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയ്ക്ക് 2024 ഡിസംബര്‍ 13 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. ചൈനയുടെ പ്രത്യേക ഭരണമേഖലയായ ഹോങ്കോങില്‍നിന്നുള്ള സംവിധായിക ആന്‍ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിക്കും. പത്തുലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്. അനില്‍, വി.കെ പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യാ രാജേന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍, സാംസ്കാരിക വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.രാജന് എന്‍. ഖോബ്രഗഡെ ഐ.എ.എസ്, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍, ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍, ഫെസ്റ്റിവല്‍ ക്യുറേറ്റര്‍ ഗോള്‍ഡ സെല്ലം, ജൂറി ചെയര്‍പേഴ്സണ്‍ ആനിയസ് ഗൊദാര്‍ദ്, കെ.എസ്.എഫ്.ഡി.സി ചെയര്മാന് ഷാജി എന്‍. കരുണ്‍, സാംസ്കാരിക പ്രവര്‍ത്തകക്ഷേമനിധി ബോര്‍ഡ് ചെയര്മാന് മധുപാല്‍, ഫിലിം ചേംബര്‍ പ്രസിഡന്റ് ബി.ആര്. ജേക്കബ്, അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് ഉദ്ഘാടനചിത്രമായ ‘ഐ ആം സ്റ്റില്‍ ഹിയര്‍’ പ്രദര്‍ശിപ്പിക്കും. വിഖ്യാത ബ്രസീലിയന്‍ സംവിധായകന് വാള്‍ട്ടര്‍ സാലസ് സംവിധാനംചെയ്ത പോര്‍ച്ചുഗീസ് ഭാഷയിലുള്ള ഈ ചിത്രം ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. ഈ വര്‍ഷത്തെ വെനീസ് ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരത്തിനുള്ള നാമനിര്‍ദേശവും നേടിയ ഈ ചിത്രത്തെ 2024ലെ ഏറ്റവും മികച്ച അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളിലൊന്നായി ന്യൂയോര്‍ക്ക് ആസ്ഥാനമായ നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യുവും ഈ വര്‍ഷത്തെ മികച്ച 50 ചിത്രങ്ങളിലൊന്നായി ബ്രിട്ടീഷ് മാസിക സൈറ്റ് ആന്റ് സൗണ്ടും തെരഞ്ഞെടുത്തിട്ടുണ്ട്. 1971ല്‍ ബ്രസീല്‍ സൈനിക സ്വേച്ഛാധിപത്യത്തിനു കീഴില്‍ ഞെരിഞ്ഞമരുന്ന കാലത്ത് നടന്ന സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. വിമത രാഷ്ട്രീയ പ്രവര്‍ത്തകനായ ഭര്‍ത്താവിനെ കാണാതായതിനെ തുടര്‍ന്ന് അദ്ദേഹത്തെ അന്വേഷിച്ചിറങ്ങുന്ന അഞ്ചു മക്കളുടെ അമ്മയായ യൂനിസ് പൈവയുടെ കാഴ്ചപ്പാടിലൂടെ ഒരു രാജ്യത്തിനേറ്റ മുറിവിന്റെ ആഴം കാട്ടിത്തരുകയാണ് സംവിധായകന്.
ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി അഞ്ചു മണി മുതല്‍ 5.45 വരെ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടി ഉണ്ടായിരിക്കും
-
Kerala1 week ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login